Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

ചിരിപ്പിക്കാൻ ഇനി കലാഭവൻ ഹനീഫ് ഇല്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന്….

കൊച്ചി: ചിരിപ്പടങ്ങളിലെ നിത്യസാന്നിധ്യമായിരുന്ന നടന്‍  കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എറണാംകുളം ജില്ലയിലെ മട്ടാംചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയില്‍സ്മാനായി അദ്ദേഹം ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. 1990-ല്‍ പുറത്തിറങ്ങിയ ചെപ്പുകിലുക്കണ …

ചിരിപ്പിക്കാൻ ഇനി കലാഭവൻ ഹനീഫ് ഇല്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന്…. Read More »

കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത മൂന്നര വയസുകാരന്‍ മരിച്ചു

തൃശൂര്‍: കുന്നംകുളം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്്ക്കിടെ മൂന്നരവയസ്സുകാരന്‍ മരിച്ചതായി ആരോപണം. മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്്ത്രകിയയ്ക്ക് വിധേയനായ  മുണ്ടൂര്‍ സ്വദേശികളായ കെവിന്‍- ഫെല്‍ജ ദമ്പതികളുടെ മകനായ ആരോണ്‍. മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. പല്ല് വേദനയെ തുടര്‍ന്നാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും അതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ സര്‍ജറിക്കായി …

കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത മൂന്നര വയസുകാരന്‍ മരിച്ചു Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് :സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി.നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപതട്ടിപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക്. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന് ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ ഇ.ഡി നോട്ടീസ് അയച്ചു. ഈ മാസം 25ന് ഹാജരാകണം. രണ്ടാം ഘട്ട അന്വേഷണം സി.പി.എമ്മിലെ  പ്രധാന നേതാക്കളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ ദിവസം ഇ.ഡി ആദ്യഘട്ട അന്വേഷണത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച 55 പ്രതികളുള്ള കുറ്റപത്രത്തില്‍ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍ 14-ാം പ്രതിയാണ്. എ.കെ.ബിജോയിയാണ് ഒന്നാം പ്രതി. …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് :സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി.നോട്ടീസ് Read More »

കെ.എസ്.യു മാര്‍ച്ചിൽ സംഘര്‍ഷം

തൃശ്ശൂര്‍ തലസ്ഥാനത്ത് നടന്ന പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കെ.എസ്്..യു പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. എം.ഒ റോഡില്‍ കോര്‍പറേഷന് മുന്നി്ല്‍ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. ഏതാനും പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റിട്ടുണ്ട്്. എം.ഒ റോഡ് ഉപരോധിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.കോര്‍പ്പറേഷനു മുന്നില്‍ സ്ഥാപിച്ചിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍  പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.രാവിലെ കേരളവര്‍മ്മ കോളേജിലേക്ക് തൃശൂര്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടയിലും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. …

കെ.എസ്.യു മാര്‍ച്ചിൽ സംഘര്‍ഷം Read More »

കെ.എസ്.യുവിന്റെ കരിഓയില്‍  പ്രതിഷേധം:

നേരം വെളുത്തപ്പോഴേക്കും കരിഓയില്‍ കഴുകിമാറ്റി തൃശൂര്‍:  അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലെ മന്ത്രി ആര്‍.ബിന്ദുവിന്റെ ഫോട്ടോയില്‍ ഒഴിച്ച കരിഓയില്‍ ആരോ കഴുകി വൃത്തിയാക്കി. മന്ത്രിയുടെ ഫോട്ടോയില്‍ പതിഞ്ഞ കരിഓയില്‍ ഇന്ന് രാവിലെയാണ് അപ്രത്യക്ഷമായത്. ഇന്നലെ രാത്രി തന്നെ ആരോ ബോര്‍ഡ് വൃത്തിയാക്കിയതായാണ് സൂചന.കേരളവര്‍മ്മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്് അലോഷ്യസ് സേവ്യര്‍ നിരാഹാരസമരം നടത്തുന്ന പന്തലിന് സമീപമുള്ള നവകേരളസദസ്സിന്റെ ബോര്‍ഡിലെ മന്ത്രി ആര്‍.ബിന്ദുവിന്റെ ഫോട്ടോയിലാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധസമരത്തിന്റെ …

കെ.എസ്.യുവിന്റെ കരിഓയില്‍  പ്രതിഷേധം: Read More »

