Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

ന്യൂ ഇയർ ആഘോഷവുമായി തൃശൂർ സിറ്റിയിൽ മദ്യപിച്ച് വാഹനം ഓടിച്ചവർ 177 പേർ

തൃശൂർ : ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട് തൃശൂർ സിറ്റി ജില്ലാ പോലീസ് സ്റ്റേഷനുകളിൽ ക്രൈം കേസുകൾ ഉൾപെടെ 293 കേസുകളാണ് റെജിസ്റ്റർ ചെ്യ്തത്. ഡിസംബർ 31 മുതൽ ജനുവരി 1 വരെയുള്ള ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട കേസുകളാണ് ഇതിൽ പെടുന്നത്. ഇതിൽ മദ്യപിച്ച് വാഹനം ഓടിച്ചത് 177, പൊതുസ്ഥലത്ത് മദ്യപാനം 59, കഞ്ചാവ് ബീഡിയുടെ ഉപയോഗം 8, പുകയില ഉൽപ്പന്ന വില്പന 2, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വയ്ക്കൽ 14, പ്രശ്നം ഉണ്ടാകാതിരിക്കാനുള്ള കരുതൽ …

ന്യൂ ഇയർ ആഘോഷവുമായി തൃശൂർ സിറ്റിയിൽ മദ്യപിച്ച് വാഹനം ഓടിച്ചവർ 177 പേർ Read More »

കൗണ്‍സിലില്‍ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍; ഇത്രയും അധ:പതിച്ച ഭരണസമിതി 29 വര്‍ഷത്തെ അനുഭവത്തില്‍ ഇതാദ്യം

തൃശൂര്‍:  കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയറോടുള്ള അതൃപ്തിയില്‍ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി. 29 വര്‍ഷത്തെ അനുഭവത്തില്‍ ഇത്രയും അധ:പതിച്ച ഭരണസമിതി ഇതാദ്യമെന്ന് അവര്‍ പറഞ്ഞു. ഇവിടെ കൂടിയാലോചനകളോ, ചര്‍ച്ചകളോ ഇല്ല, ഏകാധിപത്യമാണ്. എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല.പുറത്ത് ജനങ്ങളെ നേരിടാന്‍ കഴിയാത്ത സ്ഥിതിയെന്നും അവര്‍ പറഞ്ഞു.തൃശൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടുകള്‍ വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു ഡെപ്യൂട്ടി മേയറുടെ തുറന്ന് പറച്ചില്‍. താന്‍ കാലാവധി …

കൗണ്‍സിലില്‍ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍; ഇത്രയും അധ:പതിച്ച ഭരണസമിതി 29 വര്‍ഷത്തെ അനുഭവത്തില്‍ ഇതാദ്യം Read More »

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗാനമാലപിച്ച് നടി ശ്രാവണ

തൃശൂര്‍: ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചും, മധുരം വിളമ്പിയും തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നടി ശ്രാവണയും ഗാനം ആലപിച്ചു. പ്രസ് ക്ലബില്‍ നടന്ന ആഘോഷത്തില്‍ റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ മുഖ്യാതിഥിയായി. നടി ശ്രാവണ, ആയുര്‍ ജാക്ക് ഫാം ഉടമ വര്‍ഗീസ് തരകന്‍ എന്നിവര്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ക്രിസ്മസ് ഐക്യത്തിന്‍റെ സന്ദേശമാണെന്നും കുടുംബത്തിലും സമൂഹത്തിലും ഒരുമയുണ്ടാകുമ്പോഴാണ് സമാധാനം പുലരുന്നതെന്നും റവ. ഡോ. പോൾ പൂവത്തിങ്കൽ. സംഗീതത്തിലെന്നപോലെ സമൂഹത്തിലും സ്വരച്ചേർച്ചയുണ്ടാകണം. ഐക്യം …

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗാനമാലപിച്ച് നടി ശ്രാവണ Read More »

നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ

തൃശൂർ : വിലക്കയറ്റത്തിൻ്റെ കാലത്ത് അവകാശപ്പെട്ട വിഹിതങ്ങൾ പലയിടങ്ങളിൽ നിന്നും ലഭിക്കാഞ്ഞിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം നൽകുകയാണ് സപ്ലൈക്കോയുടെ ക്രിസ്തുമസ് ഫെയറിൻ്റെ ലക്ഷ്യം  എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.  സപ്ലൈകോയുടെ ഈ വർഷത്തെ ക്രിസ്തുമസ് ഫെയർ തേക്കിൻക്കാട് മൈതാനിയിൽ വടുക്കുന്നാഥൻ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനടയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി …

നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ Read More »

പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ആഹ്‌ളാദ പ്രകടനം

തൃശൂർ • ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗനിർദേശങ്ങൾ സ്‌റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത്‌ പൂരപ്രേമിസം ഘത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദംപ്രകടനം നടത്തി. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരെ പൊന്നാടയണിയിച്ച് മണികണ്ഠനാൽ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി കോർപറേഷനു മുന്നിൽ സമാപിച്ചു. ചെറുശേരി കുട്ടൻ മാരാർ, ബിജെപി കൗൺസിലർ എൻ.പ്രസാദ്, വിനോദ് കണ്ടെംകാവിൽ, ബൈജു താഴെക്കാട്, രവി തിരുവമ്പാടി എന്നിവർ നേതൃത്വം നൽകി.

മഞ്ഞുമ്മല്‍ ബോയ്‌സ്,വേട്ടയ്യൻ, മാട്രാന്‍, സൂക്ഷ്മദര്‍ശിനി മിന്നും താരങ്ങൾ

തൃശൂര്‍: മഞ്ഞുപെയ്യും രാവില്‍ കണ്‍കുളിരും കാഴ്ചയായി വിപണിയില്‍ ക്രിസ്മസ് നക്ഷത്രങ്ങളൊരുങ്ങി. മണ്ണിലെ മിന്നും താരമാകാന്‍ ഇക്കുറി എല്‍.ഇ.ഡിയിലും, നിയോണിലുമായി പുതുമോഡല്‍ നക്ഷത്രങ്ങളും വിപണിയില്‍ സജ്ജമായി. മൊബൈലില്‍ തെളിയിക്കുന്ന നക്ഷത്രങ്ങളോടാണ് പുതുതലമുറക്കാര്‍ക്ക് പ്രിയം. വേട്ടയ്യന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, മാട്രാന്‍, സൂക്ഷ്മദര്‍ശിനി,  തുടങ്ങിയ സിനിമകളുടെ പേരിട്ട നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. കാലം തെറ്റി പെയ്യുന്ന മഴയെ മുന്നില്‍ കണ്ട് ഇക്കുറി പ്ലാസ്റ്റിക് നക്ഷത്രങ്ങള്‍ക്കും വന്‍ ഡിമാന്റുണ്ട്. ഡിജിറ്റല്‍ സാധ്യത പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച നക്ഷത്രങ്ങളും, കടലാസ് നക്ഷത്രങ്ങളും, വാല്‍നക്ഷത്രങ്ങളും വിപണിയില്‍ കൗതുകക്കാഴ്ചയാണ്. …

മഞ്ഞുമ്മല്‍ ബോയ്‌സ്,വേട്ടയ്യൻ, മാട്രാന്‍, സൂക്ഷ്മദര്‍ശിനി മിന്നും താരങ്ങൾ Read More »

ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പുതുക്കാട് : പ്രജ്യോതി നികേതൻ കോളേജിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് സ്വച്ഛത ആക്ഷൻ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിനു പി. ചാക്കോ ഉദ്ഘാടനം ചെയ്തു.ശുചിത്വഭാരതം പദ്ധതിയെക്കുറിച്ചുള്ള ക്ലാസിന് ശുചിത്വ മിഷൻ തൃശ്ശൂർ ജില്ലാ പ്രോ​ഗ്രാം ഓഫീസർ രജിനേഷ് രാജനും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് വിമുക്തി മിഷൻ ജില്ലാ പ്രോ​ഗ്രാം ഓഫീസർ ഷഫീക്ക് യൂസഫും നേതൃത്വം നൽകി. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ ഫീൽഡ് …

ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു Read More »

ആയുർവേദ ഷോപ്പിന്റെ ഗോഡൗണിൽ വൻ തീപിടുത്തം

വടക്കാഞ്ചേരി : വടക്കാഞ്ചേരി കല്ലംപാറയിലെ കെ.എൻ.കെ ആയുർവേദ ഷോപ്പിന്റെ ഗോഡൗണിൽ വൻ തീപിടുത്തം. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു തീപിടുത്തം പച്ചമരുന്നുകൾ ഉൾപ്പെടെ കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വടക്കാഞ്ചേരിയിൽ നിന്നും 2 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ല.

