Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

കലകൾ സംരക്ഷിക്കപ്പെടണം, കലാകാരൻമാരെ കലാപകാരികളാക്കരുത്: പെരുവനം കുട്ടൻ മാരാർ

തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ ഇളവു ചെയ്ത് കലാകാരൻമാരെ  കലാഭൂമിയിലേക്ക് ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് പെരുവനം കുട്ടൻ മാരാർ. നാട്ടു വാദ്യകലാകാര കൂട്ടായ്മ തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരമുറകൾ ശീലിച്ച് പരിചയമില്ലാത്തവരാണ് കലാകാരൻമാർ. സംഘടനകളും ഈ രംഗത്ത് കുറവാണ്. കലകൾ നല്ല രീതിയിൽ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും സന്തോഷവും മാത്രമാണ് കലാകാരൻമാർ ആഗ്രഹിക്കുന്നത്. കലകളുടെ നാടാണ് കേരളം എങ്കിലും കലാകാരൻമാർക്ക് ആനുകൂല്യങ്ങളും സംരക്ഷണവും കുറവാണ്. രണ്ടു വർഷത്തോളമായി …

കലകൾ സംരക്ഷിക്കപ്പെടണം, കലാകാരൻമാരെ കലാപകാരികളാക്കരുത്: പെരുവനം കുട്ടൻ മാരാർ Read More »

കാര്‍ട്ടൂണ്‍ വിവാദം: തൃശൂര്‍ ലളിതകലാഅക്കാദമിക്ക് മുന്നില്‍ യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച്്  കേരള ലളിതകലാ അക്കാദമിയിലേക്ക്് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പോലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റു.11 മണിയോടെ പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്നാണ് മാര്‍ച്ച് തുടങ്ങിയത്. അക്കാദമിക്ക് മുന്നില്‍ മാര്‍ച്ച് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ അല്‍പ നേരം ഉന്തുംതുള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് പ്രതിഷേധിച്ചതോടെ പോലീസ് …

കാര്‍ട്ടൂണ്‍ വിവാദം: തൃശൂര്‍ ലളിതകലാഅക്കാദമിക്ക് മുന്നില്‍ യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷം Read More »

‘കുറുപ്പ് ‘ പ്രദര്‍ശനം തുടങ്ങി;ദുല്‍ഖറിനെ നെഞ്ചിലേറ്റി ആരാധകര

തൃശൂര്‍: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആവേശത്തിന്റെ തിരയിളക്കം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ഇന്ന് രാവിലെ മുതല്‍ ‘ പ്രദര്‍ശനം ആരംഭിച്ചു. ഉത്സവ പ്രതീതിയില്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ചിത്രത്തെ വരവേറ്റു.തൃശൂര്‍ രാഗം തിയേറ്ററില്‍ വാദ്യഘോഷത്തിന്റെ അകമ്പടിയോടെ രാവിലെ 7നായിരുന്നു കുറുപ്പിന്റെ ആദ്യപ്രദര്‍ശനം. ഫാന്‍സ്്്് ക്ലബുകാര്‍ക്കായിരുന്നു ആദ്യ പ്രദര്‍ശനം. ഇന്ന് മുതല്‍ ദിവസവും രാവിലെ 10 മണി, ഉച്ചക്ക്1 മണി, മാറ്റിനി ഉച്ചതിരിഞ്ഞ് 4 മണി, ഫസ്റ്റ് ഷോ 7 മണി , …

‘കുറുപ്പ് ‘ പ്രദര്‍ശനം തുടങ്ങി;ദുല്‍ഖറിനെ നെഞ്ചിലേറ്റി ആരാധകര Read More »

സർക്കാർ ‘അറിയാതെ’; മരംമുറി ഉത്തരവ് മരവിപ്പിച്ചു

കൊച്ചി: ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയെന്ന് വ്യക്തമായതോടെ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനാണ് കേരളം അനുമതി നല്‍കിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസിന്റേതാണ് വിവാദ ഉത്തരവ്. മരംമുറി ഉത്തരവിനെതിരേ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അറിയാതെ ഇത്രെയും ഗൗരവമേറിയ വിഷയത്തില്‍ മരംമുറിക്കാന്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനമെടുക്കാന്‍ …

സർക്കാർ ‘അറിയാതെ’; മരംമുറി ഉത്തരവ് മരവിപ്പിച്ചു Read More »

