Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

തൃശൂരില്‍ സുരേഷ്‌ഗോപി

തൃശൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി മുന്നില്‍ നാല് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ സുരേഷ്‌ഗോപി 18, 711 വോട്ടിന് മുന്നിലാണ്. കേരളത്തില്‍ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലാണ്. ആലത്തൂരില്‍ മാത്രമാണ് (മന്ത്രി കെ.രാധാകൃഷ്ണന്‍) എല്‍.ഡി.എഫ് മുന്നില്‍.  എന്‍.ഡി.എ 300 സീറ്റിലും ഇന്ത്യ മുന്നണി 222 സീറ്റിലും മുന്നിലാണ്. വടകരയില്‍  പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ മുന്നിലാണ്. മാവേലിക്കരയിലും, കാസര്‍കോഡും മാത്രമാണ് എല്‍.ഡി.എഫ്് ശക്തമായ മത്സരം നടത്തുന്നത്. 

പ്രവേശനോത്സവത്തിന് അധ്യാപിക കഥകളി വേഷത്തില്‍

തൃശൂര്‍: പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമിട്ട് നടന്ന പ്രവേശനോത്സവത്തില്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ അധ്യാപിക കഥകളി വേഷം ധരിച്ചെത്തിയത്് പുതുമയായി. ജെ.പി ഇ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവത്തിലാണ് കഥകളിവേഷം ധരിച്ച സംഗീത അധ്യാപിക സീമത്ത് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ വരവേറ്റത്.  മാറ്റങ്ങളുടെ കാലഘട്ടത്തില്‍ കേരളത്തിന്റെ  ക്ലാസിക് കലയായ കഥകളിയെ പുതുതലമുറയ്ക്ക്  പരിചയപ്പെടുത്തുകയെന്നതായിരുന്നു അധ്യാപികയുടെ ഉദ്ദേശ്യം. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിനൊപ്പം അവര്‍ കുട്ടികളുടെ കൂടെ നൃത്തം ചെയ്തു.   വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് പൊള്ളഞ്ചേരി ഉദ്ഘാടനം ചെയ്തു

ചങ്ങാത്തം ഒഴിവാക്കേണ്ടവരെക്കുറിച്ച് ബോധ്യം വേണം

പോലീസിന്റെ ഗുണ്ടാബന്ധത്തില്‍ തുറന്നടിച്ച് മുഖ്യമന്ത്രി തൃശൂര്‍: ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും, കൂടേണ്ടാത്തതെന്നും ബോധ്യം വേണമെന്നും, ഇക്കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഗുണ്ടാ ബന്ധത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍  പരിശീലനം പൂര്‍ത്തിയാക്കിയ 448 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും, കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണനയാണ് …

ചങ്ങാത്തം ഒഴിവാക്കേണ്ടവരെക്കുറിച്ച് ബോധ്യം വേണം Read More »

തൃശൂരില്‍ മേഘ വിസ്‌ഫോടനം, വെള്ളക്കെട്ടിൽ നഗരം സ്തംഭിച്ചു

തൃശൂര്‍ : നഗരത്തില്‍ രാവിലെ പെയ്ത ഇടിയോടുകൂടിയ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വടക്കന്‍, ശക്തന്‍ സ്റ്റാന്‍ഡിലും, കൊക്കാലെ, പൂങ്കുന്നം, പാട്ടുരായ്ക്കൽ തുടങ്ങിയ നിരവധിയിടങ്ങളില്‍ വെള്ളം കയറി നാശം വിതച്ചു. അശ്വനി ആശുപത്രിയുടെ പിറകിലെ അക്വാട്ടിക് ലൈനില്‍ വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ കോര്‍പറേഷന്റെ ഫൈബര്‍ ബോട്ടിലാണ് പുറത്തുകടത്തിയത്. പുഴയ്ക്കലില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. ഗതാഗതകുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് നിര്‍ത്തി. അശ്വിനി ആശുപത്രിയിലും വെള്ളക്കെട്ടുണ്ടായി.എം.ജി.റോഡിലും, സ്വരാജ് റൗണ്ടിലും, ശക്തനിലെ …

