Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

Death sentence for Greeshma

Kochi: A court in Thiruvananthapuram on Monday sentenced S S Greeshma, 24, to death for poisoning her boyfriend, Sharon Raj (23) to death, to marry another person, media reports said.Delivering the verdict, Neyyattinkara Additional Sessions Court sentenced her uncle Nirmalakumaran Nair to three years jail term for destroying the evidence.The court in its 586 judgment …

Death sentence for Greeshma Read More »

തൃശൂര്‍ വെളപ്പായയില്‍ പുല്ലില്‍ നിന്ന് വിഷബാധ, നാല് പശുക്കള്‍ ചത്തു

തൃശൂര്‍: വെളപ്പായ ചൈനബസാറില്‍ വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു. വേനല്‍പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ കഴിച്ചത്. വെളപ്പായ സ്വദേശിയായ ക്ഷീരകര്‍ഷകന്‍ രവിയുടെ പശുക്കളാണ് ഇന്നലെ രാത്രിയോടെ  ചത്തത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണിത്. ഈ പൂക്കളുള്ള പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത പശുക്കളെയും പരിശോധിച്ചു. പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷപ്പുല്ലിന്റെ  സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാന്‍ …

തൃശൂര്‍ വെളപ്പായയില്‍ പുല്ലില്‍ നിന്ന് വിഷബാധ, നാല് പശുക്കള്‍ ചത്തു Read More »

ട്രംപ് വീണ്ടും അമേരിക്കയുടെ അധിപന്‍

വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റത്.അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായാണ് ട്രംപ് വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നത്. സകുടുംബം സെന്റ് ജോണ്‍സ് ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചാണ് ട്രംപ് തന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം തുടങ്ങിയത്. സ്ഥാനമൊഴിയുന്ന ജോ ബൈഡനും ക്യാപിറ്റോള്‍ മന്ദിരത്തില്‍ സന്നിഹിതനായിരുന്നു. പ്രശസ്ത ഗായകന്‍ ക്രിസ്റ്റഫര്‍ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.   …

ട്രംപ് വീണ്ടും അമേരിക്കയുടെ അധിപന്‍ Read More »

Death sentence for Greeshma

Kochi: A court in Thiruvananthapuram on Monday sentenced S S Greeshma, 24, to death for poisoning her boyfriend, Sharon Raj (23) to death, to marry another person, media reports said.Delivering the verdict, Neyyattinkara Additional Sessions Court sentenced her uncle Nirmalakumaran Nair to three years jail term for destroying the evidence.The court in its 586 judgment …

Death sentence for Greeshma Read More »

ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

തിരുവനന്തപുരം:  പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ എസ്.നായര്‍ക്ക്് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം.ബഷീറാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്.   ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. ശാരീരിക ബന്ധം തെളിഞ്ഞു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 …

ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ Read More »

ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന;ഡിഐജിയെയും ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം:  നടി ഹണി റോസിനെതിരായ ലൈംഗികാധിപേക്ഷകേസില്‍ പ്രതിയായ വ്യവസായി ബോബി ചെമ്മണ്ണൂരിന് റിമാന്‍ഡില്‍ കഴിയുമ്പോള്‍ കാക്കനാട് ജില്ലാ ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡി.ഐ.ജിയെയും, കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര സെക്രട്ടറിയാണ് നടപടി സ്വീകരിക്കുക. കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് മധ്യമേഖല ജയില്‍ ഡി.ഐ.ജി …

ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന;ഡിഐജിയെയും ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യും Read More »

ഒപ്പ് പിതാവ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന്  ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊട്ടാരക്കര: വില്‍പ്പത്രക്കേസില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. വില്‍പത്രത്തിലെ ഒപ്പ് പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഗണേഷ്‌കുമാര്‍ വില്‍പ്പത്രം വ്യാജമായി നിര്‍മ്മിച്ചു എന്നായിരുന്നു ആരോപണം. അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. സഹോദരി ഉഷാ മോഹന്‍ദാസ് ആയിരുന്നു പരാതിക്കാരി. കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഇന്നലെ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് …

ഒപ്പ് പിതാവ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന്  ഫൊറന്‍സിക് റിപ്പോര്‍ട്ട് Read More »

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടു,ശിക്ഷാവിധി നാളെ : ഗ്രീഷ്മ കുറ്റക്കാരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പാറശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന്് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്്ജി എ.എം. ബഷീര്‍ കണ്ടെത്തി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനാണ്.  ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച കേസായിരുന്നു ഇത്. തെളിവ് നശിപ്പിച്ചതില്‍ അമ്മാവനും കുറ്റക്കാരനാണ്.ഗ്രീഷ്മയ്‌ക്കെതിരെയുള്ള കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ തെളിഞ്ഞു.കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും …

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടു,ശിക്ഷാവിധി നാളെ : ഗ്രീഷ്മ കുറ്റക്കാരി Read More »

എറണാകുളം ചേന്ദമം​ഗലത്ത് മൂന്നു പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അതിക്രമത്തില്‍ പരിക്കേറ്റ് വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 2022 …

എറണാകുളം ചേന്ദമം​ഗലത്ത് മൂന്നു പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍ Read More »

കുന്നംകുളം അക്കിക്കാവിൽ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിൽ വൻതീപിടുത്തം

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ വൻ അഗ്നിബാധ. അക്കിക്കാവ് സിഗ്നലിന് സമീപത്തെ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാത്രി 8.15 നാണ് സ്ഥാപനത്തിനുള്ളിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.കൃഷിക്ക് ആവശ്യമായ യന്ത്രങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് …

കുന്നംകുളം അക്കിക്കാവിൽ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിൽ വൻതീപിടുത്തം Read More »

