വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തൃശ്ശൂരിൽ
തൃശൂർ: കേന്ദ്ര ഗവൺമെൻറിന്‍റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് തൃശ്ശൂർ ജില്ലയില്‍ ചൊവ്വാഴ്ച തുടക്കമാകും. ചേലക്കര പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന യാത്ര ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ പത്മജ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊണ്ടഴി പഞ്ചായത്തിലെ പാറമേപ്പടി ഗ്രാമീണ വായനശാലയിലും യാത്ര എത്തിച്ചേരും. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ലീഡ് ബാങ്കിൻൻ്റെ ആഭിമുഖ്യത്തിൽ ജനസുരക്ഷ ക്യാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. …