Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

ഒമിക്രോൺ ആശങ്ക നിലനിൽക്കെ ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കുന്നതിൽ ആശങ്കയറിയിച്ച് ജില്ല ആന നിരീക്ഷണ കമ്മിറ്റി അംഗം

കൊച്ചി: രാജ്യത്ത് 21 ആളുകൾക്ക് അതിതീവ്ര  വ്യാപന ശേഷിയുള്ള  വൈറസ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ആനകളെ വച്ച് ഉത്സവങ്ങൾ നടത്തുന്നതിനെതിരെ എറണാകുളം ജില്ല ആന നിരീക്ഷണ സമിതി അംഗം.  കമ്മിറ്റിയിലെ അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധിയായ  എ.ജി. ബാബുവാണ് ജില്ല കലക്ടർക്ക് കത്ത് നൽകിയത്. കത്തിൻറെ പൂർണ്ണരൂപം ഇങ്ങനെ:  2021 നവംബർ 22-ന് താങ്കളുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ ചേർന്ന ആന നിരീക്ഷണ സമിതിയിൽ തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവത്തിൽ ആനകളുടെ എണ്ണം കൂട്ടണമെന്ന …

ഒമിക്രോൺ ആശങ്ക നിലനിൽക്കെ ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കുന്നതിൽ ആശങ്കയറിയിച്ച് ജില്ല ആന നിരീക്ഷണ കമ്മിറ്റി അംഗം Read More »

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോർജ്

കൊച്ചി: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യയുണ്ട്. ഇപ്പോള്‍ റഷ്യയില്‍ നിന്നു വരുന്ന യാത്രക്കാരേയും പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ല. തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അത്. അങ്കണവാടികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എങ്ങനെയാണെന്ന് ഊരുകളില്‍ നേരിട്ടെത്തി കണ്ടും സംസാരിച്ചുമാണ് വിലയിരുത്തിയത്. ആരോഗ്യവകുപ്പിനും …

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോർജ് Read More »

പുതുവത്സര ഓഫർ: കയർഫെഡ് ഉത്പന്നങ്ങൾക്ക് 40% വിലക്കുറവ്. ഒപ്പം സ്വർണ നാണയ സമ്മാനപദ്ധതിയും

കയർഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിന് ഓൺലൈൻ സംവിധാനം വരുമെന്ന് മന്ത്രി പി.രാജീവ് കൊച്ചി: വൈവിധ്യമാർന്ന മൂല്യവർദ്ധിത കയർ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നിയാകും രണ്ടാം കയർ പുനഃസംഘടനാ പദ്ധതിയെന്നും പുതിയ വിപണികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കയർഫെഡ് ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വില്പന സാധ്യമാക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ്. കയർഫെഡിന്റെ ‘പുതുവർഷ സ്വർണ്ണമഴ’ കൂപ്പൺ പദ്ധതിയുടെയും കയർഫെഡ് ജീവനക്കാർക്കുള്ള  ‘കയർ ചാമ്പ്യൻ’ പദ്ധതിയുടെയും ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സ്വർണ്ണമഴ  നറുക്കെടുപ്പിന്റെ ഭാഗമായി …

പുതുവത്സര ഓഫർ: കയർഫെഡ് ഉത്പന്നങ്ങൾക്ക് 40% വിലക്കുറവ്. ഒപ്പം സ്വർണ നാണയ സമ്മാനപദ്ധതിയും Read More »

20 രൂപ ഊണുമായി സ്ത്രീകളുടെ ജനകീയ ഹോട്ടൽ; വിഭവങ്ങൾ ആസ്വദിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാര്‍

ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി ചിക്കൻ കറിയും ഉണ്ടായിരുന്നു തൃശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. 20 രൂപയുടെ ഉച്ചയൂണാണ് കലക്ടറും സംഘവും കഴിച്ചത്. മേഖലയിലെ ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴി ജനകീയ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു കലക്ടര്‍. ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി …

20 രൂപ ഊണുമായി സ്ത്രീകളുടെ ജനകീയ ഹോട്ടൽ; വിഭവങ്ങൾ ആസ്വദിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാര്‍ Read More »

കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

കൊച്ചി: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. മകനായ ബിനീഷ് കൊടിയേരി മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായി ബാംഗ്ലൂർ ജയിലിൽ  അടയ്ക്കപ്പെട്ട ശേഷമാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ നിർബന്ധിതനായത്. അർബുദ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലും പോയിരുന്നു. Photo Credit;  Twitter

മലയാളി നഴ്‌സുമാരെ ജർമനി വിളിക്കുന്നു; യോഗ്യത നേടുന്നവർക്ക് സൗജന്യമായി ജർമനിയിൽ എത്താം

നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കും കൊച്ചി: കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ അനന്തസാധ്യകള്‍ക്ക് വഴിതുറന്ന് നോര്‍ക്ക റൂട്ട്സും ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്ട്മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളെ തുടര്‍ന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കു പുറമെയുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള നോര്‍ക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ …

മലയാളി നഴ്‌സുമാരെ ജർമനി വിളിക്കുന്നു; യോഗ്യത നേടുന്നവർക്ക് സൗജന്യമായി ജർമനിയിൽ എത്താം Read More »

ഫുട്ബോൾ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല താരങ്ങളെ അംബാസിഡർമാരാക്കും

കൊച്ചി: സംസ്ഥാനത്തു ഫുട്്‌ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല കായികതാരങ്ങളെ അംബാസിഡര്‍മാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു ഫുട്‌ബോള്‍ മേഖലയില്‍ നിരവധി നവീനപദ്ധതികള്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന വിപുലമായ പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താനും പരിശീലനം നല്‍കാനുമാകും. ഫുട്‌ബോള്‍ …

ഫുട്ബോൾ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല താരങ്ങളെ അംബാസിഡർമാരാക്കും Read More »

കൊച്ചി മെട്രോക്ക് സമാനമായി തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ സർക്കുലർ സർവീസ്

കൊച്ചി: തിരുവനന്തപുരം നഗരത്തിലെ  യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ തിരക്കേറിയ സമയങ്ങളില്‍ 10 മുതല്‍ 15 മിനിട്ട് വരെ ഇടവേളകളില്‍ ഇരുദിശകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് 7 സര്‍ക്കുലര്‍ റൂട്ടുകളില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്.  എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന സമയബന്ധിതമായ യാത്രാ ലക്ഷ്യം വച്ചാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് …

കൊച്ചി മെട്രോക്ക് സമാനമായി തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ സർക്കുലർ സർവീസ് Read More »

ഇരിങ്ങാലക്കുടയെ ഞെട്ടിച്ച് വ്യാജമദ്യ ദുരന്തം

തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന്  ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയിൽ  ചികില്‍സയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് സമീപം അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു,42, ആണ് ഇന്ന് പുലര്‍ച്ച മരിച്ചത്. ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നില്‍ കോഴിക്കട നടത്തുന്ന നിശാന്ത്,43, ഇന്നലെ രാത്രി പത്ത് മണിയോടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. രണ്ട് യുവാക്കളും ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ചാണ് മദ്യപിച്ചത്. മറ്റാരും ഇവിടെ നിന്ന് …

ഇരിങ്ങാലക്കുടയെ ഞെട്ടിച്ച് വ്യാജമദ്യ ദുരന്തം Read More »

പൂരത്തിന്റെ നാട്ടില്‍ ചിരിയുടെ വെടിക്കെട്ടുമായി ‘എയര്‍ഫണ്‍’ ചാനല്‍

തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ ചിരിയുടെ വെടിക്കെട്ടിന് തിരികൊളുത്താന്‍ എയര്‍ഫണ്ണിലെ കലാകാരന്‍മാര്‍ വീണ്ടും ഒത്തുചേരുന്നു. 37 വര്‍ഷം മുന്‍പ്്് തൃശൂരില്‍ തുടങ്ങിയ എയര്‍ഫണ്‍ എന്ന ആദ്യത്തെ മിമിക്രി ട്രൂപ്പിലെ കലാകാരന്‍മാരാണ് ചിരിയുടെ പൂരത്തിന് സാരഥ്യമരുളുന്നത്.അടുത്ത ഫെബ്രുവരിയിലാണ് എയര്‍ഫണ്‍ യു ട്യൂബ്് ചാനല്‍ ആരംഭിക്കുക. പ്രമുഖ ചലച്ചിത്ര താരം ടൈറ്റില്‍ ലോഞ്ച് ചെയ്യും.ജനുവരി ഒന്നിന് നടക്കുന്ന കലാകാരന്‍മാരുടെ സംഗമത്തില്‍ എയര്‍ഫണ്‍ ഗ്രൂപ്പിന്റെ 7 പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കും. പാവപ്പെട്ട മിമിക്രി കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, കലാഗ്രാമം സ്ഥാപിക്കുക, മിമിക്രി …

പൂരത്തിന്റെ നാട്ടില്‍ ചിരിയുടെ വെടിക്കെട്ടുമായി ‘എയര്‍ഫണ്‍’ ചാനല്‍ Read More »

ബിഷപ്പ് ഹൗസ് പോലീസ് വലയത്തില്‍

തൃശൂര്‍: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തൃശൂർ അതിരൂപതാ ആസ്ഥാനമായ ബിഷപ്പ്   ഹൗസില്‍ വന്‍ പോലീസ് സന്നാഹം.  കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി വൈകീട്ട്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു.ഇതിനിടെ പോലീസ് വലയത്തില്‍ ആര്‍ച്ച് ബിഷപ്പ് താഴത്ത് സ്ഥലം വിട്ടു. എങ്കിലും പ്രതിഷേധക്കാരായ വൈദികര്‍ ബിഷപ്പ് ഹൗസില്‍ തമ്പടിച്ചു. മാധ്യമ പ്രവര്‍ത്തരെ ബിഷപ്പ് ഹൗസിനുള്ളിലേക്ക് കടത്തിവിട്ടില്ല. പ്രതിഷേധക്കാരായ വൈദികര്‍ ഇതിനിടെ പുറത്തുവന്ന് ആര്‍ച്ച് ബിഷപ്പിന് കാണുന്നതുവരെ ഇവിടെ തുടരുമെന്ന് അറിയിച്ചു. ഏകീകരിച്ച കുര്‍ബാന നാളെ നടപ്പാക്കാനിരിക്കെയാണ് …

ബിഷപ്പ് ഹൗസ് പോലീസ് വലയത്തില്‍ Read More »

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ല. വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 2008-ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, 2015ല്‍ …

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ Read More »

ക്ഷേത്ര വരുമാനത്തിൻ്റെ പങ്ക് പാവപെട്ടവന്: വെള്ളാപ്പള്ളി

തൃശ്ശൂർ: ക്ഷേത്ര സമ്പത്ത് സർക്കാർ നിയന്ത്രണത്തിലൂടെ ബാങ്കുകൾ വഴി നിക്ഷേപിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സഹകരണ ബാങ്കിലടക്കം ക്ഷേത്ര വരുമാനം നിക്ഷേപിച്ചാൽ അതിൻ്റെ ഗുണം കിട്ടുന്നത് അതിലെ രാഷ്ട്രീയ അനുഭാവികളായ അംഗങ്ങൾക്കും ഭരണ സമിതിക്കുമാണ്. ക്ഷേത്ര സ്വത്ത് ഹൈന്ദവ രിലെ പാവപ്പെട്ടവർക്കാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ് തൃശ്ശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ ശങ്കര ഹാളിൽ നടന്ന യുവയോഗം ശംഖൊലി …

ക്ഷേത്ര വരുമാനത്തിൻ്റെ പങ്ക് പാവപെട്ടവന്: വെള്ളാപ്പള്ളി Read More »

നോക്കുകൂലി പരാതികളിൽ ആദ്യം എഫ്.ഐ.ആർ, ഉടൻ അന്വേഷണവും ചാർജ്ഷീറ്റും: പോലീസ് മേധാവി 

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ഗണന നല്‍കി ഇത്തരം കേസുകള്‍ അന്വേഷിച്ച് ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുവാനും നിര്‍ദേശത്തില്‍ പറയുന്നു. നോക്കുകൂലി എന്തുകൊണ്ട് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന ചോദ്യം നോക്കുകൂലിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെ ഹൈക്കോടതി ഈയിടെ ഉയര്‍ത്തിയിരുന്നു. Photo Credit: Face Book

മഹിളാ മോർച്ച തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ

തൃശൂർ: കേന്ദ്ര സർക്കാർ മാതൃകയിൽ പെട്രോൾ, ഡീസൽ നികുതി കുറയ്ക്കുവാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് ആവശ്യപെട്ടുകൊണ്ട്   ഭാരതീയ മഹിളാ മോർച്ച   തൃശൂർ  കോർപ്പറേഷൻ ഓഫീസിനു മുൻപിൽ   സംഘടിപ്പിച്ച  പ്രതിഷേധ സമരം   സംസ്ഥാന വക്താവ്  ശ്രീമതി ടി. പി. സിന്ധുമോൾ ഉത്ഘാടനം  ചെയ്തു സംസാരിച്ചു.  മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ശ്രീമതി ഇ.പി. ഝാൻസി അധ്യക്ഷ ആയ പരിപാടിയിൽ തൃശ്ശൂർ മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ഭഗീരതി ചന്ദ്രൻ സ്വാഗതം ആശംസിച്ചു, അഡ്വ. ഷീല പ്രസന്നകുമാർ ആശംസയും, ഒല്ലൂർ …

മഹിളാ മോർച്ച തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ Read More »

കേരള മാതൃകയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ രാജ്യവ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ

കൊച്ചി: കേരളത്തിൽ നടപ്പിലാക്കിയ മാതൃകയിൽ ദേശവ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പിലാക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്നും ഇതിനായി ദേശവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര  ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയൽ ഡൽഹിയിൽ വിളിച്ചു ചേർത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. . രാജ്യവ്യാപകമായി മോഡൽ കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ സുപ്രീംകോടതി മുമ്പാകെ സമർപ്പിക്കുന്നതിനായി തയ്യാറാക്കുന്നതിനുള്ള ഏഴംഗ സമിതിയിൽ …

കേരള മാതൃകയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ രാജ്യവ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ Read More »

മേപ്പടിയാനിലെ ഭക്തിഗാനം സന്നിധാനത്ത് പ്രകാശനം നടത്തി ഉണ്ണിമുകുന്ദൻ

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ അദ്ദേഹം തന്നെ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം. ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു ഇന്ന് രാവിലെ നടന്നു. ഇരുമുടിക്കെട്ടുമായി മലകയറി സന്നിധാനത്തെത്തി അയ്യനെ തൊഴുതശേഷമായിരുന്നു ഉണ്ണി മുകുന്ദൻ തൻറെ ഭക്തിഗാനത്തിന്റെ പ്രകാശനം നടത്തിയത്. നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക് നൽകി പ്രകാശനം ചെയ്തു .  ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി , ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു …

മേപ്പടിയാനിലെ ഭക്തിഗാനം സന്നിധാനത്ത് പ്രകാശനം നടത്തി ഉണ്ണിമുകുന്ദൻ Read More »

ബിച്ചുവിന് വിട ….​​​​​​​ആയിരം കണ്ണുമായി പ്രേക്ഷകർ കാത്തിരുന്ന ഗാനങ്ങൾ …….

തിരുവനന്തപുരം: കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. Photo Credit: You Tube

കേരളം ദേശവിരുദ്ധരുടെ കേന്ദ്രമായി മാറി : എം. ടി. രമേശ്‌.

തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട രണ്ടു ബി.ജെ.പി പ്രവര്‍ത്തകരുടെയും കൊലക്കേസ്സ് എന്‍.ഐ.എ അന്വേഷിക്കണം എന്നാവിശ്യപ്പെട്ട് തൃശ്ശൂര്‍ കളക്ട്രേറ്റിനു മുമ്പില്‍ നടന്ന ധര്‍ണ്ണ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു. കേരളം ദേശവിരുദ്ധരുടെ കേന്ദ്രമായിമാറി എന്നും ഓരോ രാഷ്ടീയ കൊലപാതകങ്ങളിലെയും തീവ്രവാദി ബന്ധം വളരെ വ്യക്തമാണെങ്കിലും ഭരണകൂടവും പോലീസ് സംവിധാനവും നിഷ്‌ക്രിയരായി ഇത്തരക്കാര്‍ക്ക് കൂട്ട് നില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.ധര്‍ണ്ണയില്‍ ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ കെ കെ …

കേരളം ദേശവിരുദ്ധരുടെ കേന്ദ്രമായി മാറി : എം. ടി. രമേശ്‌. Read More »

കുതിരാൻ ഒന്നാം തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി.പരീക്ഷണം പാളിയാൽ ‘പണി’ കിട്ടും.

തൃശ്ശൂർ: കുതിരാൻ ഒന്നാം തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു കൊണ്ടുള്ള പരീക്ഷണം തുടങ്ങി.    രണ്ടാം തുരങ്കത്തിൻ്റെ പണി രണ്ടു മാസത്തിനകം പൂർത്തിയാക്കും.ഇതിൻ്റെ ഭാഗമായാണ് കുതിരാൻ മലയിലൂടെയുള്ള പഴയ റോഡ് പൊളിച്ചിട്ടത്. ഈ റോഡ് ധൃതി പിടിച്ച് പൊളിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഒന്നാം തുരങ്കത്തിലൂടെയുള്ള ഇരുവശത്തേക്കുമുള്ള ഗതാഗതത്തിൽ തടസ്സങ്ങൾ നേരിട്ടാൽ പകരം എന്തു സംവിധാനമാണുള്ളതെന്ന് നാട്ടുകാർ ചോദിക്കുന്നു. പരീക്ഷണം എന്തെങ്കിലും കാരണവശാൽ പാളിയാൽ കുതിരാൻ പഴയപ്പോലെ ഗതാഗത ക്കുരുക്ക് രൂക്ഷമാകും. കാലവർഷം വിട്ടുമാറാത്തതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.അടുത്തയിടെയാണ്കോടികൾ …

കുതിരാൻ ഒന്നാം തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി.പരീക്ഷണം പാളിയാൽ ‘പണി’ കിട്ടും. Read More »