Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ; സുരേഷ് ഗോപി

തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്‌ട്രേഷന്‍ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.

40 ഡിഗ്രി ചൂടിലേക്ക്, ചുട്ടുപൊള്ളി തൃശൂര്‍

തൃശൂര്‍:  മാര്‍ച്ച് മാസം തീരും മുന്‍പേ തൃശൂര്‍ ജില്ല കൊടുംചൂടിലേക്ക്. തൃശൂരിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. മാര്‍ച്ച് മാസത്തില്‍ തൃശൂരില്‍ ഇത്രയും ഉയര്‍ന്ന താപനില ഇതാദ്യമാണ്.10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട 38, കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 37. ശനിയാഴ്ച വരെ ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. മാര്‍ച്ച് 27ന് ആലപ്പുഴയിലും എറണാകുളത്തും മാത്രമേ …

40 ഡിഗ്രി ചൂടിലേക്ക്, ചുട്ടുപൊള്ളി തൃശൂര്‍ Read More »

എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു, ആഹ്ലാദം പങ്കുവെച്ചും,ഹോളി ആഘോഷിച്ചും വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: നാലേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു. കനത്തചൂടില്‍ മാര്‍ച്ച് നാലിന് തുടങ്ങിയ പരീക്ഷ അവസാനിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഹോളിയാഘോഷമായതിനാല്‍ പരസ്പരം നിറങ്ങള്‍ വാരിവിതറിയും, മധുരം വിതരണം ചെയ്തും പല സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ സന്തോഷം പങ്കിട്ടു. മെയ്് രണ്ടാംവാരം ഫലം അറിയും വരെ ഇനി വി്ദ്യാര്‍ത്ഥികള്‍ക്ക്്് വിനോദകാലം. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 70 …

എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു, ആഹ്ലാദം പങ്കുവെച്ചും,ഹോളി ആഘോഷിച്ചും വിദ്യാര്‍ത്ഥികള്‍ Read More »

ഉരുകുന്ന ചൂടിന് ആശ്വാസം, വഴിയോരകച്ചവടക്കാര്‍ക്ക് തണലായി ബി.ജെ.പിയുടെ തണല്‍ക്കുടകള്‍

തൃശൂര്‍: കത്തുന്ന വേനല്‍ച്ചൂടില്‍ ജോലി ചെയ്യുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണല്‍ക്കുടകള്‍ നല്‍കി. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായാണ് വഴിയോരവാണിഭക്കാര്‍ക്ക് തണല്‍ക്കുടകള്‍ വിതരണം ചെയ്തത്. ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അനീഷ്‌കുമാര്‍ തണല്‍ക്കുട വിതരണം ഉദ്ഘാടനം ചെയ്തു.തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ ചിത്രമുള്ള വര്‍ണക്കുടകളാണ് വിതരണം ചെയ്തത്. 

ശ്രീരാമന്‍ചിറ പാടത്ത് കാര്‍ഷികോത്സവം,തണ്ണിമത്തന്‍ വിളവെടുപ്പ് നൂറുമേനി

തൃപ്രയാര്‍: അന്തിക്കാട് ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ നൂറുമേനിയുടെ നിറവില്‍ തണ്ണിമത്തന്‍ വിളവെടുപ്പ്  നടത്തി. വി.കെ.മോഹനന്‍ കാര്‍ഷിക സംസ്്കൃതിയുടെ നേതൃത്വത്തില്‍ മുന്‍ കൃഷിമന്ത്രിയും, തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.എസ്.സുനില്‍കുമാര്‍, ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തരിശായി കിടന്നിരുന്നശ്രീരാമന്‍ചിറ പാടശേഖരത്തില്‍ തണ്ണിമത്തന്‍ കൃഷി നടത്തിയത്. വിഷരഹിതമായ തണ്ണിമത്തന്‍ വിലക്കുറവില്‍ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. വിളവെടുപ്പ് ചടങ്ങില്‍ മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍, വയനാട്ടിലെ കര്‍ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍, കെ.കെ.വത്സരാജ്, സി.സി.മുകുന്ദന്‍ എം.എല്‍.എ, പി. ആര്‍.വര്‍ഗീസ് മാസ്റ്റര്‍, കെ.പി.രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.തരിശായി …