സ്വരാജ് റൗണ്ടിൽ സ്കേറ്റിങ്ങ് നടത്തിയ ആൾ പിടിയിൽ

തിരക്കേറിയ സ്വരാജ് റൌണ്ടിലൂടെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനങ്ങളുടെ ഇടയിലൂടെ മറ്റും അതിസാഹസികമായി റോളർ സ്കേറ്റിങ്ങ് നടത്തിയ വെസ്റ്റ് ബംഗാളിലെ അഷ്റപൂർ സ്വദേശിയായ സുബ്രതമുണ്ടൽ (25) യാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. തിരക്കേറിയ സ്വരാജ് റൌണ്ടിലൂടെ നമ്പർ വ്യക്തമല്ലാത്ത ഓട്ടോറിക്ഷയുടെ പുറകിൽ പിടിച്ച് റോളർ സ്കേറ്റിങ്ങ് ചെയ്യുകയായിരുന്നു. വാഹനങ്ങളുടെ ഇടയിലൂടെ മറ്റും അതിസാഹസികമായി റോളർ സ്കേറ്റിങ്ങ് നടത്തിയ വിവരത്തിന് ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. പ്രൊഫഷണൽ രീതിയിൽ ഉപയോഗിക്കാറുള്ള റോളർ സ്കേറ്റിങ്ങ് ഉപയോഗിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽ പെട്ടതിനാൽ …

സ്വരാജ് റൗണ്ടിൽ സ്കേറ്റിങ്ങ് നടത്തിയ ആൾ പിടിയിൽ Read More »

ലൂര്‍ദ്ദ് കത്തീഡ്രലില്‍ പുതുചരിത്രമായി പുത്തന്‍പാന നൃത്ത സംഗീതാവിഷ്‌ക്കാരം

തൃശൂര്‍:  ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ അരങ്ങേറിയ പുത്തന്‍പാന സംഗീതാവിഷ്‌ക്കാരം പുതുചരിത്രമായി. തൃശ്ശൂര്‍ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന നാട്യവിസ്മയത്തിന് 3,200 പേര്‍ നൃത്തച്ചുവടുവെച്ചു. ബസ്‌ററ് ഓഫ് റെക്കോര്‍ഡും നേടി.തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നൃത്താവിഷ്‌ക്കാരം ഉദ്ഘാടനം ചെയ്തു.  അര്‍ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പുത്തന്‍പാനയുടെ അവതരണം.അതിരൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍,ഗ്ലോബല്‍ മാതൃവേദി പ്രസിഡണ്ട് ബീന ജോഷി, മാതൃവേദി പ്രസിഡണ്ട് എല്‍സി വിന്‍സെന്റ്,  മെഗാ പുത്തന്‍പാന കണ്‍വീനര്‍ ലിസ്സി പോള്‍, അസി. …

ലൂര്‍ദ്ദ് കത്തീഡ്രലില്‍ പുതുചരിത്രമായി പുത്തന്‍പാന നൃത്ത സംഗീതാവിഷ്‌ക്കാരം Read More »

കൗതുകക്കാഴ്ചയായി തൃശൂരില്‍ ഡോഗ് ഷോ

തൃശൂര്‍ : ട്രിച്ചുര്‍  കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന  അഖിലേന്ത്യ ശ്വാനപ്രദര്‍ശനം കാണികള്‍ക്ക് കൗതുകക്കാഴ്ചയായി. കേരളത്തിലെ പ്രഥമ പെറ്റ് ഫാഷന്‍ ഷോയും  തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഡോഗ്് ഷോയും മത്സരവും. കേരളത്തില്‍ ആദ്യമായാ് പെറ്റ്് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്.   മുപ്പതോളം വ്യത്യസ്ത ഇനങ്ങളിലുള്ള   ഗോള്‍ഡന്‍ റിട്രീവര്‍, ലാബ്ര ഡോര്‍, സൈബീരിയന്‍ ഹസ്‌കി, അമേരിക്കന്‍ ബുള്ളി, പിറ്റ് ബുള്‍, അമേരിക്കന്‍ സ്റ്റാഫോര്‍ഡ് ഷെര്‍ ടൈറിയ്‌റര്‍ , ജര്‍മ്മന്‍ ഷെപ്പേഡ്, രാജപാളയം, കന്നി, കോക്കര്‍ സ്പാനിയല്‍, ചൗ …

