Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കരുതലും കൈത്താങ്ങുമായിവനിതാ ശിശു വികസന വകുപ്പ്

തൃശൂര്‍: സ്ത്രീകള്‍ക്കുള്ള സഹായപദ്ധതികളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും അവബോധം നല്‍കാന്‍ എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ പവലിയന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികളെക്കുറിച്ചും, സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ചും അറിവ് നല്‍കാന്‍ ജില്ലാ ജാഗ്രതാ സമിതി പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികളും സ്ത്രീകളും നേരിടുന്ന മാനസിക, ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് കര്‍മ്മനിരതയോടെയുള്ള വനിത ശിശു വികസസ വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം പവലിയനില്‍ സജ്ജമാക്കിയിട്ടുണ്ട്.

കെ-റെയില്‍ പദ്ധതിയെ പരാമര്‍ശിക്കാതെ മന്ത്രി രാജന്റെ പ്രസംഗം

തൃശൂര്‍: പിണറായി വിജയന്‍  മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന പ്രസംഗത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിയെക്കുറിച്ച് പ്രസംഗത്തില്‍ പ്രതിപാദിക്കാതിരുന്നത് പദ്ധതിയില്‍ സി.പി.ഐയ്ക്കുള്ള പരോക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു. പട്ടയമേളയെക്കുറിച്ചും, ക്ഷേമപെന്‍ഷനുകളെക്കുറിച്ചും, സുവോളജിക്കല്‍ പാര്‍ക്കിനെക്കുറിച്ചും, ഗ്യാസ് ലൈന്‍ പദ്ധതിയെക്കുറിച്ചും എല്ലാം മന്ത്രി രാജന്‍ പ്രസംഗത്തില്‍ സവിസ്തരം പരാമര്‍ശിച്ചു. കോവിഡ് കാലഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ …

കെ-റെയില്‍ പദ്ധതിയെ പരാമര്‍ശിക്കാതെ മന്ത്രി രാജന്റെ പ്രസംഗം Read More »

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്സമാനതകളില്ലാത്ത വികസനമെന്ന് മന്ത്രി രാജന്‍

തൃശൂര്‍:  ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളുടെ അടയാളപ്പെടുത്തലാണ് മെഗാ പ്രദര്‍ശന വിപണന മേളയെന്ന് റവന്യുമന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും താങ്ങും തണലുമാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്ത് ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.മേയര്‍ എം കെ വര്‍ഗീസ്,  എം.എല്‍.എമാരായ എ സി …

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്സമാനതകളില്ലാത്ത വികസനമെന്ന് മന്ത്രി രാജന്‍ Read More »

തൃശൂര്‍ അതിരൂപതയുടെ സാന്ത്വനംസ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണനമേള

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഷു- ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് സാന്ത്വനം സ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണന കേന്ദ്രം തുടങ്ങി. മൂന്നാറില്‍ നിന്നടക്കമുള്ള തനി നാടന്‍ ജൈവപച്ചക്കറികള്‍ മിതമായ വിലയില്‍ ഇവിടെ നിന്ന് വാങ്ങാം. കിഴക്കേക്കോട്ട ബിഷപ് ഹൗസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് വിപണി സജ്ജമാക്കിയിരിക്കുന്നത്.ചക്കമഹോത്സവത്തിന്റെ ഭാഗമായി ചക്കവിരട്ടിയത്, ചക്ക വറുത്ത്, ചക്ക ഹല്‍ഹ തുടങ്ങിയ വിവിധ ചക്കയിനങ്ങളും വില്‍പനയ്ക്കുണ്ട്. കര്‍ഷക സംഘങ്ങള്‍ വഴിയാണ് അതിരൂപത പച്ചക്കറികള്‍ ശേഖരിക്കുന്നത്. തൊഴില്‍സാധ്യത ഉറപ്പാക്കാന്‍ പഠന ക്ലാസുകളും നടത്തുന്നുണ്ട്്മൂന്ന് ദിവസത്തെ വിപണനമേള …

തൃശൂര്‍ അതിരൂപതയുടെ സാന്ത്വനംസ്വിഫ്റ്റ് മാര്‍ട്ട് കാര്‍ഷികോത്പന്ന വിപണനമേള Read More »

നടന്‍ ജയസൂര്യയും ഭാര്യ സരിതയും ഫാഷന്‍വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി തൃശൂരി

