Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കലാസൃഷ്ടികളിലൂടെ പ്രതികരണം

ത്യശൂർ : ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കലാസൃഷ്ടികളിലൂടെ പ്രതികരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ലളിതകലാ അക്കാദമിയിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. വനനശീകരണവും പരമ്പരാഗത ജലസ്രോതസുകൾക്കുനേരെയുള്ള കടന്ന്കയറ്റവും ചിത്രങ്ങൾക്ക് വിഷയമാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്ന അസാധാരണ പ്രതിഭയുള്ള കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചത് എന്ന പ്രത്യേകതയും പ്രദർശനത്തിനുണ്ട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് എക്കോസ് ഓഫ് ദി വാമിംഗ് വേൾഡ് എന്ന പേരിലുള്ള പ്രദർശനത്തിൽ നൂറോളം …

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കലാസൃഷ്ടികളിലൂടെ പ്രതികരണം Read More »

എസ്എസ്എൽസി : ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

തൃശ്ശൂര്‍ : ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ത്ഥികള്‍ ഇന്നലെ ( മാര്‍ച്ച് 3) എസ്എസ്എല്‍സി പരീക്ഷ എഴുതി. മൂന്നു കുട്ടികള്‍ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് (565 വിദ്യാര്‍ത്ഥികള്‍). എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 555 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാമവര്‍മ്മപുരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി മാമ്പുള്‍ ഹൂദ സ്‌കൂള്‍ എന്നീവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് …

എസ്എസ്എൽസി : ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി Read More »

കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാരി എന്ന് വിളിക്കുന്ന അനന്തു ( 26) ഇളവള്ളി ഹൗസ്, പടവരാട് ദേശം, ഒല്ലൂർ വില്ലേജ്, തൃശ്ശൂർ എന്നയാളെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ വകുപ്പ് ചുമത്തിയതുപ്രകാരം ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ്. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പി. എം. ലാലു, സുഭാഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതൽ തടങ്കൽ ഉത്തരവ് നടപ്പിലാക്കിയത്. രണ്ടാമത്തെ …

കാപ്പ ചുമത്തി ജയിലിലടച്ചു Read More »

ഹിന്ദുത്വമെന്ന ആശയമാണ് ഗാന്ധിജിയെ ഇല്ലാതാക്കിയത് : സുനിൽ പി. ഇളയിടം

തൃശൂർ : ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ അല്ലെന്നും ഹിന്ദുത്വമെന്ന ആശയമാണ് ഗാന്ധിജിയെ ഇല്ലാതാക്കിയതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. ഹിന്ദുത്വമെന്ന ആശയത്തിൻ്റെ പേരിൽ സാമ്രാജാത്വം അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികൾക്കെതിരെ നിരന്തര പോരാട്ടങ്ങൾ അനിവാര്യമാണ്. കെപിസിസി വിചാർ വിഭാഗ് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഗാന്ധിജിയുടെ മതം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുനിൽ പി. ഇളയിടം.

കോര്‍പ്പറേഷന്‍ വാഹനത്തിലെ ബീക്കണ്‍ ലൈറ്റിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തൃശൂര്‍: സര്‍ക്കാര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ വാഹനം ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നതിനെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ കെ.എല്‍.08 ബിഎം 1680 നമ്പറിലുള്ള ജീപ്പാണ് ബീക്കണ്‍ ലൈറ്റ് വെച്ച് ചീറിപ്പായുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നത് മൂലം ഈ വാഹനം പോലീസ് വാഹനമാണ് എന്ന് പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സ്ഥിതിയാണെന്ന് ജോണ്‍ ഡാനിയല്‍ …

കോര്‍പ്പറേഷന്‍ വാഹനത്തിലെ ബീക്കണ്‍ ലൈറ്റിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി Read More »

തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; ഞെരമ്പ് പൊട്ടിയതാണ് മരണകാരണം

തൃശൂര്‍: തൃശൂരിലെ ഇറ്റ്കാഫോക്കിനിടെ കായിക അധ്യാപകന്‍റെ മരണത്തിൽ സുഹൃത്ത് രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവിൽ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11:30 യോടെയാണ്  തൃശ്ശൂർ റീജ്യണൽ തീയറ്റർ മുറ്റത്ത് വെച്ച് ഉണ്ടായ സംഘർഷത്തിനിടയിൽ നിലത്തുവീണ സുഹൃത്ത് അനിൽ മരിക്കുന്നത്. തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിൽ പുറത്തുവന്നിരുന്നു. പിന്നാലെ നിയമപദേശം തേടിയശേഷമാണ് രാജയെ …

തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; ഞെരമ്പ് പൊട്ടിയതാണ് മരണകാരണം Read More »

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ

തൃശൂർ: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക ബജറ്റ് അവതരിപ്പിച്ചു . കളക്റേറ്റ് ആസൂത്രണ ഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രനാണ് 30,70,70, 764 കോടി വരവും, 1, 29, 58,40,220 കോടി ചിലവും, 1, 12, 30,544 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് അധ്യക്ഷനായി. ലൈഫ് ഭവനപദ്ധതിക്കായി 20 കോടി രൂപ. സമേതം പദ്ധതിക്കായി ഈ വർഷം …

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ Read More »

വടക്കാഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തി

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.  അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് സേവ്യര്‍ മരിച്ചത്. പ്രതി ഒളിവിലാണ്.വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു.

വടക്കാഞ്ചേരിയില്‍ പൊലീസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി. പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമേഷ് ബാബു (49) ആണ് ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചത്. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 മാർച്ച് 20 മുതൽ ഒരു വർഷം മുമ്പ് വരെ എടവിലങ്ങ് പ്രദേശത്തെ വീട്ടിൽ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 4.5 പവൻ സ്വർണാഭരണങ്ങളും, ഒരു ഡിയോ സ്കൂട്ടറും വിവാഹ വാഗ്ദാനം നൽകി വാങ്ങിയ ശേഷം തിരികെ ആവശ്യപ്പെട്ടപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് …

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ Read More »

ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം; കേന്ദ്രത്തെ പഴിക്കുന്ന സമീപനം പരിഹാസ്യം: വി.മുരളീധരൻ

തൃശൂർ: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോടുള്ള നിഷേധാത്മക സമീപനം കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. പാവപ്പെട്ട സ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ പിഎസ്സി അംഗങ്ങള്‍ക്കും കെ.വി.തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവർക്കർമാരെ അപമാനിക്കുകയാണ് എൽഡിഎഫ് സർക്കാർ. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെയല്ല നാട്ടിലെ വരേണ്യവര്‍ഗത്തിന്‍റെ പാര്‍ട്ടിയാണ് എന്ന് തെളിയിക്കുകയാണ് സിപിഎം. കൊവിഡ് കാലത്ത് ആശാവർക്കർമാർ നടത്തിയ ഇടപെടലാണ് ഭരണത്തുടർച്ച ഉറപ്പാക്കിയതെന്ന വസ്തതുതയെങ്കിലും മുഖ്യമന്ത്രി ഓർമിക്കണമായിരുന്നുവെന്നും മുൻകേന്ദ്രമന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആശവർക്കാർമാരുടെ സമരത്തിലും പതിവുപോലെ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാർ …

ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം; കേന്ദ്രത്തെ പഴിക്കുന്ന സമീപനം പരിഹാസ്യം: വി.മുരളീധരൻ Read More »

തൃശ്ശൂര്‍ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

തൃശൂർ : തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞം അടക്കം നിരവധി പദ്ധതികളിലൂടെ ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം ചൂടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകളെ ആദരിക്കുന്നതിനും കലാമത്സരത്തില്‍ അവതരിപ്പിച്ച കലാരൂപങ്ങള്‍ ജില്ലയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കുന്നതിനും മാര്‍ച്ച് 29 ന് …

തൃശ്ശൂര്‍ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു Read More »

അഖിലേന്ത്യ ഫാൻസി അസീല് ഷോ തൃശ്ശൂരിൽ

തൃശ്ശൂർ : റോയൽ അസീൽ ലൗവേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കേരളത്തിൽ അഞ്ചാമത് അസീൽ ഇനത്തിൽപ്പെട്ട കോഴികളുടെ പ്രദർശനവും മത്സരവും തോപ് ഇൻഡോർ സ്റ്റേഡിയത്തിൽ 2025 ഫെബ്രുവരി 23 തീയതി രാവിലെ 10 മണി മുതൽ വൈകീട്ട് ആറുമണിവരെ നടക്കും. അസീൽ ഇനത്തിൽപ്പെട്ട കിളി മൂക്കും, വിശറി വാലുമുള്ള ഇരുന്നൂറോളം കോഴികൾ മത്സരത്തിൽ പങ്കെടുക്കും. ഇത്തരം കോഴികൾക്ക് 5 മുതൽ 7 കിലോ ഭാരവും. ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ …

അഖിലേന്ത്യ ഫാൻസി അസീല് ഷോ തൃശ്ശൂരിൽ Read More »

ഓപ്പറേഷന് കാപ്പ : കുപ്രസിദ്ധ ഗുണ്ട രാം വിലാസിനെ നാടു കടത്തി

. തൃശൂർ : കുപ്രസിദ്ധ ഗുണ്ട മതിലകം, കളരിപ്പറമ്പ്, കറുത്തവീട്ടിൽ വീട്ടിൽ രാംവിലാസിനെയാണ് (28 ) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. രാംവിലാസ് മതിലകം പോലിസ് സ്റ്റേഷനിൽ 2020 ൽ 2 അടിപിടി കേസും 2021 ഒരു അടിപിടി 2022 ൽ 2 അടിപിടി കേസും 2024 ൽ ഒരു വധശ്രമ കേസും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ …

ഓപ്പറേഷന് കാപ്പ : കുപ്രസിദ്ധ ഗുണ്ട രാം വിലാസിനെ നാടു കടത്തി Read More »

ലഹരി, റാഗിംഗ് മാഫിയയ്‌ക്കെതിരെ ഒറ്റക്കെട്ട്, തൃശൂര്‍ പുരം സുഗമമായ നടത്തിപ്പിന് ഐക്യദാര്‍ഢ്യം

തൃശൂര്‍:  പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയുള്ള പ്രതികരണങ്ങളുമായി സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിനിധികള്‍. അടുത്തയിടെ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുള്‍ ഖാദര്‍, ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, ബി.ജെ.പി തൃശൂര്‍ സിറ്റി പ്രസിഡണ്ട്് ജസ്റ്റിന്‍ ജേക്കബ് എന്നിവരായിരുന്നു പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ തിരിച്ചുവരവ് ജനം ആഗ്രഹിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തും. വരുന്ന …

ലഹരി, റാഗിംഗ് മാഫിയയ്‌ക്കെതിരെ ഒറ്റക്കെട്ട്, തൃശൂര്‍ പുരം സുഗമമായ നടത്തിപ്പിന് ഐക്യദാര്‍ഢ്യം Read More »

ബാങ്കിലെ കവർച്ച: 14,90,000 രൂപ കണ്ടെടുത്തു. പ്രതി വിയ്യൂർ ജയിലിൽ റിമാന്റിൽ

3 ബണ്ടിലിന്റെ 500 ന്റെ നോട്ടുകളാണ് കവർച്ച ചെയ്യപ്പെട്ടത്. അതിൽ കണ്ടുകിട്ടിയതിൽ 2 ബണ്ടിലിന്റെ 500 ന്റെ നോട്ടുകെട്ടുകൾ കവർച്ച ചെയ്ത സമയത്ത് ഉള്ളതുപോലെ പൊട്ടിക്കാത്ത നിലയിൽ തന്നെയായിരുന്നു തൃശൂർ: ചാലക്കുടി, പോട്ട ശാഖയിലെ ബാങ്കിൽ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിലെ പ്രതി ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്നു വിളിക്കുന്ന റിജോ ആന്റണി (49) നെ കോടതി റിമാ​ന്റ് ചെയ്തു. റിജോ ആന്റണി രണ്ടര …

ബാങ്കിലെ കവർച്ച: 14,90,000 രൂപ കണ്ടെടുത്തു. പ്രതി വിയ്യൂർ ജയിലിൽ റിമാന്റിൽ Read More »

പോട്ട ബാ​ങ്ക് കവർച്ച; പ്രതിയായ ചാലക്കുടി സ്വദേശി പിടിയിൽ

കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെടിച്ചത് എന്ന് പ്രതി തൃശൂര്‍: സംസ്ഥാനത്തെ ഞ്ഞെട്ടിച്ച ചാലക്കുടി പോട്ടയില്‍ വെളളിയാഴ്ച പട്ടാപ്പകല്‍ 15 ലക്ഷം രൂപ ബാങ്കിൽ നിന്ന് കത്തി കാണിച്ച് ഭിഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു എന്നും കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെടിച്ചത് എന്നും പ്രതി പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവ്വം ഹിന്ദിയിൽ ബാ​ങ്ക് …