കൗതുകക്കാഴ്ചയായി തൃശൂരില്‍ ഡോഗ് ഷോ Read More »

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (3/12) അവധി

തൃശ്ശൂര്‍ : ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി …

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (3/12) അവധി Read More »

സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികള്‍  30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തൃശൂര്‍: തൊഴില്‍ചൂഷണത്തിനെതിരെ സ്വിഗ്ഗി  ഭക്ഷണവിതരണ ജോലിക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. അവകാശസംരക്ഷണത്തിനായി ഈ മാസം 30 മുതല്‍ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണവിതരണം നിര്‍ത്തിവെച്ച്  സമരം നടത്തുവാനാണ് സ്വിഗ്ഗി ജോലിക്കാരുടെ   തീരുമാനം. മുന്നൂറോളം ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നിര്‍ത്താക്കിയ ആനുകൂല്യങ്ങള്‍ വീണ്ടും നടപ്പിലാക്കും വരെ  സമരം തുടരും. മുൻകാലങ്ങളിൽ നൽകിയിരുന്ന payout structure തിരിച്ച് നൽകുക, Petrol incentives ആനുകൂല്യങ്ങൾ നൽകുക, 6 വർഷങ്ങളായി മാറ്റമില്ലാതിരിക്കുന്ന മിനിമം ഓർഡർ payment വർധിപ്പിക്കുക, Order count system നിർത്തലാക്കുക, Zone …

സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികള്‍  30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് Read More »

ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി: ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി കെ.രാജന്‍

തൃശൂര്‍:  ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് യോജിപ്പില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക അവാര്‍ഡ് ചടങ്ങ് കൗസ്തുഭം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം.നിലവിലെ പ്രതിസന്ധി മാറ്റാന്‍ ചട്ടത്തിലെ ഭേദഗതിയോ, നിയമഭേദഗതിയോ ഏതാണ് വേണ്ടതെന്ന് ചര്‍ച്ച ചെയ്യും. കോടതിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും.കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു വെടിക്കെട്ടും നടത്താന്‍ …

ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി: ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി കെ.രാജന്‍ Read More »

അടിയന്തര ചട്ടഭേദഗതി വേണം : വി.എസ്. സുനില്‍കുമാര്‍

തൃശൂര്‍: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കോടതി വിധി നടപ്പിലാക്കിയാല്‍ പൂരങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതാക്കി കാണരുതെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആനയില്ലാതെ പൂരം നടത്താമെന്ന് പറയാമെങ്കിലും തൃശൂര്‍ പൂരം പോലെയുള്ള ലോകപ്രസിദ്ധമായിട്ടുള്ള പൂരങ്ങളുടെ പ്രധാന ആകര്‍ഷണം അലങ്കാരത്തോടെയുള്ള ആനകളുടെ എഴുന്നള്ളത്താണ്. ഇപ്പോഴത്തെ കോടതി വിധി അനുസരിച്ച് തൃശൂര്‍ പൂരത്തിന്റെ പ്രധാനപ്പെട്ട ഒരു ചടങ്ങുകളും ആനയെ എഴുന്നളിച്ച് നടത്താന്‍ സാധിക്കില്ല. …

അടിയന്തര ചട്ടഭേദഗതി വേണം : വി.എസ്. സുനില്‍കുമാര്‍ Read More »

സ്വിഗ്ഗി ഡെലിവെറിക്കാര്‍  30 മുതല്‍ സമരത്തിലേക്ക്

തൃശൂർ : തൊഴില്‍ചൂഷണത്തിനെതിരെ സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട് ഡെലിവെറി പാര്‍ട്ടണേഴ്‌സ് സമരത്തിലേക്ക്. അവകാശസംരക്ഷണത്തിനായി ഈ മാസം 30 മുതല്‍ വിതരണം നിര്‍ത്തിവെച്ച്  സമരം നടത്തുവാനാണ് സ്വിഗ്ഗി ഡെലിവെറി പാര്‍ട്ടണേഴ്‌സിന്റെയും, ഇന്‍സ്റ്റാമാര്‍ട്ട് ഡെലിവെറി പാര്‍ട്ട്‌ണേഴ്‌സിന്റെയും തീരുമാനം.

