Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

ഹിന്ദുത്വമെന്ന ആശയമാണ് ഗാന്ധിജിയെ ഇല്ലാതാക്കിയത് : സുനിൽ പി. ഇളയിടം

തൃശൂർ : ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ അല്ലെന്നും ഹിന്ദുത്വമെന്ന ആശയമാണ് ഗാന്ധിജിയെ ഇല്ലാതാക്കിയതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. ഹിന്ദുത്വമെന്ന ആശയത്തിൻ്റെ പേരിൽ സാമ്രാജാത്വം അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികൾക്കെതിരെ നിരന്തര പോരാട്ടങ്ങൾ അനിവാര്യമാണ്. കെപിസിസി വിചാർ വിഭാഗ് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഗാന്ധിജിയുടെ മതം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുനിൽ പി. ഇളയിടം.

ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെയ്തു

തൃശൂർ: ഫെബ്രുവരി 22 മുതൽ മാർച്ച് 1 വരെയുള്ള ഒരാഴ്ച കാലയളവിൽ ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ നടത്തിയ ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെ്യതു . 201 അറസ്റ്റ് രേഖപെടുത്തുകയും 9 പേരെ റിമാൻറ് ചെയ്തു. 3.41 ഗ്രാം എം ഡി എം എ, 8.613 കിലോ ഗ്രാം കഞ്ചാവ്, 169 ഗഞ്ചാ ബീഡി എന്നിവയാണ് വിവധയിടങ്ങളിൽ നടന്ന പരിശോധനകളിൽ പിടിച്ചെടുത്തത്.. 194 കേസുകളിൽ 20 സ്മാൾ ക്വാൺണ്ടിറ്റി …

ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെയ്തു Read More »

2മാസത്തിനുള്ളിൽ തൃശൂർ സിറ്റി പോലീസ് കത്തിച്ചു കളഞ്ഞത് 2.37 കോടി രൂപയോളം വിലവരുന്ന ലഹരി വസ്തുക്കൾ

തൃശൂർ : രണ്ട് മാസത്തിനുള്ളിൽ തൃശൂർ സിറ്റി പോലീസ് കത്തിച്ചു കളഞ്ഞത്2 കോടി 37 ലക്ഷത്തി എണ്ണായിരം രൂപയോളം വിലവരുന്ന ലഹരി വസ്തുക്കൾ. ജനുവരി മാസത്തിൽ 99.120 കിലോഗ്രാം കഞ്ചാവും, 236.27 ഗ്രാം മെത്താഫിറ്റാമിനും, 500 ഗ്രാം MDMA യൂം, 5.274 കിലോഗ്രാം HASHISH ഓയിലുമാണ് സിറ്റി പൊലീസ് നശിപ്പിച്ചത്. ഫെബ്രുവരി മാസത്തിൽ 105.944 കിലോഗ്രാം കഞ്ചാവും, 95.57 ഗ്രാം മെത്തംഫെറ്റമിനുമാണ് ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനിയിൽ വച്ച് നശിപ്പിച്ചത്.

കോര്‍പ്പറേഷന്‍ വാഹനത്തിലെ ബീക്കണ്‍ ലൈറ്റിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തൃശൂര്‍: സര്‍ക്കാര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ വാഹനം ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നതിനെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ കെ.എല്‍.08 ബിഎം 1680 നമ്പറിലുള്ള ജീപ്പാണ് ബീക്കണ്‍ ലൈറ്റ് വെച്ച് ചീറിപ്പായുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നത് മൂലം ഈ വാഹനം പോലീസ് വാഹനമാണ് എന്ന് പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സ്ഥിതിയാണെന്ന് ജോണ്‍ ഡാനിയല്‍ …

കോര്‍പ്പറേഷന്‍ വാഹനത്തിലെ ബീക്കണ്‍ ലൈറ്റിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി Read More »

