പുലിമടയിലെ കാഴ്ചകള്‍ കാണാന്‍ ജര്‍മനിയില്‍ നിന്ന് ബെഹ്‌നാസ്
തൃശൂര്‍: പുലിമടയിലെ നിറക്കാഴ്ചകളില്‍ മതിമറന്ന് ജര്‍മന്‍ യുവതിബെഹ്‌നാസ് ഘാസി മൊറാഡി. മെയ്യെഴുത്തും, മറ്റ് ഒരുക്കങ്ങളും വിസ്മയജനകമെന്ന് അവര്‍ പറഞ്ഞു. പൂങ്കുന്നം സീതാറം മില്‍ ദേശത്തിന്റെ പുലിമടയിലെഅവസാനവട്ട ഒരുക്കങ്ങള്‍ അവര്‍ ആശ്ചര്യത്തോടെ നോക്കിക്കണ്ടു. സുഹൃത്തിന്റെ ക്ഷണമനുസരിച്ചാണ് എത്തിയതെന്നും, പുലിമടയിലെ കാഴ്ചകള്‍ സ്വപ്‌നസദൃശ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.