ശില്പ ചാരുതയായി  സാരികളുടെ വര്‍ണവസന്തം തൃശൂര്‍: രൂപത്തിലും വര്‍ണത്തിലും വൈവിധ്യം നിറഞ്ഞ സാരികളുടെ പ്രദര്‍ശനവുമായി നടന്‍ ജയസൂര്യയും ഭാര്യ സരിതയും തൃശൂരില്‍. ഫാഷന്‍ ഡിസൈനറായ സരിത രൂപകല്‍പന ചെയ്ത വസ്ത്രങ്ങളുടെ പ്രദര്‍ശനം തൃശൂര്‍ കുറുപ്പം റോഡിലെ ഹോട്ടല്‍ ഗരുഡയിലാണ്. സെമി സില്‍ക്്, കോട്ടണ്‍, ലിനന്‍ ഓര്‍ഗന്‍സ, അജ്‌റക് തുടങ്ങിയ വിവിധയിനം തുണിത്തരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. കൊച്ചിയിലെ സ്റ്റുഡിയോയിലിലാണ് വസ്ത്രങ്ങളുടെ രൂപകല്‍പന. ഒരു പീസ് ഒരാള്‍ക്കുമാത്രമായിരിക്കും. ഒരാള്‍ ധരിക്കുന്നത് മറ്റൊരാള്‍ക്കുമില്ലാത്ത വസ്ത്രമായിരിക്കും. സാരിക്ക് പുറമെ …

നടന്‍ ജയസൂര്യയും ഭാര്യ സരിതയും ഫാഷന്‍വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി തൃശൂരി Read More »

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ .

സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. നിധി കമ്പനികളുടെ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു  സംസാരിക്കുകയായിരുന്നു മന്ത്രി.  സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്കും തിരിമറികൾക്കും അടുത്തിടെ കേരളത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. സാധാരണക്കാരായ പാവപ്പെട്ടവരുടെ പേരിൽ അവർ അറിയാതെ നേതൃത്വത്തിലുള്ള ചിലർ വൻ തുക വായ്പയെടുത്ത്  നിരവധി ആളുകൾ കട കെണിയിലാകുന്ന പ്രവണത വർദ്ധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ മൂലം വിശ്വാസ്യത നഷ്ടപ്പെട്ട സഹകരണ …

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ . Read More »

പൂരനഗരിയില്‍ വിഷുക്കൈനീട്ടവുമായി സുരേഷ്‌ഗോപി

തൃശൂര്‍: നിറദീപങ്ങളുടെ പ്രഭയില്‍ വിഷുക്കണിയൊരുക്കിയ വേദിയില്‍ നിന്ന്് സുരേഷ്‌ഗോപി എം.പി വിഷുക്കൈനീട്ടം നല്‍കി. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ആദ്യ കൈനീട്ടം സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളായ ഐശ്വര്യയും, മണികണ്ഠനും ആദ്യം വിഷുക്കൈനീട്ടം നല്‍കി. തുടര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ക്ക് സുരേഷ് ഗോപി കൈനീട്ടം നല്‍കി.തുടര്‍ന്ന് ബി.ജെ.പി ബൂത്ത് പ്രസിഡണ്ടുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രഘുനാഥ്.സി.മേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന …

പൂരനഗരിയില്‍ വിഷുക്കൈനീട്ടവുമായി സുരേഷ്‌ഗോപി Read More »

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം  നോട്ടീസയച്ചു. ദിലീപിൻറെ സഹോദരി ഭർത്താവ് സ്വരാജും ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമായ ശരത്തും തമ്മിലുള്ള ഫോൺ സംഭാഷണം കാവ്യാമാധവന് എതിരെയുള്ള തെളിവായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിനാസ്പദമായ കാര്യങ്ങളിലേക്ക് നയിച്ചതെന്നും ദിലീപിന് ഈ വിഷയത്തിൽ ഇടപെടേണ്ടി വരികയായിരുന്നുവെന്നും സ്വരാജ് ശരത്തിനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പോലീസിന് …

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ് Read More »

കൗണ്‍സിലര്‍മാരെ മേയറുടെ കാര്‍ ഇടിച്ചിട്ടു, പ്രതിപക്ഷനേതാവടക്കം 7 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

തൃശൂര്‍:  മേയര്‍ എം.കെ.വര്‍ഗീസിന്റെ കാറിടിച്ച് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, പുതൂര്‍ക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സണ്‍ എന്നിവര്‍ അടക്കം  ഏഴ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇവര്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കോര്‍പറേഷന്‍ ഓഫീസ് അങ്കണത്തില്‍ മേയറുടെ കാര്‍ തടഞ്ഞതോടെ കൗണ്‍സിലര്‍മാരെ കാര്‍ ഇടിച്ചിടുകയായിരുന്നുവെന്നാണ് ആരോപണം. ചളി കലര്‍ന്ന കുടിവെള്ള വിതരണത്തില്‍  പ്രതിഷേധിച്ചുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടയിലാണ് കോര്‍പറേഷന്‍ ഓഫീസും പരിസരവും സംഘര്‍ഷഭരിതമായത്.കൗണ്‍സില്‍ യോഗത്തിനിടെ മേയറുടെ കോലത്തില്‍ കലക്കവെള്ളം ഒഴിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ തിരക്കിട്ട് കൗണ്‍സില്‍ …