തൃശൂര്‍ ഗിരിജ തിയേറ്ററില്‍ വളകിലുക്കം,’ഗരുഡന്‍ ‘ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ഷോ,കാണിയായി നായകന്‍ സുരേഷ് ഗോപിയും

തൃശൂര്‍:  ഗിരിജാ തിയേറ്ററില്‍ കുടുംബശ്രീയിലെ വാദ്യകലാകാരികളുടെ ശിങ്കാരിമേളം അകമ്പടിയായി സുരേഷ് ഗോപി നായകനായ ‘ഗരുഡ’ന് സ്ത്രീ കൂട്ടായ്മയുടെ വരവേല്‍പ്പ്.  രാവിലെ ഒന്‍പതിന് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. ചിത്രം കാണാന്‍ എത്തിയ  നായകന്‍ സുരേഷ് ഗോപിയെ തിയേറ്ററിന്റെ ഉടമ ഡോ.ഗിരിജ സ്വീകരിച്ചു. കേക്ക് മുറിച്ച് സുരേഷ് ഗോപി ഡോ.ഗിരിജയ്ക്കും, ചൈതന്യ പ്രകാശിനും മധുരം പങ്കിട്ടു.വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. എങ്കിലും തൃശൂര്‍ ഗിരിജയില്‍ മാത്രമാണ് ഇന്ന് സ്ത്രീ സിനിമാസ്വാദകര്‍ക്കായി പ്രത്യേക ഷോ നടത്തിയത്. നായകന്‍ സുരേഷ് ഗോപി …

തൃശൂര്‍ ഗിരിജ തിയേറ്ററില്‍ വളകിലുക്കം,’ഗരുഡന്‍ ‘ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ഷോ,കാണിയായി നായകന്‍ സുരേഷ് ഗോപിയും Read More »

തൃശൂരില്‍ കെ.എസ്.യുക്കാര്‍ മന്ത്രി ബിന്ദുവിന്റെ കോലം കത്തിച്ചു

തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവിന്റെ കോലം കത്തിച്ചു. റീ കൗണ്ടിംഗ് നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രി ബിന്ദു കൂട്ടുനിന്നുവെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.കേരളവര്‍മ കോളേജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. കേരളവര്‍മ്മ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ജനാധിപത്യത്തിന് കളങ്കമേല്‍പ്പിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് …

തൃശൂരില്‍ കെ.എസ്.യുക്കാര്‍ മന്ത്രി ബിന്ദുവിന്റെ കോലം കത്തിച്ചു Read More »

ശ്രീക്കുട്ടനെ തോളിലേറ്റി വിദ്യാര്‍ത്ഥികള്‍, എസ്.എഫ്.ഐ നേതാക്കള്‍ക്ക് കൂക്കിവിളി

തൃശൂര്‍: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐയുടെ ശ്രമത്തെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീക്കുട്ടന്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ സമഗ്രാധിപത്യത്തിന്റെ കോട്ടകളും,കൊട്ടാരങ്ങളും തകര്‍ക്കും. തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ച കേരളവര്‍മ്മയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി അറിയിക്കുന്നതായും ശ്രീക്കുട്ടന്‍ പറഞ്ഞു.ജനാധിപത്യത്തെ ഏതുവിധത്തിലും അട്ടിമറിക്കാനുള്ള എസ്.എഫ്.ഐുടെ ശ്രമത്തിനെതിരെ ഇനിയും കരുത്തുറ്റ പ്രതികരണങ്ങളും, ശക്തമായ പ്രതിഷേധങ്ങളും ഉണ്ടാകുമെന്നും ശ്രീക്കുട്ടന്‍ മുന്നറിയിപ്പ് നല്‍കി.ഇന്ന് കോളേജ് ക്യാമ്പസില്‍ എത്തിയ ശ്രീക്കുട്ടനെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ആര്‍പ്പുവിളികളോടെ  സ്വീകരിച്ചത്. അവര്‍ ശ്രീക്കുട്ടനെ തോളിലേറ്റി …

ശ്രീക്കുട്ടനെ തോളിലേറ്റി വിദ്യാര്‍ത്ഥികള്‍, എസ്.എഫ്.ഐ നേതാക്കള്‍ക്ക് കൂക്കിവിളി Read More »

കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്:

