കെ ജി ശിവാനന്ദൻ: സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി
തൃശൂർ: 4 ദിവസമായി തുടർന്ന സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ സമാപനമായി. 57 അംഗ ജില്ലാ കൗൺസിലിനെയും 50 അംഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അംഗീകരിച്ച ജില്ലാ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളുടെ പേരുകൾ:കെ കെ വത്സരാജ്, ടി ആർ രമേഷ്കുമാർ, പി ബാലചന്ദ്രൻ, വി എസ് സുനിൽകുമാർ, കെ ജി ശിവാനന്ദൻ, …