കെഎസ്ആർടിസി പണിമുടക്കിൽ നട്ടംതിരിഞ്ഞ് പൊതുജനം

തൃശൂര്‍:ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാടെ പണിമുടക്ക് പൂര്‍ണം. പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. പണിമുടക്കില്‍ കേരളത്തില്‍ മുഴുവനും ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് മുന്‍പിലും ആദ്യം തടിച്ചുകൂടിയ യാത്രക്കാര്‍ പണിമുടക്ക് പൂര്‍ണ്ണമാണെന്ന് അറിഞ്ഞ ശേഷം മറ്റ് യാത്ര മാര്‍ഗങ്ങള്‍ തേടി. തിരുവനന്തപുരത്ത് പോലീസ് യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനമൊരുക്കിയത് ആശ്വാസമായി.ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനം ഒരുക്കി. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂര്‍ണ്ണമാണ്. ഒന്‍പത് വര്‍ഷമായി …

കെഎസ്ആർടിസി പണിമുടക്കിൽ നട്ടംതിരിഞ്ഞ് പൊതുജനം Read More »

നടന്‍ ജോജു ഒത്തുതീര്‍പ്പിന് വഴങ്ങി

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളും നടന്‍ ജോജുവും തമ്മിലുള്ള തര്‍ക്കം തീരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഹൈബി ഈഡന്‍ എം.പിയുടെയും നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്. ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്ഥിരീകരിച്ചു. ഇരു വിഭാഗവും തെറ്റുകള്‍ സമ്മതിച്ചു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ …

നടന്‍ ജോജു ഒത്തുതീര്‍പ്പിന് വഴങ്ങി Read More »

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്സും ബിജെപിയും

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ച മാതൃകയില്‍ കേരള സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസും, ബി.ജെ.പിയും ആവശ്യപ്പെട്ടു. ഇന്ധന നികുതി കേരളത്തിലും കുറച്ചില്ലെങ്കില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ നികുതി ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നികുതിയായി ലഭിക്കുന്ന അധികവരുമാനം കേരളം സബ്സിഡിയായി നല്‍കണം. ഉടന്‍ ഇന്ധന നികുതി കുറയ്ക്കാന്‍ കേരളവും തയ്യാറാകണം. നികുതി കുറച്ച കേന്ദ്രത്തിന്റെ തീരുമാനം ആശ്വാസകരമെന്നും സതീശന്‍ പറഞ്ഞു. എക്സൈസ് തീരുവ …

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്സും ബിജെപിയും Read More »

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍:തിയേറ്ററുകളില്‍ വാക്‌സിന്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം

കൊച്ചി:  കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാം. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അുവദിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയതോടെ തിയേറ്ററുകളില്‍ തിരക്ക് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായത്. വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് …

കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍:തിയേറ്ററുകളില്‍ വാക്‌സിന്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം Read More »

നോണ്‍ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: നോ ഹലാല്‍ ഹോട്ടല്‍ ഉടമ  തുഷാര കല്ലയിലിനേയും ഭര്‍ത്താവ് അജിത്തിനേയും ഇവരുടെ കൂട്ടാളിയായ അപ്പുവിനേയും വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിനും തങ്ങളുടെ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതിലും പ്രകോപിതരായ ഒരു വിഭാഗമാളുകള്‍ തങ്ങളെ ആക്രമിച്ചെന്നും ഇപ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും …

നോണ്‍ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍ Read More »

ആവേശത്തിൽ വിമാനത്താവളത്തിൽ കൂട്ടുകാർ; വീട്ടിൽ ബിനീഷിന് കണ്ണീരോടെ സ്വീകരണം

കൊച്ചി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ ബിനീഷിനെ സ്വീകരിക്കാനായി മാതാപിതാക്കളും ബന്ധുക്കളും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് അമ്മ വിനോദിനി മകന്‍ ബിനീഷിനെ സ്വീകരിച്ചത്. ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഇന്നലെ ബിനീഷ് ജയില്‍മോചിതനായിരുന്നു. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണെന്നും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും എല്ലാം മാധ്യമങ്ങളോട് നേരില്‍ പറയാമെന്നും ബിനീഷ് പ്രതികരിച്ചു. രാവിലെ പത്തരയോടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് …

ആവേശത്തിൽ വിമാനത്താവളത്തിൽ കൂട്ടുകാർ; വീട്ടിൽ ബിനീഷിന് കണ്ണീരോടെ സ്വീകരണം Read More »

സ്‌കൂള്‍ ബസ്സുകള്‍  പലതും കട്ടപ്പുറത്ത്;നിരത്തിലിറക്കാന്‍ മടിച്ച് സ്കൂൾ അധികൃതര്‍

തൃശൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിരിക്കേ സ്‌കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കായി പകുതിയില്‍ കുറവ്് സ്‌കൂള്‍ വാഹനങ്ങള്‍ മാത്രമാണ് എത്തിയത്. പരിശോധന 28 വരെ നീട്ടിയിട്ടുണ്ട്. ജില്ലയില്‍ മാത്രം ചുരുങ്ങിയത്് 1,250 സ്‌കൂള്‍ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച വരെ 460 വാഹനങ്ങള്‍ മാത്രമാണ് പരിശോധനയ്ക്ക്് എത്തിയത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ ഓരോ സ്‌കൂളിലേക്കും പോകാന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ …

സ്‌കൂള്‍ ബസ്സുകള്‍  പലതും കട്ടപ്പുറത്ത്;നിരത്തിലിറക്കാന്‍ മടിച്ച് സ്കൂൾ അധികൃതര്‍ Read More »

 സര്‍ക്കാരിന് തിരിച്ചടിയെന്ന് താഹ; വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

തൃശൂര്‍: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫൈസല്‍ ജയില്‍ മോചിതനായി. ഇന്ന് വൈകീട്ട് വിയ്യൂര്‍ ജയിലില്‍ നിന്നാണ് താഹ പുറത്തിറങ്ങിയത്. യു.എ.പി.എ നിയമം ചുമത്തിയ സര്‍ക്കാര്‍ നടപടിയ്ക്ക് തിരിച്ചടിയാണ് തനിക്ക് ലഭിച്ച ജാമ്യമെന്ന് താഹ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലന്‍ ഹുഷൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് …

 സര്‍ക്കാരിന് തിരിച്ചടിയെന്ന് താഹ; വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി Read More »

ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പരിശോധന ജ്വല്ലറിയുടമകളും തൊഴിലാളികളും തടഞ്ഞു

തൃശൂര്‍: പരിശോധനയ്ക്കെത്തിയ ജി.എസ് .ടി ഉദ്യോഗസ്ഥരെ ഇരുന്നൂറിലധികം വരുന്ന ജ്വല്ലറി ഉടമകളും സ്വര്‍ണാഭരണ തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. തൃശ്ശൂര്‍ ഹൈറോഡിലെ പുത്തന്‍പള്ളിക്ക് സമീപമുള്ള ജ്വല്ലറികളിലും സ്വര്‍ണ്ണ നിര്‍മാണ കേന്ദ്രങ്ങളിലും എത്തിയ നാല് ഉദ്യോഗസ്ഥരെയാണ് ഇന്നുച്ചയ്ക്ക് തടഞ്ഞത്. ജി.എസ്.ടി ഉദ്യോഗസ്ഥര്‍ നിരന്തരം തങ്ങളെ പരിശോധനകള്‍ നടത്തിയും ഇരട്ടി ജി.എസ.്ടി അടപ്പിച്ചും അതിനുമേല്‍ പിഴയീടാക്കിയും പീഡിപ്പിക്കുകയാണെന്ന് സ്വര്‍ണ്ണ നിര്‍മ്മാതാക്കള്‍ പറഞ്ഞു. വന്‍കിട നിര്‍മ്മാതാക്കള്‍ സ്വര്‍ണാഭരണ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണത്തിന് ഡെലിവറി വൗച്ചര്‍ താങ്കള്‍ക്ക് തരാറില്ലെന്നും ആയതിനാല്‍ തന്നെ നിര്‍മ്മാണത്തിനു ലഭിക്കുന്ന സ്വര്‍ണത്തിന് …

ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പരിശോധന ജ്വല്ലറിയുടമകളും തൊഴിലാളികളും തടഞ്ഞു Read More »

സി.എസ്.ബി ബാങ്ക് സമരം: സംസ്ഥാനത്ത് ബാങ്കിംഗ് മേഖല സ്തംഭിച്ചു

തൃശൂര്‍: ബാങ്ക് ജീവനക്കാരുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് ബാങ്ക് ജീവനക്കാർ പണിമുടക്കി. സമരത്തെ തുടര്‍ന്ന് ബാങ്കിംഗ് മേഖല സ്തംഭിച്ചു. സി.എസ്.ബി ബാങ്ക് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്ക് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്ക്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരും ഇന്ന് പണിമുടക്ക് നടത്തുന്നുണ്ട്. കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് കമ്പനിക്ക് സി.എസ്.ബി ബാങ്ക് കൈമാറിയതോടെ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നാണ് പരാതി. റിസര്‍വ് ബാങ്ക് നിശ്ചയിച്ച …

സി.എസ്.ബി ബാങ്ക് സമരം: സംസ്ഥാനത്ത് ബാങ്കിംഗ് മേഖല സ്തംഭിച്ചു Read More »

പെരുമഴയിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 39 ജീവനുകൾ

കൊച്ചി: മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. കഴിഞ്ഞ ഒരാഴ്ചക്കിടെ 39 പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്നും ആറു പേരെ കാണാതായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി …

പെരുമഴയിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 39 ജീവനുകൾ Read More »

മഴയൊഴിയുന്നു; അതിതീവ്രമഴയ്ക്ക് സാധ്യതയില്ല

തൃശൂര്‍:  കേരളത്തില്‍ മഴഭീതി ഒഴിയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട്. നാളെ ഒരു ജില്ലകളിലും ഓറഞ്ച്് അലേര്‍ട്ടില്ല. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങള്‍ കൂടുതലുള്ള ഈ മൂന്ന് ജില്ലകളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇടയ്ക്ക് ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. രാവിലെ പത്ത് …

മഴയൊഴിയുന്നു; അതിതീവ്രമഴയ്ക്ക് സാധ്യതയില്ല Read More »

ഇനി സിനിമാക്കാലം : 25 മുതല്‍ സംസ്ഥാനത്ത് വെള്ളിത്തിര ഉണരുന്നു

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ് തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും. തൃശൂരില്‍ രാഗം തിയേറ്ററില്‍ അടക്കം പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ശുചീകരണം തുടങ്ങി. ആന്റണി വര്‍ഗീസ് നായകനായ അജജഗാന്തരം തിങ്കളാഴ്ച റിലീസ് ചെയ്യും. ജയസൂര്യ നായകനായ ചിത്രവും റീലീസിനുണ്ടാകുമെന്നറിയുന്നു. ചിത്രങ്ങളുടെ റിലീസിംഗ് സംബന്ധിച്ച് വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും. …

ഇനി സിനിമാക്കാലം : 25 മുതല്‍ സംസ്ഥാനത്ത് വെള്ളിത്തിര ഉണരുന്നു Read More »

സി.എസ്.ബി ബാങ്ക് പണിമുടക്ക് വിജയിപ്പിക്കാനൊരുങ്ങി ജീവനക്കാരും യൂണിയനുകളും

തൃശൂര്‍: സി.എസ്.ബി. ബാങ്ക് പണിമുടക്ക് കൂടുതല്‍ ശക്തമാക്കുമെന്ന്് യൂണിയനുകളും ജീവനക്കാരും . 2021 ഒക്ടോബര്‍ 22നാണ്  സംസ്ഥാന ബാങ്ക് പൊതു പണിമുടക്ക്. ഒക്ടോബര്‍ 20, 21, 22 സി.എസ്.ബി. ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് നടത്തും. സി.എസ്.ബി. ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കുക എന്നതാണ് ജീവനക്കാരുടെ മുഖ്യമായ ആവശ്യങ്ങളില്‍ ഒന്ന്. വിദേശ ബാങ്കായതോടെ അധികാരികള്‍ കൈകൊള്ളുന്ന പ്രതികാര നടപടികള്‍ പിന്‍വലിക്കുക, വ്യവസായ തല വേതന പരിഷകരണം നടപ്പാക്കുക, താല്ക്കാലിക – കോണ്‍ട്രാക്റ്റ് ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, അവരെ സ്ഥിരപ്പെടുത്തുക …

സി.എസ്.ബി ബാങ്ക് പണിമുടക്ക് വിജയിപ്പിക്കാനൊരുങ്ങി ജീവനക്കാരും യൂണിയനുകളും Read More »

കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്. അതേസമയം, കക്കിആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ തുറന്നു.  ചാലക്കുടി ഷോളയാര്‍ ഡാമിന്റെ ഷട്ടറുകളും അല്‍പസമയം …

കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് Read More »

സിഎസ്ബി ബാങ്ക് വിഷയം: ഒക്ടോബർ 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

തൃശൂർ: ഒക്ടോബർ 22ന് സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരും പണിമുടക്കുമെന്ന് മുൻ  മന്ത്രിയും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും സി എസ് ബി ബാങ്ക് സംസ്ഥാനതല സമര സഹായ സമിതി ചെയർമാനുമായ കെ പി രാജേന്ദ്രൻ അറിയിച്ചു.   സി എസ് ബി ബാങ്ക് ഒക്ടോബർ 20, 21, 22 തീയതികളിൽ വീണ്ടും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ ബാങ്കുകളിലും 22 ന് പണിമുടക്ക് സംഘടിപ്പിക്കുന്നത്. സി.എസ് ബി ബാങ്കിന്റെ ജനകീയ സേവന …

സിഎസ്ബി ബാങ്ക് വിഷയം: ഒക്ടോബർ 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് Read More »