നിര്‍ത്തിവെച്ച റീക്കൗണ്ടിംഗ് തുടരാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആവശ്യപ്പെട്ടെന്ന് പ്രിന്‍സിപ്പല്‍ തൃശൂര്‍: ശ്രീകേരളവര്‍മ്മകോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തര്‍ക്കത്തെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണുന്നത് നിര്‍ത്തിയിരുന്നെന്നും, റീ കൗണ്ടിംഗ് വീണ്ടും തുടരാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആവശ്യപ്പെട്ടതായും കോളേജ് പ്രിന്‍സിപ്പല്‍ ടി.ഡി.ശോഭ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തര്‍ക്കം നടന്നകാര്യം പ്രസിഡണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ തുടരട്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതി കിട്ടിയാല്‍ നിയമവശങ്ങള്‍ കൂടി പരിഗണിച്ച് …

കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്: Read More »

തേക്കിന്‍കാട് മൈതാനത്ത് സിനിമാ ഷൂട്ടിംഗ് നിരോധിച്ചു

കൊച്ചി: തേക്കിന്‍കാട് മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് വിലക്ക്.  ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് നിര്‍ദേശം നല്‍കിയത്. മൈതാനത്ത് ഷൂട്ടിംഗ് നടത്തുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം വരുമെന്നും, ബൗണ്‍സേഴ്‌സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി..നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘പണി’ എന്ന സിനിമയുടെ ഷൂട്ടിംഗ് തേക്കിന്‍കാട് മൈതാനത്ത് നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. സിനിമാ നിര്‍മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാന്‍ ദേവസ്വം …

തേക്കിന്‍കാട് മൈതാനത്ത് സിനിമാ ഷൂട്ടിംഗ് നിരോധിച്ചു Read More »

യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി സ്വകാര്യ ബസ് സമരം,

വിജയമെന്ന്  ഉടമകള്‍, കൂലി മുടങ്ങിയതില്‍ നീരസമറിയിച്ച് ബസ് തൊഴിലാളികള്‍ തൃശൂര്‍: വിവിധ ആവശ്യങ്ങള്‍  ഉന്നയിച്ചുള്ള സ്വകാര്യ ബസ് സമരത്തില്‍ ജനം വലഞ്ഞു. യാത്രക്കാരെ ദുരിതത്തിലാക്കിയ സമരം വിജയമെന്ന അവകാശവാദവുമായി ബസ് ഉടമകള്‍. അതേസമയം ഒരു ദിവസത്തെ പണിമുടക്കില്‍ ഒരു ദിവസത്തെ കൂലി നഷ്ടമായതിന്റെ നീരസത്തിലാണ് ബസ് തൊഴിലാളികള്‍. ഒരു ദിവസത്തെ സമരം കൊണ്ട് എന്താണ് നേടിയതെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. ബസ് ഉടമകള്‍ക്ക് ഒരു ദിവസം ബസ് സര്‍വീസ് നിര്‍ത്തിവെച്ചാലും നഷ്ടമൊന്നുമില്ല.  തങ്ങള്‍ക്ക് നഷ്ടമാകുന്നത് ഒരു ദിവസത്തെ വേതനമാണെന്ന് …

യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി സ്വകാര്യ ബസ് സമരം, Read More »

പൂരപ്രേമിസംഘത്തിന്റെ കരുതലില്‍ വിനോദിന് ഇനി ‘ഗരുഡ’സവാരി

തൃശൂര്‍: പൂരപ്രേമിസംഘത്തിന്റെ കരുതലില്‍, പാറമേക്കാവിലമ്മയുടെ കണ്‍വെട്ടത്തു നിന്ന് വിനോദ് ‘ഗരുഡ’സവാരി തുടങ്ങി. ക്ഷേത്രസവിധത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത ശബരിമല മേല്‍ശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഓട്ടോറിക്ഷയുടെ താക്കോല്‍ കോട്ടപ്പുറം സ്വദേശിയായ വിളക്കപ്പാടി വീട്ടില്‍ വിനോദിന് കൈമാറി. തിരുവമ്പാടി ഭക്തനായ രാധാജയത്തില്‍ അച്ചു എന്ന അച്ചൂട്ടിയാണ് പാറമേക്കാവിലമ്മയുടെ ഭക്തനായ വിനോദിന് ഓട്ടോ നല്‍കാന്‍ സന്‍മനസ്സ് കാണിച്ചത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു ഓട്ടോ ഡ്രൈവറായ വിനോദിന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ അപകടം നടന്നത്. കുട്ടന്‍കുളങ്ങരയില്‍ വെച്ച് വിനോദ് ഓടിച്ചിരുന്ന ഓട്ടോയില്‍ കാര്‍ …

