ടി.എന്‍.പ്രതാപന് പിന്നില്‍
തൃശൂര്‍ മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ സി.രവീന്ദ്രനാഥ് 97 വോട്ടിന് മുന്നില്‍, ടി.എന്‍.പ്രതാപന് പിന്നില്‍
തൃശൂര്‍ മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ സി.രവീന്ദ്രനാഥ് 97 വോട്ടിന് മുന്നില്‍, ടി.എന്‍.പ്രതാപന് പിന്നില്‍
മന്ത്രിമാരായ പി.രാജീവ്, വീണാജോര്‍ജ്, ഗണേഷ്‌കുമാര്‍, ആര്‍.ബിന്ദു, ഒ.ആര്‍.കേളു, വി.എന്‍.വാസവന്‍, വി.ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, രാജേഷ് എന്നിവര്‍ പിന്നില്‍, കുന്നംകുളത്ത്് മുന്‍മന്ത്രി എ.സി.മൊയ്തീനും പിന്നില്‍. എല്‍ഡിഎഫ് 45 സീറ്റിലാണ് മുന്നില്‍
ന്യൂഡല്‍ഹി :വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തില്‍ 9 മരണം. 12ലധികം പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 3 30 ഓടെയായിരുന്നു സംഭവം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഡല്‍ഹി വിവേക് വിഹാറിലെ നാലുനില കെട്ടിടത്തിലാണ് തീപിടുത്തത്തെ തുടര്‍ന്നുള്ള അതിദാരുണമായ സംഭവം. പുലര്‍ച്ചെ 3:30 ഓടെ ആയിരുന്നു കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്ത വിവരം ലഭിച്ചു ഉടന്‍തന്നെ പതിനാലോളം അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായ തീപിടുത്തം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തില്‍ 9 പേര്‍ മരണപ്പെട്ടതായും 12ലധികം …
തിരുവനന്തപുരം: മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. അമ്പൂരിയില്‍ നടന്ന സംഭവത്തില്‍ തോമസ് ഏബ്രഹാം (62) ആണ് മരിച്ചത്. മകന്‍ ഷൈനു തോമസ് (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെയായിരുന്നു സംഭവം. മദ്യസത്കാരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വെള്ളറട പോലീസ് പറഞ്ഞു. ആഘോഷത്തിനിടെയില്‍ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.ഇതിനിടെ ഷൈനു അച്ഛനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ തോമസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോല്‍ക്കത്ത: തമിഴ്‌നാട്, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്. ബംഗാളില്‍ ഇതുവരെ 19 ശതമാനവും തമിഴ്‌നാട്ടില്‍ 18 ശതമാനം പോളിംഗും രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍മൂലം ചിലയിടങ്ങളില്‍ വോട്ടിംഗ് തടസപ്പെട്ടു. നടന്‍ രജനീകാന്ത് ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ കടമ നിര്‍വഹിക്കണമെന്ന് വോട്ട് ചെയ്തശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 4023 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് …
തമിഴ്‌നാട്, ബംഗാള്‍ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് Read More »
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മുണ്ടത്തിക്കോട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. കുളത്തില്‍ നിന്നടക്കം മൃതദേഹങ്ങള്‍ കണ്ടെടുത്തു.മരിച്ചവരില്‍ മൂന്ന് പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശി പാറക്കാട്ടില്‍ സുദര്‍ശന്‍ (54), വടക്കാഞ്ചേരി കുണ്ടന്നൂര്‍ സ്വദേശി സുബിന്‍ (40), പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി വാസുദേവന്‍ (54) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.14 പേര്‍ക്കാണ് പരിക്കേറ്റത്. കരാറുകാരന്‍ മുണ്ടത്തിക്കോട് സതീഷിന് തൊണ്ണൂറു ശതമാനം പൊള്ളലേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. അഖില്‍, വിദ്യകുമാര്‍, രജീഷ്, സതീഷ്, …
തൃശൂര്‍ പൂരം വെടിക്കെട്ടപകടം: 14 മരണം, തിരിച്ചറിഞ്ഞത് മൂന്ന് പേരെ മാത്രം Read More »
കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്. റെയില്‍വേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യയ്ക്ക്(22) ആണ് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റത്. മാര്‍ച്ച് 30ന് ആയിരുന്നു സംഭവം. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. ആലുവ യുസി കോളജിലെ ബയോ ഇന്‍ഫര്‍മാറ്റിക് പിജി വിദ്യാര്‍ഥിനിയാണ് ഐശ്വര്യ. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും …
തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുണ്ടായ സംഭവത്തില്‍ ഇന്‍സൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന്് രാവിലെയാണ് പുലി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഷോളയാര്‍ ഡാമിനടുത്ത് മകനൊപ്പമാണ് ഇന്‍സൈയമ്മാള്‍ താമസിച്ചിരുന്നത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയില്‍ പുറത്തിറങ്ങിയപ്പോഴാകാം വയോധികയെ പുലി ആക്രമിച്ചതെന്നാണ് കരുതുന്നത്.
തൃശ്ശൂര്‍: ആമ്പല്ലൂര്‍ കോടാലിയില്‍ എട്ട് വയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി.ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികള്‍ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ …
തലയിണയില്‍ പാമ്പ്, തൃശൂരില്‍ കടിയേറ്റ് 8 വയസ്സുകാരന്‍ മരിച്ചു Read More »
തൃശൂര്‍: മതിവരാക്കാഴ്ചകളുടെ മഹാമേളയായ തൃശൂര്‍ പൂരത്തിന് മറ്റന്നാള്‍ കൊടിയേറും. കനലെരിയുന്ന വേനലിലും ആവേശച്ചൂടിലാണ് തട്ടകനിവാസികളും പൂരപ്രേമികളും. 20ന് പൂരത്തിന്റെ മുഖ്യ പങ്കാളിക്ഷേത്രങ്ങളായ തിരുവമ്പാടിയില്‍ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവില്‍ രാവിലെ 11.30നുമാണു കൊടിയേറ്റം.തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 8.30 മുതല്‍ തിരുവമ്പാടി രമേശ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടത്തും. തുടര്‍ന്നാണ് കൊടിയേറ്റച്ചടങ്ങുകള്‍.തുടര്‍ന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഒരാനപ്പുറത്ത് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തി വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കു കയറുമ്പോള്‍ ഉപചാര വെടിക്കെട്ടു നടക്കും. ശ്രീമൂലസ്ഥാനത്തു മേളം …
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. 38കാരനായ സുമന്‍ ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമുണ്ടായത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേര്‍ന്നാണ് സുമനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവാവിനെ മര്‍ദിക്കുന്നതും അവശനായതിന് ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കള്‍ ഏറ്റുമുട്ടുന്നത്. ഷാന്‍ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാര്‍ ബാറില്‍ …
വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച് കൊന്നു Read More »
തൃശൂര്‍: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃശൂരില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡും പോലീസും തൃശൂര്‍ കാച്ചേരിയിലുള്ള ഒരു അച്ചാര്‍ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 750 ഭക്ഷ്യക്കിറ്റുകള്‍ പിടിച്ചെടുത്തു.ഈ സ്ഥാപനം ഒരു ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി തയാറാക്കിയതാണ് ഈ കിറ്റുകളെന്ന് എല്‍ഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇത്രയധികം കിറ്റുകള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂക്ഷിച്ചത് ദുരൂഹമാണെന്നും …
തൃശൂരില്‍ വീണ്ടും കിറ്റ് വിവാദം; 750 കിറ്റുകള്‍ പിടിച്ചെടുത്തു Read More »
മലപ്പുറം: കോണ്‍ഗ്രസ് എം.പി ഡോ.ശശി തരൂരിന് നേരെ കയ്യേറ്റ ശ്രമം. ഗണ്‍മാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മര്‍ദിച്ചത്. അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തു. വണ്ടൂര്‍ ചെള്ളിതോട് വെച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു.ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിച്ചു എന്നാണ് പരാതി. ഗണ്‍മാന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം …
വണ്ടൂരില്‍ തരൂരിന് നേരെ കയ്യേറ്റ ശ്രമം; വാഹനം തടഞ്ഞ് ഗണ്‍മാനെ മര്‍ദിച്ചു Read More »
ടെഹറാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം, അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇറാനുമായി നടത്തിയ ചര്‍ച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയന്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും,അടിസ്ഥാന സൗകര്യങ്ങള്‍ക്കും എതിരായ ആക്രമണം അഞ്ചുദിവസം നിര്‍ത്തിവയ്ക്കാന്‍ യുദ്ധമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. അതേസമയം മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രംപ് പിന്മാറിയതെന്ന് കാബൂളിലെ ഇറാന്‍ എംബസി. ഇറാനും യുഎസ് മായി ഒരു ചര്‍ച്ചയും നടന്നു വരുന്നില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. …
ഇറാനുമായി അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ് Read More »
തൃശൂര്‍: ബിജെപി സംസ്ഥാന നേതാവും,ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു. വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. സിപിഎം, കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു പുറമേ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാദ പ്രസംഗത്തിന്റെ വീഡിയോകള്‍ അടിയന്തരമായി നീക്കം ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത …
വിദ്വേഷ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു Read More »
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്ന്് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ പൂരം എക്‌സിബിഷന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ തന്റെയും, മുഖ്യമന്ത്രിയുടെയും മൊഴികള്‍ ഹൈക്കോടതിയുടെ മുന്നില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ പരിചയക്കുറവും, അപക്വമായ പെരുമാറ്റവുമാണ് പൂരം കലക്കലിന് കാരണമായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
കൊടുങ്ങല്ലൂര്‍ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെയാണ് എന്‍ഡിഎയില്‍ തര്‍ക്കം ഉടലെടുത്തത്. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരില്‍ ബി ഗോപാലകൃഷ്ണന്‍ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികള്‍ രംഗത്തെത്തിയത്. തര്‍ക്കം വന്നതോടെ ഗോപാലകൃഷ്ണനായി തുടങ്ങിയ ചുവരെഴുത്തുകള്‍ പ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചു
തൃശ്ശൂര്‍: സിപിഐ വിട്ട നാട്ടിക എംഎല്‍എയും മുതിര്‍ന്ന സിപിഐ നേതാവുമായ സി.സി മുകുന്ദന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി. മുന്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സിപിഐയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്ച. എംഎല്‍എയുടെ ക്യാമ്പ് ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. നാട്ടികയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിസി മുകുന്ദന് പിന്തുണ നല്‍കുന്നതില്‍ കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് ജോസ് വള്ളൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുകുന്ദന്‍ അറിയിച്ചെന്നും, സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിലാണെന്നതില്‍ …
സി.സി.മുകുന്ദന്‍ സിപിഐ വിട്ടു, നാട്ടികയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും Read More »
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം വര്‍ധിപ്പിച്ചു. നേരത്തെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്ന സമയം രണ്ടുവരെയാക്കി.ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് സൂപ്രണ്ടുമാരുടെ ജോലി സമയം. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാക്കിയും പുനഃക്രമീകരിച്ചു.