കൗണ്‍സിലര്‍മാരെ മേയറുടെ കാര്‍ ഇടിച്ചിട്ടു, പ്രതിപക്ഷനേതാവടക്കം 7 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക് Read More »

പ്രതിഷേധ ജലാഭിഷേക സമരം നടത്തി

തൃശ്ശൂർ: കോർപ്പറേഷനിൽ കേന്ദ്ര ഗവൺമെൻറ് അമൃത് പദ്ധതി പ്രകാരം നൽകിയ  297 കോടിയിൽ 134 കോടി രൂപയോളം ശുദ്ധജല വിതരണത്തിനു മാത്രം ചെലവാക്കിയിട്ടും  നഗരപരിധിയിലെ ജനങ്ങൾക്ക് ലഭിക്കുന്നത് ചളിയും തുരുമ്പും നിറഞ്ഞ അഴുക്കുവെള്ളം ആണ്. ഇതിനെതിരെ കൗൺസിലിൽ പലകുറി പരാതി പറഞ്ഞിട്ടും മീറ്റിങ്ങുകൾ നടക്കുകയല്ലാതെ ഇതിന് ഒരു പരിഹാരം ഇന്നേവരെ കണ്ടിട്ടില്ല  ഇതിൽ പ്രതിഷേധിച്ച്  ബിജെപി കൗൺസിലർമാർ കൗൺസിൽ ഓഫീസിൽ മുന്നിൽ പ്രതിഷേധ ജലാഭിഷേക  സമരം നടത്തി.  അയ്യന്തോൾ, കൂർക്കഞ്ചേരി, കിഴക്കുംപാട്ടുകര, പൂങ്കുന്നം എന്നീ വിവിധ പ്രദേശങ്ങളിൽ …

പ്രതിഷേധ ജലാഭിഷേക സമരം നടത്തി Read More »

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍

തൃശൂര്‍: സര്‍ക്കാരിന്റെ കരുതലും,കൈത്താങ്ങും ആവശ്യപ്പെട്ടാണ് അതിരപ്പിള്ളിയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച അഞ്ചുവയസ്സകാരിയായ ആഗ്നേമിയയുടെ മാതാപിതാക്കള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സമരത്തിനെത്തിയത്. വന്യജീവിസംരക്ഷണത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കിഫയുടെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും.അതിരിപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു അമ്മയുടെ വീട്ടില്‍ മരണാന്തരച്ചടങ്ങുകള്‍ക്കെത്തിയ മാള പുത്തന്‍ചിറ സ്വദേശി നിഖിലിനെയും, മകള്‍ ആഗ്നേമിയയെയും, മുത്തച്ഛന്‍ ജയനേയും കാട്ടാന ആക്രമിച്ചത്. ഓട്ടത്തിനിടെ നിലത്തുവീണ ആഗ്നേമിയയെ ഒറ്റയാന്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. മുത്തച്ഛന്‍ ജയന്റെ കൈയിന് പരിക്കേറ്റു. ആഗ്നേമിയയുടെ മരണം …

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍ Read More »

ആനയോട്ടത്തില്‍ ഒല്ലൂക്കര ജയറാം ഒന്നാമന്‍

തൃശൂര്‍: പിടിക്കപ്പറമ്പ് പൂരത്തോടനുബന്ധിച്ച് നടത്തിയ ആനയോട്ടത്തില്‍ ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേന്തിയ ഒല്ലൂക്കര ജയറാം ഒന്നാമനായി. ദേവീദേവന്‍മാരുടെ തിടമ്പേറ്റിയ കൊമ്പന്‍മാര്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏക ആനയോട്ടമാണിത്. പിടക്കപ്പറമ്പ് ക്ഷേത്രത്തെ വലം വെച്ച് ആദ്യമെത്തുന്ന കൊമ്പനാണ് ഒന്നാം സ്ഥാനം.തൈക്കാട്ടുശ്ശേരി ഭഗവതി, മേടംകുളങ്ങര ശാസ്താവ്, മാങ്കുളം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, എടക്കുന്നി ഭഗവതി, ഊരകത്തമ്മ തിരുവടി തുടങ്ങിയ ദേവീദേവന്‍മാരുടെ തിടമ്പേന്തിയ കൊമ്പമാര്‍ ആനയോട്ടത്തില്‍ പങ്കെടുത്തു.

മീഡിയ വൺ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മീഡിയവൺ ചാനലിന് എതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ടുകൾ എന്താണെന്ന് അറിയുവാൻ ഹർജിക്കാരായ ചാനൽ അധികൃതർക്ക് അവകാശമുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞു കൊച്ചി: രാജ്യസുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയ വൺ ചാനലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസൻസ് പുതുക്കി നൽക്കാതെ സംരക്ഷണം അവസാനിപ്പിക്കേണ്ടി വന്ന കേസിൽ ഇനിയൊരു വിധി ഉണ്ടാകും വരെ ചാനലിന് സംപ്രേക്ഷണം നടത്താമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി. മീഡിയവൺ ചാനലിന്  ലൈസൻസ്  പുതുക്കി നൽകാൻ വിസമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം …

മീഡിയ വൺ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു Read More »

നാലിടത്ത് കാവിതരംഗം, പഞ്ചാബില്‍ ആപ്പിന് മുന്നേറ്റം; യുപിയില്‍ ബിജെപിക്ക് ഭരണത്തുടർച്ച

കൊച്ചി: ഉത്തര്‍പ്രദേശിലടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്  മുന്നേറ്റം. അഭിപ്രായ സര്‍വേകള്‍ ശരിയെന്ന് തെളിയിക്കുന്ന വിധത്തില്‍ നാല് സംസ്ഥാനങ്ങളില്‍ കാവിതരംഗം അലയടിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ചയിലേക്ക്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക്  കേവല ഭൂരിപക്ഷമായി.  സമാജ് വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കി. എസ്.പി നൂറു സീറ്റില്‍  ലീഡ് നിലനിര്‍ത്തി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഗോരഖ്പുര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡു ചെയ്യുന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കര്‍ഹേലില്‍ മുന്നിലാണ്. …

നാലിടത്ത് കാവിതരംഗം, പഞ്ചാബില്‍ ആപ്പിന് മുന്നേറ്റം; യുപിയില്‍ ബിജെപിക്ക് ഭരണത്തുടർച്ച Read More »

വിട വോണി …..ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു

മറ്റൊരു ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ് മാഷ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വോണിന്റെ മരണവാർത്ത എത്തിയത്. കൊച്ചി: ഓസ്ട്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ, 52, അന്തരിച്ചു. ഹൃദയാഘാതം മൂലം തായ്‌ലാന്റിലെ വില്ലയിൽ വച്ചായിരുന്നു ഇന്ന് അന്ത്യം. അബോധാവസ്ഥയിൽ കിടക്കുന്ന വോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന്  അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തന്റെ മന്ത്രിക വിരലുകളാൽ വിസ്മയിപ്പിക്കുന്ന ലെഗ് കട്ടറുകളാലും ഫ്ലിപ്പറുകൾ കൊണ്ടും പിച്ചിൽ അത്ഭുതങ്ങൾ കാണിച്ച് വോൺ 145 …

വിട വോണി …..ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു Read More »

WATCH VIDEO HERE…. മേനിയഴകിന് മേന്മയേറിയഏഴിനം പുതിയ സോപ്പുകളുമായി കെ.പി.നമ്പൂതിരീസ്

തൃശൂര്‍: ദന്തകാന്തിക്കും, കേശസൗന്ദര്യത്തിനും ഗുണമേന്മയുള്ള  ഉത്പന്നങ്ങള്‍ പുറത്തിറക്കി പ്രശസ്തി നേടിയ കേരളത്തിലെ പ്രമുഖ ആയുര്‍വേദിക് ഉത്പന്ന നിര്‍മാതാക്കളായ കെ.പി.നമ്പൂതിരീസ് ചര്‍മസംരക്ഷണത്തിന് ഏഴ് തരം സോപ്പുകള്‍  വിപണയിലിറക്കി. ആര്യവേപ്പ്, ചന്ദനം, തുളസി, വെറ്റിവര്‍, ദശപുഷ്പം എന്നിവ കൂടാതെ രണ്ട് തരം ഗ്ലിസറിന്‍ സോപ്പുകളുമാണ് കമ്പനി പുറത്തിറക്കിയതെന്ന്  കെ .പി.നമ്പൂതിരീസ് എ.ഡി. കെ.ഭവദാസന്‍ നമ്പൂതിരി പത്രസമ്മേളനത്തില്‍  അറിയിച്ചു.ആധുനിക ഗവേഷണ സജ്ജീകരണങ്ങളുള്ള കമ്പനിയുടെ  ലാബില്‍ സസ്യയെണ്ണ ഉപയോഗിച്ചാണ് ചര്‍മപരിചരണത്തിന് ഗുണമേന്മ ഉറപ്പുനല്‍കുന്ന സോപ്പുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗ്രേഡ് വണ്‍ സോപ്പുകളില്‍ പാരബെന്നോ, ദോഷകരമായ …