പൂരപ്രേമിസംഘത്തിന്റെ കരുതലില്‍ വിനോദിന് ഇനി ‘ഗരുഡ’സവാരി Read More »

തീവ്ര സ്ഫോടനത്തിൽ നടുങ്ങി കേരളം; മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ…

ടിഫിൻ ബോക്ക്സ് ബോംബുകൾ സ്ഥാപിച്ചത് നീല കാറിൽ എത്തിയ ഒരു വ്യക്തി എന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണം എൻ. ഐ. എക്ക് കൈമാറും; ഏഴുപേർ ഗുരുതരാവസ്ഥയിൽ മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ… യഹോവ സാക്ഷികളുടെ കൺവെൻഷനിൽ കേരളത്തിലെ ആദ്യ സ്ഫോടന പരമ്പര; ആസൂത്രിത സ്ഫോടനം എന്ന് ആദ്യ നിഗമനം കൊച്ചി എൻഐഎ ഘടകം അന്വേഷണം ആരംഭിച്ചു; ആദ്യ സ്ഫോടനം നടന്നത് കൺവെൻഷൻ തുടങ്ങി അഞ്ചു മിനിറ്റിനുശേഷം മറ്റു സ്ഫോടനങ്ങൾ നടന്നത് അഞ്ചും ആറും മീറ്റർ ദൂരത്ത് …

തീവ്ര സ്ഫോടനത്തിൽ നടുങ്ങി കേരളം; മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ… Read More »

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതി:പരസ്യമായി ക്ഷമ ചോദിച്ച് സുരേഷ് ഗോപി

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ പലതവണ വിളിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മാപ്പ് പറയാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും …

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതി:പരസ്യമായി ക്ഷമ ചോദിച്ച് സുരേഷ് ഗോപി Read More »

‘ചതിക്കില്ല ഉറപ്പാണ്’; തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി പ്രചാരണം തുടങ്ങി

ഓട്ടോകളിള്‍ പോസ്റ്റർ പ്രചാരണം തുടങ്ങി തൃശൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. തൃശൂരില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും താന്‍ വിജയിക്കുമെന്ന്് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  സുരേഷ്‌ഗോപിയ്ക്കായി ബി.ജെ.പി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള്‍. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകള്‍ പതിപ്പിച്ചുവെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോര്‍ ബി.ജെ.പി എന്നാണ് പോസ്റ്ററിലെ വാചകം. ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ സുരേഷ് ഗോപി …

‘ചതിക്കില്ല ഉറപ്പാണ്’; തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി പ്രചാരണം തുടങ്ങി Read More »

ഉടൻ നിർത്തുമോ മൂന്നാർ മിഷൻ 2.0? ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് ഇടുക്കി സിപിഎം സെക്രട്ടറി

ഇടുക്കി: ഇന്ന് പുലർച്ചെ ഇടുക്കി ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് അഞ്ച് ഏക്കർ ഏലത്തോട്ടം കയ്യേറിയത് ഒഴിപ്പച്ചുകൊണ്ട് ആരംഭിച്ച രണ്ടാം മൂന്നാർ ദൗത്യ സംഘത്തിനെതിരെ ഇടുക്കിയിൽ സിപിഎം. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചതായി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യസംഘത്തെ സ്വാഗതം ചെയ്യുന്നില്ല എന്നായിരുന്നു മുൻമന്ത്രിയും ഉടുംബൻചോല എംഎൽഎയുമായ എംഎം മണിയുടെ പ്രതികരണം. എന്നാൽ ദൗത്യം നിർത്തിവെച്ചന്ന വാർത്തകൾ ജില്ലാ കളക്ടർ ഷീബ ജോർജ് …

ഉടൻ നിർത്തുമോ മൂന്നാർ മിഷൻ 2.0? ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് ഇടുക്കി സിപിഎം സെക്രട്ടറി Read More »

സ്വവർഗ്ഗ വിവാഹം വേണ്ട;ഹർജി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച്

