തൃശൂര്‍: പിടിക്കപ്പറമ്പ് പൂരത്തോടനുബന്ധിച്ച് നടത്തിയ ആനയോട്ടത്തില്‍ ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേന്തിയ ഒല്ലൂക്കര ജയറാം ഒന്നാമനായി. ദേവീദേവന്‍മാരുടെ തിടമ്പേറ്റിയ കൊമ്പന്‍മാര്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏക ആനയോട്ടമാണിത്. പിടക്കപ്പറമ്പ് ക്ഷേത്രത്തെ വലം വെച്ച് ആദ്യമെത്തുന്ന കൊമ്പനാണ് ഒന്നാം സ്ഥാനം.
തൈക്കാട്ടുശ്ശേരി ഭഗവതി, മേടംകുളങ്ങര ശാസ്താവ്, മാങ്കുളം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, എടക്കുന്നി ഭഗവതി, ഊരകത്തമ്മ തിരുവടി തുടങ്ങിയ ദേവീദേവന്‍മാരുടെ തിടമ്പേന്തിയ കൊമ്പമാര്‍ ആനയോട്ടത്തില്‍ പങ്കെടുത്തു.