അമിത് ഷായെ വരവേല്‍ക്കാന്‍ പൂരനഗരം ഒരുങ്ങി
തൃശൂര്‍: അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിലെത്തും.വൈകുന്നേരം അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബി.ജെ.പി റാലി ഷാ ഉദ്ഘാടനം ചെയ്യും. തെക്കേഗോപുര നടയില്‍ തൃശൂര്‍ പൂരം തെക്കോട്ടിറക്കത്തിന്റെ ചിത്രമുള്ള കൂറ്റന്‍ സ്‌റ്റേജ് ഒരുങ്ങി. സ്‌റ്റേജിന് മുന്നില്‍ വര്‍ണക്കുടകളും, ആലവട്ടവും, വെഞ്ചാമരങ്ങളും നിരന്നു. ‘വൈകീട്ട് അഞ്ചിന് വടക്കുന്നാഥക്ഷേത്രദര്‍ശനത്തിന് ശേഷമായിരിക്കും അമിത് ഷാ പൊതുയോഗത്തില്‍ പങ്കെടുക്കുക.തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി കാര്യകര്‍ത്താക്കളുടെ യോഗത്തിലും അമിത് …