പോട്ട ബാ​ങ്ക് കവർച്ച; പ്രതിയായ ചാലക്കുടി സ്വദേശി പിടിയിൽ Read More »

മയൂരനൃത്തമാടി വര്‍ണക്കാവടികള്‍,പീലിച്ചന്തമായി അമ്പലക്കാവടികളും, കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിന് ആയിരങ്ങൾ

കൂര്‍ക്കഞ്ചേരി: ശ്രീമാഹേശ്വര ക്ഷേത്രസവിധത്തില്‍ വര്‍ണക്കാവടികളുടെ മയൂരനടനം ആയിരങ്ങള്‍ക്ക് ആഹ്ലാദക്കാഴ്ചയായി. പീലിയഴകില്‍ നിരയൊത്താടിയ അമ്പലക്കാവടികളും, ആട്ടത്തിനൊത്ത്്് കൊട്ടും,പാട്ടുമായി  നാഗസ്വരവും കാഴ്ചക്കാരുടെ  മനംനിറച്ചു.തൈപ്പൂയത്തിന് രാവിലെ 11.10 മുതല്‍ വിവിധ ദേശങ്ങളില്‍നിന്ന് കാവടി എഴുന്നള്ളിപ്പുകളെത്തിത്തുടങ്ങിയിരുന്നു.  കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ഉത്സവക്കമ്മിറ്റികളുടെ പന്തലില്‍നിന്നു പുറപ്പെടുന്ന കാവടിസംഘങ്ങള്‍ ക്ഷേത്രത്തില്‍ സമാപിച്ചു. വൈകീട്ട് അതാതു ദേശങ്ങളില്‍നിന്ന് തുടങ്ങിയ എഴുന്നള്ളിപ്പ് നാലിനു ക്ഷേത്രത്തിലെത്തി. തുടര്‍ന്നു കുടമാറ്റവും, കൂട്ടിയെഴുന്നള്ളിപ്പും നടന്നു. രാത്രിയും എഴുന്നള്ളിപ്പ് തുടരും. രാത്രി 11.15 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഭസ്മക്കാവടിയാട്ടം. 12നു രാവിലെ ആറിനു കൂട്ടിയെഴുന്നള്ളിപ്പ്. …

മയൂരനൃത്തമാടി വര്‍ണക്കാവടികള്‍,പീലിച്ചന്തമായി അമ്പലക്കാവടികളും, കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിന് ആയിരങ്ങൾ Read More »

അനധികൃതമായി പണം സൂക്ഷിച്ച രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാര്‍ തൃശൂരില്‍ പിടിയില്‍

തൃശൂര്‍: അനധികൃതമായി കൈവശം വെച്ച പണവുമായി രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരെ വിജിലന്‍സ് പിടികൂടി. നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ എം.സി.സാബു. സബ് രജിസ്ട്രാര്‍മാരായ രാജേഷ്.കെ.ജി, രാജേഷ് കെ., ജയപ്രകാശ് എം.ആര്‍, അക്ബര്‍ പി.ഒ, രജീഷ് സി എന്നിവരാണ് വിജിലന്‍സിന്റെ വലയിലായത്.ഇവരില്‍ നിന്ന് 33,050 രൂപ പിടികൂടി. തൃശൂര്‍  ശക്തന്‍ നഗറിലെ അശോക ഇന്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് രജിസ്ട്രഷന്‍ വകുപ്പിലെ 6 ഉദ്യോഗസ്ഥരെയും പിടികൂടിയത്. കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത പണമാണിതെന്ന് കരുതുന്നു എല്ലാ മാസവും …

അനധികൃതമായി പണം സൂക്ഷിച്ച രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാര്‍ തൃശൂരില്‍ പിടിയില്‍ Read More »

കണ്ടെംകാവിൽ കാർത്ത്യായനി അമ്മ (79) അന്തരിച്ചു

മരത്താക്കര : കണ്ടെംകാവിൽ കാർത്ത്യായനി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ പെരുവനം വടക്കേ കുറുപ്പത്ത് ബാലകൃഷ്ണ മേനോൻ. സംസ്ക്കാരം നാളെ ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കണ്ടെംകാവിൽ ( കലാ നിരൂപകൻ, കൺവീനർ പൂരപ്രേമി സംഘം, ഒലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്), പ്രസാദ് കണ്ടെംകാവിൽ (ആദിത്യ ബിർല ).