ഒരു കുടുംബത്തിലെ നാലു പേര്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

തൃശൂര്‍: ചെറുതുരുത്തി ഭാരതപ്പുഴയില്‍  ഒരു കുടുംബത്തിലെ നാലു പേര്‍ മുങ്ങിമരിച്ചു. . ചെറുതുരുത്തി സ്വദേശികളായ ഓടക്കല്‍ വീട്ടില്‍ കബീര്‍ (47) , ഭാര്യ ഷാഹിന(35), മകള്‍ സെറ(10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍(12) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് ഭാരതപ്പുഴയടെതീരത്ത് കുട്ടികള്‍ കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.രക്ഷിക്കാന്‍ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കില്‍പ്പെടുകയായിരുന്നു.. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് …

ഒരു കുടുംബത്തിലെ നാലു പേര്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു Read More »

സ്‌പെയ്‌സ് ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി:  ഇസ്രോയുടെ സ്പെയ്‌സ് ഡോക്കിംഗ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്പേയ്സ് ഡോക്കിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്പേയ്സ് ഡോക്കിംഗ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്. ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ …

സ്‌പെയ്‌സ് ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ Read More »

കേക്ക് വിവാദം: സി.പി.ഐ എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം, വെട്ടിലായി വി.എസ്.സുനില്‍കുമാര്‍

തിരുവനന്തപുരം: തൃശൂര്‍ മേയര്‍ ബി.ജെ.പി നേതാവില്‍ നിന്ന് കേക്ക് സ്വീകരിച്ച വിഷയത്തില്‍ മുന്‍ മന്ത്രികൂടിയായ വി.എസ്.സുനില്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സി.പി.ഐ എക്‌സിക്യൂട്ടീവ് അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. എക്‌സിക്യൂട്ടീവ് യോഗത്തില്‍ അസി.സെക്രട്ടറി പി.പി.സുനീറാണ് സുനില്‍കുമാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. നേരത്തെ സി.പി.ഐ കൗണ്‍സിലര്‍ സതീഷും സുനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.കേക്ക് വിവാദത്തില്‍ സുനില്‍കുമാറിന്റെ പരാമര്‍ശത്തില്‍ പിശക് പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവായ സുനില്‍കുമാറിനോട് സംസാരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിശക് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. …

കേക്ക് വിവാദം: സി.പി.ഐ എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം, വെട്ടിലായി വി.എസ്.സുനില്‍കുമാര്‍ Read More »

രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴുകാരനെ തലയ്ക്കടിച്ച്കൊലപ്പെടുത്തി

തൃശ്ശൂര്‍ : രാമവര്‍മ്മപുരം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരന്‍ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ പതിനഞ്ചുകാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്.  ഇന്നലെ രാത്രി കുട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി വിവരം. കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മര്‍ദ്ദിച്ചിരുന്നു. മുഖത്തും അടിച്ചു. ഇന്ന് രാവിലെ അടിയേറ്റ പാടുകള്‍ മുഖത്ത് കണ്ടതോടെയാണ് 15 കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ചത്. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. …

രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴുകാരനെ തലയ്ക്കടിച്ച്കൊലപ്പെടുത്തി Read More »

ഹൈക്കോടതിയുടെ അസാധാരണനീക്കം,ബോബി തിരക്കിട്ട് ജയില്‍ വിട്ടു

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കേസില്‍ ഇന്നലെ ഹൈക്കോടതി ബോബിക്ക് ജാമ്യം നല്‍കിയിരുന്നു.ജാമ്യം കിട്ടിയിട്ടും ബോബി ഇന്നലെ കാക്കനാട് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാര്‍ക്ക് പിന്തുണ അറിയിച്ചാണ് ബോബി പുറത്തിറങ്ങാതിരുന്നത്. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്നതോടെ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെ 10 …

ഹൈക്കോടതിയുടെ അസാധാരണനീക്കം,ബോബി തിരക്കിട്ട് ജയില്‍ വിട്ടു Read More »

പീച്ചി ഡാമിലെ റിസര്‍വോയറില്‍ വീണ മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു

തൃശൂര്‍: പീച്ചി ഡാമിലെ റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. തൃശൂര്‍ പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് മരിച്ചത്. ഇതോടെ റിസര്‍വോയറില്‍ വീണ മരിച്ചവരുടെ എണ്ണം മൂന്നായി. അലീന രാജന്‍ (16), ആന്‍ഗ്രേസ് (16) എന്നിവര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്‌തെങ്കിലും ചികിത്സയില്‍ തുടരുകയാണ്. സുഹൃത്തിന്റെ  വീട്ടില്‍ പെരുന്നാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ടത്. …

പീച്ചി ഡാമിലെ റിസര്‍വോയറില്‍ വീണ മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു Read More »

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാതെ  ബോബി ചെമ്മണ്ണൂര്‍

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന്  പുറത്തിറങ്ങിയില്ല. ജാമ്യ ഉത്തരവ് ജയിലില്‍ കൊണ്ടുവരേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകനെ അറിയിച്ചു. ഇന്ന് ജാമ്യ അപേക്ഷയുമായി എത്തിയാലും ബോണ്ടില്‍ ഒപ്പുവെക്കില്ലെന്നും അഭിഭാഷകനെ അറിയിച്ചു. ഇതോടെയാണ് അഭിഭാഷകര്‍ ജയിലിനു മുന്നില്‍ എത്തിയിട്ടും ജാമ്യ അപേക്ഷയുമായി ജയിലില്‍ കയറാതെയിരുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താന്‍ ജയിലില്‍ തുടരുന്നതെന്ന് …

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാതെ  ബോബി ചെമ്മണ്ണൂര്‍ Read More »