തൃശൂരില്‍ മേഘ വിസ്‌ഫോടനം, വെള്ളക്കെട്ടിൽ നഗരം സ്തംഭിച്ചു Read More »

സ്വര്‍ണക്കടത്ത്: തരൂരിന്റെ പി.എ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ്ചെയ്തത്.വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയതെന്നറിയുന്നു.എയര്‍ഡ്രോം എന്‍ട്രി …

സ്വര്‍ണക്കടത്ത്: തരൂരിന്റെ പി.എ അറസ്റ്റില്‍ Read More »

തൃശൂരിൽ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി കെഎസ്ആർടിസി ബസിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകി.

തൃശൂർ: തൃശൂരിൽ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി കെഎസ്ആർടിസി ബസിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകി. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം നടന്നത് . കെഎസ്ആർടിസി ജീവനക്കാരുടെയും തൃശൂർ അമല ആശുപത്രിയിലെ യാത്രക്കാരുടെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായി പ്രസവം നടന്നു. മൂന്ന് കിലോയിൽ താഴെ ഭാരമുള്ള കുട്ടിക്ക് മൂന്ന് നാല് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അങ്കമാലിയിൽ നിന്ന് . ഗർഭിണിയായ യുവതി തനിച്ചായിരുന്നു യാത്ര. പ്രസവവേദന …

തൃശൂരിൽ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി കെഎസ്ആർടിസി ബസിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകി. Read More »

വിഷു ബംപര്‍ ഒന്നാം സമ്മാനം 12 കോടി ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം 12 ലക്ഷം രൂപ  VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിന്.. ആലപ്പുഴ ജില്ലയിലെ അനില്‍ കുമാറാണ് ടിക്കറ്റ് വിറ്റ ഏജന്റ്. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല.രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം അര്‍ഹമായ ടിക്കറ്റുകള്‍-VA 205272, VB 429992, VC 523085,VD 154182, VE 565485, VG 654490 മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ, ആര്‍ഹമായ ടിക്കറ്റുകള്‍: VA 160472, VB 125395, VC 736469, VD 367949, …

വിഷു ബംപര്‍ ഒന്നാം സമ്മാനം 12 കോടി ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന് Read More »

ശക്തമായ മഴ, തൃശൂര്‍  അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളക്കെട്ട്

തൃശ്ശൂര്‍: ശക്തമായ മഴയില്‍ നഗരത്തിലെ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളക്കെട്ട്. മുന്‍വശത്തുനിന്നും, പിറകില്‍ നിന്നും വെള്ളം കയറി. മുന്‍വശത്തെ കാന ഉയര്‍ത്തിയെങ്കിലും താഴ്ന്ന ഭാഗത്തു കൂടി വെള്ളം നിറഞ്ഞുകവിഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് കയറി. രോഗികളെ മാറ്റി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.കഴിഞ്ഞയാഴ്ചയും ശക്തമായ മഴയില്‍ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി വന്‍നാശനഷ്ടം വരുത്തിയിരുന്നു. സി.ടി സ്കാനറും, ഐ.സി.യുവിലെ  വിലയേറിയ ഉപകരണങ്ങളും നാശമായി. വെള്ളക്കെട്ട് മൂലം 4 കോടിയുടെ നഷ്ടം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.അശ്വിനി ആശുപത്രിക്ക് പിറകിലെ വീടുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന,പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശ്ശൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായി പരിശോധന നടത്തി. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ രാവിലെ 6 മണിമുതല്‍ 10 മണിവരെ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.റോയല്‍, പാര്‍ക്ക്, സെൻ്റ് തോമസ് കോളേജ് റോഡിലെ കുക്ക് ഡോർ, ചുരുട്ടി ടീ സ്റ്റാൾ, ചെമ്പോട്ടിൽ ലൈനിലെ വിഘ്‌നേശ്വര, ഫ്രൂട്ട്സ് ഹോട്ടൽ, സ്വാദ് സദൻ കൊക്കാലെ എന്നിവിടങ്ങളില്‍  നിന്നാണ് കേടായ  ചിക്കന്‍, ബീഫ്, ബിരിയാണി, കേടായ മുട്ട, പൊറോട്ട, …

തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന,പഴകിയ ഭക്ഷണം പിടിച്ചെടുത്തു Read More »

നിക്ഷേപതട്ടിപ്പിലൂടെ കോടികൾ തട്ടിപ്പുനടത്തിയ പ്രതികൾ പിടിയിൽ

തൃശൂർ: അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളംസ്ഥാപനങ്ങൾ തുടങ്ങി, നിക്ഷേപത്തിലുക ഉയർന്ന തുക വാഗ്ദാനം നൽകി കോടികൾ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളായ ഫൈസൽ ബാബു ഉറംന്തൊടിയിൽ വീട് തൃത്താല പട്ടാമ്പി, അബ്ദുൾ നാസർ ഉറംന്തൊടിയിൽ വീട് തൃത്താല പട്ടാമ്പി എന്നിവരാണ് തൃശൂര്‍ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 100000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപ ലാഭവിഹിതം, 10 പവൻ നിക്ഷേപമായി നൽകിയാൽ ഒരു പവൻ പ്രതിവർഷം ലാഭവിഹിതം കൊടുക്കാമെന്നും …

നിക്ഷേപതട്ടിപ്പിലൂടെ കോടികൾ തട്ടിപ്പുനടത്തിയ പ്രതികൾ പിടിയിൽ Read More »

തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ, സ്ത്രീ മരിച്ചു

തൃശൂര്‍: മൂന്നുപീടികയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന  സ്ത്രീ മരിച്ചു.. കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിഷബാധയുണ്ടായത്.ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വച്ച് കഴിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്പോഴും ഉസൈബക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ …

തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ, സ്ത്രീ മരിച്ചു Read More »

തൃശൂര്‍ പെരിങ്ങാവില്‍  പെറ്റ് ഷോപ്പില്‍ നിന്ന് വിലയേറിയ ഓമനമൃഗങ്ങളെ മോഷ്ടിച്ചവര്‍ പിടിയില്‍

തൃശൂര്‍:  പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ നിന്ന്  വിലയേറിയ ഓമനമൃഗങ്ങളെ മോഷ്ടിച്ച  കേസില്‍ രണ്ടു പേര്‍ പിടിയില്‍. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും, പതിനാലു വയസുകാരനുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെരിങ്ങാവ് ഷൊര്‍ണൂര്‍ റോഡിലെ എസ്.എന്‍. പെറ്റ്‌സ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്.കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയായിരുന്നു മോഷണം.  മുന്തിയ ഇനത്തില്‍പെട്ട അഞ്ച്  വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും  അഞ്ച് പേര്‍ഷ്യന്‍ പൂച്ചകളെയുമാണ് മോഷ്ടിച്ചത്. ഇവയ്ക്ക് മാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കും.കവര്‍ച്ചയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. …

തൃശൂര്‍ പെരിങ്ങാവില്‍  പെറ്റ് ഷോപ്പില്‍ നിന്ന് വിലയേറിയ ഓമനമൃഗങ്ങളെ മോഷ്ടിച്ചവര്‍ പിടിയില്‍ Read More »

തൃശൂര്‍ പറവട്ടാനി മാര്‍ അദ്ദായ് ശ്ലീഹാ പള്ളിയില്‍ സംഘര്‍ഷം

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കീഴിലുള്ള പറവട്ടാനി മാര്‍ അദ്ദായ് ശ്ലീഹാപള്ളിയില്‍ സംഘര്‍ഷം. വിശ്വാസികളും പുരോഹിതരും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. മെത്രാപ്പോലീത്ത മാർ ഔഗീന്‍ കുര്യാക്കോസിനെതിരെയായിരുന്നു പ്രതിഷേധം. സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ മെത്രാപ്പോലീത്ത ഔഗീനെതിരെ ഗോബാക്ക് വിളിച്ചു. മാർ യോഹന്നാൻ യോസേഫ് എപ്പിസ്‌കോപ്പയെ സസ്‌പെന്‍ഡ് ചെയ്ത സിനഡ് തീരുമാനം പള്ളിയില്‍ അറിയിച്ചതിന് പിന്നാലെയാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. നെരത്തെ മെഡിക്കല്‍ അവധിയിലായിരുന്ന എപ്പിസ്‌കോപ്പ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.  ഇതിനെതിരെ എപ്പിസ്‌കോപ്പ കോടതിയെ സമീപിച്ചു. ഇതെ തുടര്‍ന്ന് തിരക്കിട്ട് …

തൃശൂര്‍ പറവട്ടാനി മാര്‍ അദ്ദായ് ശ്ലീഹാ പള്ളിയില്‍ സംഘര്‍ഷം Read More »

റോഡിലേക്ക് വന്‍മരം വീണു, പെട്ടിഓട്ടോകള്‍ തകര്‍ന്നു

നിറയെ യാത്രക്കാരുള്ള ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൃശൂര്‍ സെന്റ് തോമസ് കോളേജ് റോഡില്‍ ഗതാഗതം സ്തംഭിച്ചു തൃശൂര്‍: നഗരത്തിലെ സെന്റ്‌തോമസ് റോഡില്‍ വന്‍മരം വീണു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു പെട്ടി ഓട്ടോ പൂര്‍ണമായും, മറ്റൊരു പെട്ടി ഓട്ടോ ഭാഗികമായും തകര്‍ന്നു. ജില്ലാശുപത്രി കോമ്പൗണ്ടിലെ മരമാണ്  വീണത്. നിറയെ യാത്രക്കാരുമായി ഇതുവഴി പോയ സ്വകാര്യ ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സെന്റ് തോമസ് കോളേജ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യതി ലൈനും വീണതോടെ നഗരത്തില്‍ വൈദ്യുതി ബന്ധവും നിലച്ചു. ഫയര്‍സര്‍വീസ് …

റോഡിലേക്ക് വന്‍മരം വീണു, പെട്ടിഓട്ടോകള്‍ തകര്‍ന്നു Read More »

നഗരത്തിലെ വെള്ളക്കെട്ടിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.

തൃശൂർ: നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപ്പറേഷനുള്ളിൽ മേയറുടെ ചേമ്പറിന് മുന്നിലായിരുന്നു പ്രതിഷേധം. വർഷകാലത്തിന് മുൻപ് തന്നെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കൗൺസിലർമാർ മേയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പെരുമാറ്റ ചട്ടം നിലവിലുള്ളപ്പോൾ ഫണ്ട്‌ വിനിയോഗിക്കാൻ കഴിയില്ലെന്നായിരുന്നു മേയറുടെ വാദം. തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ നഗരത്തിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വെള്ളം കയറി. റോഡുകളിൽ വെള്ളം കയറിയത് വലിയ ഗതാഗതക്കുരുക്കിന് ഇടവരുത്തി. കാനകൾ …

നഗരത്തിലെ വെള്ളക്കെട്ടിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. Read More »

കുളവാഴകളുമായി കോൺഗ്രസ് മാർച്ച്

തൃശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പറിലേക്ക് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ വിവിധ തോടുകളിൽ നിന്ന് ശേഖരിച്ച കുളവാഴകളുമായി മാർച്ച് നടത്തി. തെക്കേഗോപുര നടയിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാരുടെ മാർച്ച് ആരംഭിച്ച് മേയറുടെ ചെമ്പറിലേക്ക് ലക്ഷ്യം വച്ച് നടത്തിയ മാർച്ച് തൃശ്ശൂർ കോർപ്പറേഷന്റെ എല്ലാ ഗൈറ്റുകളും അടച്ച് പോലീസ് മാർച്ച് തടഞ്ഞു. കുണ്ടുവാറ – കട്ടച്ചിറ തോട്, മുണ്ടുപാലം – ശക്തൻ തോട്, പഞ്ചിക്കൽ തോട്, പെരിങ്ങാവ് – വിയ്യൂർ തോട് എന്നിവിടങ്ങളിൽ നിന്ന് കുളവാഴകൾ ശേഖരിച്ച …

കുളവാഴകളുമായി കോൺഗ്രസ് മാർച്ച് Read More »

ടിവി യുടെ തകരാർ, ഉപഭോക്താവിന് 1,29,000 രൂപ നൽകുവാൻ വിധി.

തൃശൂർ: ടി വി യുടെ തകരാർ ആരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.തൃശൂർ ഓട്ടുപാറയിലുള്ള ഉദയനഗറിലെ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സെൻറ് ജോർജ് ഇലക്ട്രോണിക്ക പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, തൃശുർ വടക്കാഞ്ചേരിയിലുള്ള എൽ ജി സർവ്വീസ് സെൻറർ ഉടമ, കൊച്ചിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.ചന്ദ്രശേഖരൻ 1,14,000 രൂപ നൽകിയാണ് ടി വി വാങ്ങുകയുണ്ടായത്. ടി വി വാങ്ങി ഉപയോഗിച്ചു വരവെ …

ടിവി യുടെ തകരാർ, ഉപഭോക്താവിന് 1,29,000 രൂപ നൽകുവാൻ വിധി. Read More »

തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍ കൃഷ്ണതേജ

തൃശൂര്‍ ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ നഗരത്തില്‍ വ്യാപക വെള്ളക്കെട്ട്്. നഗരത്തില്‍ മിക്കയിടത്തും റോഡില്‍ വെള്ളക്കെട്ടുണ്ടായി. വടക്കേ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് മൂലം ബസുകള്‍ നിര്‍ത്തിയില്ല.അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐ.സി.യുവില്‍ വരെയാണ് വെള്ളമെത്തിയത്. മൂന്ന്് കോടിയുടെ നഷ്ടമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കിഴക്കെകോട്ടയില്‍ ബിഷപ്പ് ഹൗസിന് സമീപം മതില്‍ തകര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയില്‍ വെള്ളം കയറി. ചേറ്റുപുഴ റോഡില്‍ ഒരു വലിയ മാവ് കടപുഴകി വീണു. പുലര്‍ച്ചെ നാലിന് …

തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍ കൃഷ്ണതേജ Read More »

കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി

തൃശൂർ: കനത്ത മഴയിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിലും സമീപത്തെ വീടുകളിലും വെള്ളം കയറി. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള കടകളിലും , ശങ്കരയ്യ റോഡിലെ വീടുകളിലും താഴത്തെ നിലയിലെ കടകളിലും വെള്ളം കയറി. ബിഷപ്പ് പാലസിൻ്റെ മതിൽ ഇടിഞ്ഞു വീണു. വിയൂർ പോലീസ് സ്റ്റേഷനിലും വെള്ളം കയറി.നഗരത്തിൽ മഴയെ തുടർന്ന് തൃശ്ശൂർ വൻ ഗതാഗതകുരുക്ക്. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്.

പാട്ടുരായ്ക്കലിൽ കാറിനു തീ പിടിച്ചു

തൃശൂർ: പാട്ടുരായ്ക്കൽ ജംഗ്ഷനിൽ ഓടുന്ന കാറിനു തീ പിടിച്ചു. ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് കാറിനു തീ പിടിച്ചത്. ഉടൻ ഫയർഫോഴ്സ് എത്തി തീ അണച്ചു. കാർ പൂർണ്ണമായും കത്തി. ഇതുമൂലം തൃശൂർ ഷൊർണൂരിൽ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.