WATCH VIDEO HERE…. മേനിയഴകിന് മേന്മയേറിയഏഴിനം പുതിയ സോപ്പുകളുമായി കെ.പി.നമ്പൂതിരീസ് Read More »

‘അതിവേഗ കടപ്പാതകൾ’ പ്രകാശനം ചെയ്യ്തു

വികസനത്തെ സംബന്ധിച്ച ഒരു നവഇടതുപക്ഷ പരിപ്രേക്ഷ്യം അത്യാവശ്യമാണ് എന്ന് കവി റഫീഖ് അഹമ്മദ് തൃശൂർ: ട്രാൻസിഷൻ സ്‌റ്റഡീസ് പുറത്തിറക്കിയ “അതിവേഗ കടപ്പാതകൾ ”  എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കവി റഫീഖ് അഹമ്മദ്. കെ – റെയിൽ ഒരു നിമിത്തമായി കണ്ടുകൊണ്ട് ലോകത്തും ഇന്ത്യയിലും കേരളത്തിലും വളരെ പ്രധാനപ്പെട്ട ചില സംവാദ വിഷയങ്ങളെ പൊതുസമൂഹത്തിലേക്ക് വീണ്ടും കൊണ്ടുവരിക എന്നതാണ് “അതിവേഗ കടപ്പാതകൾ – പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമർശം” എന്ന പുസ്തകം …

‘അതിവേഗ കടപ്പാതകൾ’ പ്രകാശനം ചെയ്യ്തു Read More »

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി

കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി മുക്കാട്ടുകരക്കാരന്‍ ഷൈജു സംസ്ഥാനത്തെ രണ്ടാമത്തെ ഗ്രാമീണ ഗവേഷകന്‍ തൃശൂര്‍: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍് നടത്തിയ മത്സരത്തില്‍ റൂറല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് മുക്കാട്ടുകര സ്വദേശി ഷൈജുവിന്. ഞൊടിയിടയില്‍ മുളകിന്റെ ഞെട്ടു കളയുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തമാണ് ഇന്നൊവേഷന്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തിന് 42കാരന്‍ ഷൈജുവിനെ അര്‍ഹനാക്കിയത്. ഏതാനും  വര്‍ഷമായി സ്വന്തമായൊരു ചെറുകിട സംരംഭം തുടങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു ഷൈജു.   ഞെട്ടുകളഞ്ഞ മുളക് ചതച്ച് പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ജോലി …

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി Read More »

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി

തൃശൂർ: കേരളത്തിലെ എല്ലാ സ്ത്രീകളും അവരുടെ അനുഭവങ്ങൾ തുറന്നു പറയുന്ന ആത്മകഥകൾ എഴുതണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ ജെസ്മി . തൃശൂരിൽ യാഹ്സാൻ മൊയ്തുവിന്റെ ‘ഓർമ്മയിലെ കുഞ്ഞോളങ്ങൾ ‘ എന്ന പുസ്തകം  പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ ആത്മകഥകൾ  പ്രസിദ്ധീകരിച്ചാൽ കേരള ചരിത്രം തന്നെ മാറുമെന്നും  കേരള ചരിത്രം സത്യസന്ധമാവണമെങ്കിൽ സ്ത്രീകൾ എഴുതണമെന്നും അവർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്ലാൻ കോർഡിനേറ്റർ നൌഷബ നാസ് പുസ്തകം ഏറ്റുവാങ്ങി.റോസി തമ്പി അധ്യക്ഷനായിരുന്നു. ഇ.എം. …

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി Read More »

രാമന്‍ തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി

ആനക്കമ്പക്കാരുടെ ഹരമായ രാമന്‍  തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി തൃശൂര്‍: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്‍മാരില്‍ മുമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവപ്പറമ്പിലേക്ക്. പേരാമംഗലം തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റി. മൂന്നാനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്. ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. തിടമ്പേറ്റിയെത്തിയ രാമനെ ഹര്‍ഷാരവങ്ങളോടെയാണ് ജനം  വരവേറ്റത്. കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൊമ്പനെ മൊബൈലില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും വന്‍ തിരക്കായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുകാരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് …

രാമന്‍ തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി Read More »