ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആനയെഴുന്നള്ളിപ്പ് ചട്ടം പാലിച്ച് നടത്താമെന്നും സുപീംകോടതി ഉത്തരവിട്ടു. ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രായോഗികമെന്ന് തോന്നുന്നില്ല. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റീസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റീസ് …
ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു Read More »