ശ്രീജയുടെ കരവിരുതില്‍ ചിരട്ടകളിലും വര്‍ണവിസ്മയം

തൃശൂര്‍: പോയകാലത്തിന്റെ പുണ്യമായ കാഴ്ചകളുമായി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍  ശ്രീജ കളപ്പുരയ്ക്കലിന്റെ ചിത്രപ്രദര്‍ശനം. മുന്നൂറോളം ചിരട്ടകളിലാണ് ചിത്രരചന. ചിരട്ടയില്‍ വരച്ച ചിത്രങ്ങളുടെ ഫ്രെയിമുകള്‍ക്കും സവിശേഷതയുണ്ട്. തെങ്ങിന്‍ തടിയിലാണ് ഫ്രെയിമുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ചിരട്ടകള്‍ പൊട്ടിച്ച്  പശയും പെയിന്റും  ചേര്‍ത്ത് അഞ്ചടിയില്‍ നിര്‍മ്മിച്ച  ‘ഇന്ത്യ’യുുടെ ഭൂപടവും പ്രദര്‍ശനത്തിനുണ്ട്. ഭൂപടത്തില്‍  ഓരോ  സംസ്ഥാനങ്ങളിലെ കലയും സംസ്‌കാരങ്ങളും കാണാം. ഗ്രാമീണകാഴ്ചകളാണ് ‘ശരറാന്തല്‍- എ റേ ഓഫ് നൊസ്റ്റാള്‍ജിയ’ എന്ന പേരിലുള്ള പ്രദര്‍ശനത്തിലുള്ളത്.കല്ലും, തൂവലും, ചിപ്പിയും പോലെ  വ്യത്യസ്ത കാന്‍വാസുകളിലാണ് ശ്രീജയുടെ ചിത്രരചന.

മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകർ: കലാമണ്ഡലം ഗോപി

തൃശൂര്‍: പൂര്‍വകാലത്തെ  അപൂര്‍വതകള്‍ ഒപ്പിയെടുത്ത  വാര്‍ത്താ ചിത്രങ്ങളുമായി  ‘ബ്രില്ല്യന്റ് ഫ്ളാഷസ്’  ന്യൂസ് ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വാര്‍ത്താഫോട്ടോ പ്രദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.മണ്‍മറഞ്ഞു പോയ പ്രഗത്ഭരെ ഓര്‍ക്കുന്നത് ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളിലൂടെയാണെന്ന്് കലാമണ്ഡലം ഗോപി .  ‘ബ്രില്ല്യന്റ് ഫ്ളാഷസ്’  ന്യൂസ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.1992-ല്‍ ഡല്‍ഹിയില്‍ നടന്ന കേരള …

മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകർ: കലാമണ്ഡലം ഗോപി Read More »

പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ്കുമാർ

തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ഇടത് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ. നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച തിരുവമ്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.പോലീസുദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിന് ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്. …

പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ്കുമാർ Read More »

ആക്ട്‌സിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് 22ന് തുടക്കം

ത്യശൂര്‍ : റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യആംബുലന്‍സ് സേവനം നടത്തുന്ന ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന്റെ (ആക്ട്‌സ്) ഒരു വര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്കും റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനും 22 ന് തുടക്കം. കുരിയച്ചിറ സെന്റ് പോള്‍സ് സി.ഇ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള രജത ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യും. ആക്ട്‌സ് വര്‍ക്കിങ് പ്രസിഡന്റും ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമായ മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിക്കും. ആക്ടസ് പ്രസിഡന്റും ജില്ലാ …

ആക്ട്‌സിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് 22ന് തുടക്കം Read More »