4 പ്രത്യേക വിധികള്‍; സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് ചീഫ് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും, വിയോജിച്ച് മൂന്ന് ജഡ്ജിമാര്‍, 3-2ന് ഹര്‍ജികള്‍ തള്ളി. കൊച്ചി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ്് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചപ്പോള്‍, മറ്റ് മൂന്ന് ജഡ്ജിമാരും വിയോജിപ്പ് അറിയിച്ചു. ജസ്റ്റിസുമാരായ എസ്.രവീന്ദ്രഭട്ട്, പി.എസ്.നരസിംഹ, ഹിമ കോലി എന്നിവരാണ് വിയോജിപ്പ് അറിയിച്ചത്. സ്വവര്‍ഗ അനുരാഗം കുറ്റകരമല്ല. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്നതില്‍ യോജിപ്പില്ലെന്നും ജഡ്ജിമാരായ രവീന്ദ്രട്ടും, നരസിംഹയും വ്യക്തമാക്കി. അഞ്ചംഗ …

സ്വവർഗ്ഗ വിവാഹം വേണ്ട;ഹർജി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് Read More »

തൃശൂര്‍ കൈനൂര്‍ ചിറയില്‍ നാല് ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് അപകടം നടന്നത്. വടൂക്കര സ്വദേശി നിവേദ് കൃഷ്ണ , കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍,, അര്‍ജുന്‍ അലോഷ്യസ്, പൂങ്കുന്നം സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബിന്‍ ജോണ്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെയും,  സയിദ് ഹുസൈനും, അര്‍ജുനും, നിവേദും തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും വിദ്യാര്‍ത്ഥികളാണ്. ഒല്ലൂര്‍ പോലീസും, ഫയര്‍ ഫോഴ്‌സും സ്‌കൂബ ടീമംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …

തൃശൂര്‍ കൈനൂര്‍ ചിറയില്‍ നാല് ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു Read More »

പൂങ്കുന്നം പുഷ്പഗിരിയില്‍ നവരാത്രി സന്ധ്യകളില്‍ സുകൃതദര്‍ശനമായി സമൂഹ ബൊമ്മക്കൊലു

തൃശൂര്‍: പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തില്‍  നവരാത്രിയാഘോഷനിറവില്‍ സമൂഹബൊമ്മക്കൊലു ഒരുങ്ങി. പുരാണ, ഇതിഹാസ സന്ദേശങ്ങള്‍ഭക്തമനസ്സുകളില്‍ എത്തിക്കുന്നതിനായി 25 വര്‍ഷം മുന്‍പാണ്   സമൂഹബൊമ്മക്കൊലു തുടങ്ങിയത്.പുഷ്പഗിരിയില്‍ സമൂഹ ബൊമ്മക്കൊലു പ്രദര്‍ശനം വിജയദശമി വരെ തുടരും. വൈകീട്ട് 5.30 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശന സമയം. ദീപാലംകൃതമായ പല പടികളുള്ള റാക്കില്‍  പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും അനശ്വര മുഹൂര്‍ത്തങ്ങളും അവതാരങ്ങളും പുണ്യ പുരുഷന്മാരുമാണ് ബൊമ്മകളില്‍ പുനര്‍ജ്ജനിച്ചത്.നവരാത്രിദിനങ്ങളിലെ ദീപദീപ്ത സന്ധ്യകളില്‍ സമൂഹബൊമ്മക്കൊലു ഭക്തിനിര്‍ഭരമായൊരു കാഴ്ചയാണ്. ഈവര്‍ഷം ഒട്ടേറെ പുതുമകളോടെയാണ്  പുഷ്പഗിരിയില്‍ ബൊമ്മക്കൊലു …

പൂങ്കുന്നം പുഷ്പഗിരിയില്‍ നവരാത്രി സന്ധ്യകളില്‍ സുകൃതദര്‍ശനമായി സമൂഹ ബൊമ്മക്കൊലു Read More »

ഷോളയാർ പവർഹൗസ് അമ്പലപ്പാറ ഭാഗത്ത് റോഡിൻ്റെ കരിങ്കൽക്കെട്ട് ഇടിഞ്ഞു

തൃശ്ശൂർ: അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാർ പവർഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത. മുന്നില്‍ക്കണ്ട് ബൈക്ക് ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു