Newsskerala

സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് എക്കൗണ്ട് മരവിപ്പിച്ചു

തൃശൂര്‍: സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് എക്കൗണ്ട്് ആദായി നി/കുതി വകുപ്പ് മരവിപ്പിച്ചു.
ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ്  മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. /പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998-ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയാണ് പണം പിന്‍വലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇന്‍കംടാക്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണത്തിന്റെ  ഉറവിടം അടക്കമുളളവ വ്യക്തമാക്കാന്‍ ഇന്‍കംടാക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് വിഷയത്തില്‍ പ്രതികരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്‍. ഇ.ഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *