Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

വനിതാ ജഡ്ജിയുടെ ലൈംഗിക ആരോപണത്തില്‍ ഇടപെട്ട് സുപ്രീംകോടതി 

കൊച്ചി: ഉത്തര്‍പ്രദേശിലെ ഒരു വനിതാ ജഡ്ജി ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു വനിതാ സിവില്‍ ജഡ്ജി ബാന്ദ ജില്ലയിലെ ഒരു ജില്ലാ ജഡ്ജിക്കും കൂട്ടാളികള്‍ക്കും എതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിനയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തേടിയത്. രണ്ട് പേജുള്ള കത്തില്‍ വനിതാ ജഡ്ജി ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടുകയും ചെയ്തിട്ടുണ്ട്. ബാരബാങ്കിയില്‍ ജോലി …

വനിതാ ജഡ്ജിയുടെ ലൈംഗിക ആരോപണത്തില്‍ ഇടപെട്ട് സുപ്രീംകോടതി  Read More »

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; കേസില്‍ 6 പ്രതികള്‍, അന്വേഷണം ഊര്‍ജിതം

യുഎപിഎ ചുമത്തി  കൊച്ചി: ഇന്നലെ പാര്‍ലമെന്റ്ിലുണ്ടായ  സുരക്ഷാ വീഴ്ചയില്‍ ആറ് പ്രതികള്‍ക്കെതിരെയും യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നായിരുന്നു കൃത്യം നടത്താന്‍ ആറ് പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവ് കാരണം …

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; കേസില്‍ 6 പ്രതികള്‍, അന്വേഷണം ഊര്‍ജിതം Read More »

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, എസ്.എഫ്്.ഐ സമരത്തെ ന്യായീകരിച്ച് മന്ത്രിമാര്‍ 

കോട്ടയം : ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്.എഫ.്‌ഐയെ തള്ളാതെ മന്ത്രിമാരായ  മുഹമ്മദ് റിയാസും,രാജീവും. ഗവര്‍ണര്‍ക്കെതിരെയുളള എസ്.എഫ്.ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെ.എസ.്‌യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്.എഫ്.ഐ എന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം.  എസ്.എഫ്.ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകു. ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമായിരുന്നു.  വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടൊയെന്ന് മന്ത്രി ചോദിച്ചു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്.ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇന്നലെ …

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, എസ്.എഫ്്.ഐ സമരത്തെ ന്യായീകരിച്ച് മന്ത്രിമാര്‍  Read More »

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു.: അക്രമ സംഭവം ഒന്നും നടന്നിട്ടില്ല.പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ല.വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു,ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട.മൂന്നു വഴികള്‍ വഴിയാണ് ഗവര്‍ണര്‍ പോകുന്നത്.ആ വഴികളില്‍ എസ്എഫ്‌ഐ ക്കാരുണ്ടായിരുന്നു.ഒരു പൊലിസിന്റേയും …

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ Read More »

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു.: അക്രമ സംഭവം ഒന്നും നടന്നിട്ടില്ല.പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ല.വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു,ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട.മൂന്നു വഴികള്‍ വഴിയാണ് ഗവര്‍ണര്‍ പോകുന്നത്.ആ വഴികളില്‍ എസ്എഫ്‌ഐ ക്കാരുണ്ടായിരുന്നു.ഒരു പൊലിസിന്റേയും …

ഗവര്‍ണറെ കേരളത്തിലെ ഒരു ക്യാംപസിലും കയറ്റില്ലെന്ന് എസ് എഫ് ഐ Read More »

അക്രമികളെ കൊണ്ടുവന്നത് പൊലീസ് വാഹനത്തില്‍,  പോലീസ് കാഴ്ചക്കാരായി നിന്നു, അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ 

ആഞ്ഞടിച്ച് ഗവര്‍ണര്‍  ന്യൂഡല്‍ഹി: തനിയ്‌ക്കെതിരായ എസ്.എഫ്.ഐയുടെ  പ്രതിഷേധസമരത്തില്‍ പോലീസ് കാഴ്ചക്കാരായി മാറിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും, പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പൊലീസ് വാഹനത്തില്‍ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.  അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ …

അക്രമികളെ കൊണ്ടുവന്നത് പൊലീസ് വാഹനത്തില്‍,  പോലീസ് കാഴ്ചക്കാരായി നിന്നു, അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ  Read More »

നവകേരള ബസിന് നേരെ ഷൂ ഏറ്; കെ.എസ്്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പെരുമ്പാവൂര്‍:  നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഐ.പി.സി 308, 283, 353 വകുപ്പുകളാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലു കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികള്‍ക്ക് ഉണ്ടെന്ന് എഫ്.ഐ.ആറിലുണ്ട്്്. കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രത

ഷൂവേറ് വൈകാരിക പ്രതികരണം മാത്രമെന്ന് വി.ഡി.സതീശന്‍

കാസര്‍കോട്: നവ കേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. മുന്‍പിലും പിമ്പിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസില്‍ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശന്‍ പരിഹസിച്ചു.  ശബരിമലയില്‍ വലിയ …

ഷൂവേറ് വൈകാരിക പ്രതികരണം മാത്രമെന്ന് വി.ഡി.സതീശന്‍ Read More »

ഷൂ എറിയുന്നത് ജനാധിപത്യസമരരീതിയല്ല, വൈകാരിക പ്രകടനം മാത്രം

തിരുത്തലുമായി കെ.എസ്.യു കൊച്ചി: ഷൂ എറിഞ്ഞത്് വൈകാരിക പ്രകടനം മാത്രമെന്നും, ഇത്തരം സമരരീതി ആവര്‍ത്തിക്കില്ലെന്നും കെ.എസ്്.യു നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനെതിരെ കെ.എസ്.യുക്കാര്‍ ഷൂ എറിഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.യു നേതൃത്തിന്റെ തിരുത്തല്‍.   ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.  ഇത്തരത്തിലുള്ള സമരമാര്‍ഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ട്്്.  ഷൂ ഏറ് സമരം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും വൈകാരിക പ്രകടനം മാത്രമായാണ് കാണുന്നതെന്നും കെ.എസ്.യു …

ഷൂ എറിയുന്നത് ജനാധിപത്യസമരരീതിയല്ല, വൈകാരിക പ്രകടനം മാത്രം Read More »

കര്‍ണാടക സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന്: ഡി.കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന് ജനതാദള്‍ നേതാവ് ഡി.കുമാരസ്വാമി. കോണ്‍ഗ്രസ് സര്‍ക്കാരിലെ ഒരു മന്ത്രി ബി.ജെ.പിയിലേക്ക് പോകും. ഈ മന്ത്രിക്ക്് അറുപത് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അട്ടിമറി നീക്കം ഉടനെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Photo Credit: Facebook

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം സ്ത്രീധനമായി നല്‍കാന്‍ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയില്‍ യുവ ഡോക്ടര്‍ ആത്മഹത്യസംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പരസ്്പര സ്‌നേഹത്തേക്കാള്‍, കരുതലിനേക്കാള്‍ പണമാണ് വലുതെന്നായിരുന്നു കാമുകനായ ഡോ.റുവൈസിന്റെ വാദം. ഡോ.റുവൈസിന്റെ വീട്ടുകാരും സ്ത്രീധനത്തുകയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.പണത്തേക്കാള്‍ വലുതെന്നും സമൂഹത്തില്‍ ഇല്ലെന്ന തിരിച്ചറിവിലുണ്ടായ കടുത്ത നിരാശയിലാണ് യുവ ഡോക്ടറായ ഷഹന ജീവനൊടുക്കിയത്. പ്രതിസന്ധികളില്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയ പിതാവ് രണ്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞതിന്റെ വേദനയും ഡോ.ഷഹനയെ തളര്‍ത്തി. ഏറെ നാള്‍ മോഹിച്ച വിവാഹത്തില്‍ നിന്ന് ഇഷ്ടകാമുകന്‍ പിന്‍മാറിയതിന്റെ വിരഹദു:ഖത്തില്‍ …

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍ Read More »

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേര്‍ പിടിയില്‍ 

കൊച്ചി: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായിരിക്കുന്നത്. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ ഒരു കുടുംബത്തിലുള്ളവരെന്നുമാണ് സൂചന പുറത്തു വന്നിട്ടുള്ളത്. പിടിയിലായ 3 പേരില്‍ ഒരാള്‍ക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച …

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേര്‍ പിടിയില്‍  Read More »

കരാറുകാരനെതിരെ കൃഷിമന്ത്രി 

ആലപ്പുഴ : മറ്റപ്പള്ളിയില്‍ കരാറുകാരന്‍ മന: പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്്്് കൃഷി മന്ത്രി പി പ്രസാദ്. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പ്രസാദ് അറിയിച്ചു. കോടതി വിധി നടപ്പാക്കുന്നതിനായി സംരക്ഷണം കൊടുക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്‌നങ്ങളുണ്ട്. കലക്ടറുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തില്‍ …

കരാറുകാരനെതിരെ കൃഷിമന്ത്രി  Read More »

കുന്നിടിക്കല്‍ വീണ്ടും തുടങ്ങി, പ്രകടനവുമായി നാട്ടുകാര്‍

മറ്റപ്പള്ളിയില്‍ പ്രതിഷേധം ശക്തം ആലപ്പുഴ: നൂറനാട് മറ്റപ്പള്ളി മലയില്‍ വീണ്ടും മണ്ണെടുക്കാന്‍ കരാറുകാരന്റെ ശ്രമം. രാവിലെ അഞ്ചരയോടെ ജെ.സി.ബികളും ടിപ്പര്‍ ലോറികളുമായി കരാര്‍ കമ്പനിയെത്തി. മണ്ണെടുപ്പ് നടന്നാല്‍ വീണ്ടും സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നവംബര്‍ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം. 2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണു പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ കുന്നിടിച്ചു മണ്ണെടുക്കാന്‍ …

കുന്നിടിക്കല്‍ വീണ്ടും തുടങ്ങി, പ്രകടനവുമായി നാട്ടുകാര്‍ Read More »

പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍

മലപ്പുറം: മുസ്ലീം ലീഗ് നേതാവ്  പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍ പങ്കെടുക്കാനെത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരിലെ പ്രഭാത യോഗത്തിലാണ്  പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാവ് സി. മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റായ സി. മൊയ്തീനും പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. യു.ഡി.എഫ് വിലക്കിനെ മറികടന്നാണ് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവ കേരള സദസില്‍ പങ്കെടുക്കാനെത്തുന്നത്.  ലീഗ് സാന്നിധ്യം വലിയ ചര്‍ച്ചയാകുന്നതിനിടെ, നവകേരള സദസ്സ് ഇന്ന് മുതല്‍ …

പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍ Read More »

നടി തൃഷയ്്‌ക്കെതിരായ വിവാദ പരാമര്‍ശം:മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍

 ചെന്നൈ: നടി  തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ പൊലീസിന് മുന്നില്‍ ഖേദപ്രകടനം നടത്തി നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൗസന്റ് ലൈറ്റ്‌സ് വനിതാ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കവേയാണ് മന്‍സൂര്‍ അലി ഖാന്‍ ഖേദം പ്രകടിപ്പിച്ചത്. മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും നടന്‍ പറഞ്ഞു. ‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം …

നടി തൃഷയ്്‌ക്കെതിരായ വിവാദ പരാമര്‍ശം:മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍ Read More »

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കേസ്:പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ. ഡി കാര്‍ഡ് കേസിലെ പ്രതികള്‍ സഞ്ചരിച്ചത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍. പിടിയിലായപ്പോള്‍ പ്രതികള്‍ രാഹുലിന്റെ കാറിലാണുണ്ടായിരുന്നത്. ഫെനിയും ബിനിലും പിടിയിലായത് കെ.എല്‍- 26 – എല്‍ – 3030 എന്ന നമ്പര്‍ കാറില്‍ നിന്നാണ്. രാഹുല്‍ ബി ആര്‍ എന്ന പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കാറില്‍ കെ.പി. സി.സി ഓഫീസില്‍ നിന്നിറങ്ങിയ ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.വ്യാജ ഐ.ഡികാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ …

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കേസ്:പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ Read More »

മഴക്കെടുതി, രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ പല മേഖലകളിലും തുടരുകയാണ്. ഇന്നും മഴ തുടരും. നാല് അണക്കെട്ടുകള്‍ തുറന്നു. രണ്ട് പേരെ കാണാതായെന്ന്്് മന്ത്രി കെ.രാജന്‍ അറിയിച്ചു. തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തലസ്ഥാനത്ത് ഇന്നലെ വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ തുടരുകയാണ്. മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് എതിര്‍വശം തോട് കരകവിഞ്ഞെഴുകി. കുഴിവയല്‍, കോട്ടറ, ഗൗരീശപട്ടം, …

മഴക്കെടുതി, രണ്ട് പേരെ കാണാതായി Read More »

ഇറ്റ്‌ഫോക്കിനെ പുകഴ്ത്തി സംവിധായകന്‍ പ്രിയനന്ദനന്‍

തൃശൂര്‍: വിവിധ ദേശങ്ങളുടെ സാമൂഹ്യ- രാഷ്ട്രീയാവസ്ഥകളെ വ്യക്തമായി പ്രകടിപ്പിക്കുന്നത് നാടകത്തിലൂടെയാണെന്ന്്് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍.  രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് കലാസൃഷ്ടികള്‍ അവതരിപ്പിക്കുമ്പോള്‍ അവരുടെ പോരാട്ടങ്ങളും പ്രതിഷേധങ്ങളും അറിയാന്‍ കഴിയുമെന്നും പ്രിയനന്ദനന്‍ പറയുന്നു.അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്‌ഫോക്കിലൂടെ ലോകത്തെ കാണുകയും അറിയുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ലോക തിയറ്ററുകളിലെ മാറ്റവും കലയുടെ നവീനത്വം ഇറ്റ്‌ഫോക്കിലൂടെ അറിയുന്നു.  അന്തര്‍ദേശീയ നാടകോത്സവത്തിലേയ്ക്ക് ഗ്രാമീണതയെ കൂടി തിരിച്ച് പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആത്മസമര്‍പ്പണത്തിന്റെ ആഖ്യാനമായി ആവേ മരിയ

തൃശൂര്‍: 2006-ല്‍ മരിച്ച ചിലിയന്‍ നടി മരിയ കാനെപയ്ക്കുള്ള സമര്‍പ്പണമായി അരങ്ങേറിയ നടി ജൂലിയ വാര്‍ലിയുടെ ആവേ മരിയ നാടകാസ്വാദകരുടെ മനം കവര്‍ന്നു. യൂജെനിയോ ബാര്‍ബയാണ് സംവിധായന്‍. മരണത്തിനെ അതിജീവിച്ചുള്ള യഥാര്‍ത്ഥ സ്‌നേഹവും സൗഹൃദവും ആവേ മരിയ കാണിച്ചു.ഒരു നടി മറ്റൊരു നടിയോടുള്ള സ്‌നേഹ പ്രഖ്യാപനം കൂടിയാണ് ഈ നാടകം. കനേപയുടെ  ജീവിതത്തിലെ സന്തോഷങ്ങളും വേദനകളും പ്രണയവും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും ഗംഭീരമായ ഒരു അവതരണമാണ്.നാടകത്തില്‍ ഉടനീളം ഒരു തലയോട്ടി കാണിച്ചുകൊണ്ട് മരണത്തിന്റെ സ്ഥിര സാന്നിധ്യം ജീവിതത്തിലുണ്ടെന്ന് കാണിക്കുന്നു.  സംഭാഷണങ്ങളെക്കാള്‍ …

ആത്മസമര്‍പ്പണത്തിന്റെ ആഖ്യാനമായി ആവേ മരിയ Read More »