കോഴിക്കോട് വിദ്യാര്‍ഥി സംഘര്‍ഷം: ചികിത്സയിലായിരുന്ന പത്താംക്ലാസുകാരന്‍ മരിച്ചു

കോഴിക്കോട് : താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാത്ഥികള്‍ തമ്മിലുണ്ടായ തമ്മില്‍ത്തല്ലില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷഹബാസ് രാത്രി 12.30 ഓടെയാണ് മരിച്ചത്. ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ ‘ഫെയര്‍വെല്‍ പാര്‍ട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാനാണ് എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചത്. പാര്‍ട്ടിയില്‍ എളേറ്റില്‍ വട്ടോളി എം ജെ …

കോഴിക്കോട് വിദ്യാര്‍ഥി സംഘര്‍ഷം: ചികിത്സയിലായിരുന്ന പത്താംക്ലാസുകാരന്‍ മരിച്ചു Read More »

കേരളത്തില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി:  കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയിലായിരുന്നു ഹൈ്ക്കമാന്‍ഡിന്റെ തീരുമാനം. കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷനായി തല്‍ക്കാലം തുടരും. കെപിസിസി തലത്തില്‍ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളില്‍ മാത്രം പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.  പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന് ശശി തരൂര്‍ യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും …

കേരളത്തില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് Read More »

ആശാ വര്‍ക്കേഴ്‌സിന് ബദലായി ഹെല്‍ത്ത് വോളണ്ടിയേഴ്‌സിനെ നിയമിച്ചേക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കേഴ്‌സിന്റെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍. ആശാ വര്‍ക്കേഴ്‌സിന് പകരം ഹെല്‍ത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ 11.70 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നത്. സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം..

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാന്‍ വ്രതാരംഭം

മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച  റംസാന്‍ വ്രതാരംഭം. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ., ഖത്തര്‍ എന്നിവിടങ്ങളിലാണ് നാളെ റംസാന്‍ ആരംഭിക്കുക. മാസപ്പിറവി കണ്ടതായി ഈ ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു.അതേസമയം കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.

ജാമ്യം ലഭിച്ച പി.സി. ജോര്‍ജിനെ ആശുപത്രിയിലേക്ക് മാറ്റി

പാലാ: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈരാറ്റുപേട്ട കോടതിയാണ് ജോര്‍ജിന് ജാമ്യം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമാണ് ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: അനാവശ്യ വിവാദം ഒഴിവാക്കണമെന്ന് മന്ത്രി കെ.രാജന്‍

തൃശ്ശൂര്‍ : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന്് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. ഈ വിഷയത്തില്‍ അനാവശ്യ വിവാദത്തിലേക്ക്്് പോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  ജനാധിപത്യപരമായ പ്രതിഷേധവും എതിര്‍പ്പും ആര്‍ക്കും ഉന്നയിക്കാം. ദുരന്തത്തിനിരയായവരുടെ മനസില്‍ ആശങ്ക ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനത്തിലേക്ക് ആരും പോകരുത്.ഡി.ഡി.എം.എയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കുന്നത്. സര്‍ക്കാര്‍ അതില്‍ ഇടപെടില്ല. ഇനിയും പരാതികളുണ്ടെങ്കില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടപെടാം..വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങളില്‍, അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തുകഴിഞ്ഞു. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. …

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: അനാവശ്യ വിവാദം ഒഴിവാക്കണമെന്ന് മന്ത്രി കെ.രാജന്‍ Read More »

വെഞ്ഞാറമൂട്ട് കൂട്ടക്കൊല: അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ  (23) പിതാവ് പേരുമല ആര്‍ച്ച് ജംഗ്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്.ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടില്‍ 14 …

വെഞ്ഞാറമൂട്ട് കൂട്ടക്കൊല: അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി Read More »

തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; ഞെരമ്പ് പൊട്ടിയതാണ് മരണകാരണം

