ദൃശ്യവിരുന്നായി ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ട്
വടക്കാഞ്ചേരി: ആയിരങ്ങള്‍ സാക്ഷിയായി നടന്ന സാമ്പിള്‍ വെടിക്കെട്ടോടെ ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിനായി ദേശങ്ങള്‍ ഒരുങ്ങി. നാളെയാണ് ഉത്രാളിക്കാവ് പൂരം.പ്രശസ്തരായ വാദ്യകലാകാരന്‍മാരും, തലയെടുപ്പുള്ള കൊമ്പന്‍മാരും വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ വിഭാഗങ്ങളുടെ എഴുന്നള്ളിപ്പിന് അണിനിരക്കും. എങ്കക്കാട് വിഭാഗം നാളെ രാവിലെ 11.30ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പിനു ക്ഷേത്രത്തില്‍ തുടക്കം കുറിക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് ശ്രീമൂലസ്ഥാനത്ത് പറയെടുപ്പ് നടത്തും. എഴുന്നള്ളിപ്പില്‍ പതിനൊന്ന് ഗജവീരന്മാര്‍ അണിനിരക്കും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പഞ്ചവാദ്യം അകമ്പടിയാകും. കുമരനെല്ലൂര്‍ ദേശത്തിന്റെ ഗജഘോഷയാത്ര 12ന് കറുവണ്ണ ക്ഷേത്രപരിസരത്തുനിന്നു ഉത്രാളിക്കാവിലേക്കു പുറപ്പെടും. …
ദൃശ്യവിരുന്നായി ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ട് Read More »