സന്ദര്‍ശകര്‍ക്ക് ആരാച്ചാരാകാം, ലോക്കപ്പും കാണാം
തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിന്റെ പവലിയനില്‍ തിരക്കേറി.വിയ്യൂര്‍ ജയിലിന്റെ രൂപത്തില്‍ നിര്‍മ്മിച്ച പവലിയനില്‍ വധശിക്ഷ നടപ്പാക്കുന്നതിന്റെ മാതൃക ഉദ്യോഗസ്ഥര്‍ കാണിച്ചു തരും. തൂക്കുകയറില്‍ വധശിക്ഷ നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് സന്ദര്‍ശകര്‍ക്കും പരീക്ഷിച്ച് നോക്കാം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ആദ്യകാല ചരിത്രം ഒറ്റനോട്ടത്തില്‍ അറിയാം. കൂടാതെ ജയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ച തോര്‍ത്തുകള്‍, ഹണികൊമ്പ് ടവല്‍, നെറ്റിപ്പട്ടങ്ങള്‍, ജമുക്കാളം, ടേബിള്‍ ഷീറ്റ് …