തൃശൂര്‍: തൃശൂരിലെ ഇറ്റ്കാഫോക്കിനിടെ കായിക അധ്യാപകന്‍റെ മരണത്തിൽ സുഹൃത്ത് രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവിൽ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11:30 യോടെയാണ്  തൃശ്ശൂർ റീജ്യണൽ തീയറ്റർ മുറ്റത്ത് വെച്ച് ഉണ്ടായ സംഘർഷത്തിനിടയിൽ നിലത്തുവീണ സുഹൃത്ത് അനിൽ മരിക്കുന്നത്. തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിൽ പുറത്തുവന്നിരുന്നു. പിന്നാലെ നിയമപദേശം തേടിയശേഷമാണ് രാജയെ …

തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; ഞെരമ്പ് പൊട്ടിയതാണ് മരണകാരണം Read More »

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന.  പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. സമീപകാലത്തിറങ്ങിയ സിനിമകള്‍ അഫാനെ സ്വാധീനിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ് നിലവില്‍ അഫാന്‍. ആദ്യഘട്ടത്തില്‍ ചികിത്സയോട് സഹകരിക്കാതിരുന്ന ഇയാള്‍ പിന്നീട് അതുമായി സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടുപേരാണ് ജീവിച്ചിരിക്കുന്നത്. പ്രതി അഫാനും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള …

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും Read More »

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ

തൃശൂർ: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക ബജറ്റ് അവതരിപ്പിച്ചു . കളക്റേറ്റ് ആസൂത്രണ ഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രനാണ് 30,70,70, 764 കോടി വരവും, 1, 29, 58,40,220 കോടി ചിലവും, 1, 12, 30,544 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് അധ്യക്ഷനായി. ലൈഫ് ഭവനപദ്ധതിക്കായി 20 കോടി രൂപ. സമേതം പദ്ധതിക്കായി ഈ വർഷം …

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ Read More »

വടക്കാഞ്ചേരിയില്‍ പൊലീസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി. പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമേഷ് ബാബു (49) ആണ് ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചത്. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഉത്രാളിപ്പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

വടക്കാഞ്ചേരി: ഇന്നലെ രാത്രി ഉത്രാളിക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. അമ്പലനട സി.പി.എം ബ്രാഞ്ച് സെക്രട്ടറി  പി.പി.ബബിനാണ് മരിച്ചത്.

തൃശൂര്‍ പൂരം എക്‌സിബിഷന് പാര പണിത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ട്രേഡ് ഫെയര്‍

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടക്കുന്ന സമയത്ത് വടക്കേസ്റ്റാന്‍ഡ് പള്ളിത്താമം മൈതാനത്ത് ട്രേഡ് ഫെയര്‍ നടത്താനുള്ള തീരുമാനത്തിനെതിരെ പൂരപ്രേമികള്‍ രംഗത്ത്. തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ പൂരം പ്രദര്‍ശനം നടത്തുന്നതില്‍ തറവാടകയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് കൊച്ചിന്‍ ദേവസ്വത്തിന്റെ പുതിയ നീക്കം. വലിയ രീതിയിലുള്ള ട്രേഡ് ഫെയറിനായി  കൊച്ചി ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഒന്നിനാണ്. പള്ളിത്താമം മൈതാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ …

തൃശൂര്‍ പൂരം എക്‌സിബിഷന് പാര പണിത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ട്രേഡ് ഫെയര്‍ Read More »

മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

മലപ്പുറം : ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീര്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി.വി അന്‍വറിന്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം …

മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി Read More »

പി സി ജോര്‍ജ് തടവറയിലേക്ക്

കൊച്ചി:  ബി.ജെപി നേതാവും, പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ജയിലിലേക്ക്. ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസിലാണിത്. ജോര്‍ജിനെ  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.  പി സി ജോര്‍ജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ തുടരുന്ന പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും. പാലാ ഡിവൈ.എസ്.പിയുടെ നേത്യത്വത്തിലാണ് …

പി സി ജോര്‍ജ് തടവറയിലേക്ക് Read More »

കാട്ടാനക്കലി, കണ്ണൂരില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ ല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷാണ്. അടുത്തകാലത്തായി ഇവിടെ 20 പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.