ശ്രീരാമന്‍ചിറ പാടത്ത് കാര്‍ഷികോത്സവം,തണ്ണിമത്തന്‍ വിളവെടുപ്പ് നൂറുമേനി Read More »

പത്മഭൂഷണ്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സുരേഷ്‌ഗോപി

തൃശൂര്‍: പത്മഭൂഷണ്‍ ബഹുമതി വിവാദവുമായി ബന്ധപ്പെട്ട്്് കലാമണ്ഡലം ഗോപിയാശാന്‍ പറഞ്ഞ കാര്യങ്ങള്‍   ഓര്‍മ്മയില്ലെന്ന് സുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പരാതികള്‍ കാരണം പത്മഭൂഷണന്‍ തിരഞ്ഞെടുപ്പ് 2015 ശേഷം പുതിയ രീതിയിലാണ്. പത്മഭൂഷണനുള്ള യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സ്വയംസാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിച്ചാല്‍ കോഡ് നമ്പര്‍ കിട്ടും. ഇക്കാര്യമാണ് താന്‍ ഗോപിയാശാനോട് പറഞ്ഞത്. സാധിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന് അക്കാര്യം ഓര്‍മ്മയുണ്ടായിരിക്കില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. പത്ത് ലക്ഷം മരം വെച്ചുപിടിപ്പിച്ചയാള്‍ക്കാണ് പത്മഭൂഷണന്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പത്മഭൂ,ഷണ് അപേക്ഷ നല്‍കിയതിന്റെ …

പത്മഭൂഷണ്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സുരേഷ്‌ഗോപി Read More »

അതിരൂപത സി.എല്‍.സി.പുരസ്‌ക്കാരം  ഏ.ഡി ഷാജുവിന്

തൃശ്ശൂര്‍: അതിരൂപത സി.എല്‍.സി.യുടെ സമഗ്രസംഭാവന പുരസ്‌ക്കാരം ഏ.ഡി.ഷാജുവിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാല്‍പ്പതുവര്‍ഷമായി കത്തോലിക്ക സഭയ്ക്കും സമൂഹത്തിനും സി.എല്‍.സി.സംഘടനയ്ക്കും നല്‍കിയ സേവനങ്ങളെ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നത്.അതിരൂപത സീനിയര്‍ സി.എല്‍.സി യുടെ മുന്‍പ്രസിഡന്റും നിലവില്‍ ജനറല്‍ കോര്‍ഡിനേറ്ററുമാണ്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ ഇടവകയിലെ സി.എല്‍.സി. അംഗമായി പ്രവര്‍ത്തിക്കുന്ന ഷാജു മാസ്റ്റര്‍ മരിയന്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രഘോഷകനും സജീവപ്രവര്‍ത്തകനുമാണ്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സീനിയര്‍ യൂണിറ്റുകള്‍ രൂപീകരിക്കുകയും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഫോര്‍മേഷന്‍ ക്യാമ്പുകള്‍,സെമിനാറുകള്‍ എന്നിവ നടത്തുകയും ചെയ്തിരുന്നു.   യുവജനങ്ങള്‍ക്കായി  ‘സ്വയം …

അതിരൂപത സി.എല്‍.സി.പുരസ്‌ക്കാരം  ഏ.ഡി ഷാജുവിന് Read More »

പിടിക്കപറമ്പ് ആനയോട്ടത്തിൽ കോടന്നൂർ ശാസ്താവിന്റെ വടക്കുംനാഥൻ ശിവൻ ഒന്നാമത്

ചേർപ്പ് : പിടിക്കപറമ്പ് ആനയോട്ടത്തിൽ കോടന്നൂർ ശാസ്താവിന്റെ വടക്കുംനാഥൻ ശിവൻ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മേടംകുളം ശാസ്താവിന്റെ തോപ്പിൽ കുട്ടിശങ്കരനുംനാങ്കുളം ശാസ്താവിന്റെഎളമണ്ണൂർ വാസന്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ചാത്തക്കുടം, ചക്കംകുളം, നാങ്കുളം, മേടംകുളം, കോടന്നൂർ, ശാസ്താക്കന്മാരും, തൈക്കാട്ടുശേരി, തൊട്ടിപ്പാൾ, എടക്കുന്നി ഭഗവതിമാരുമാണ് ആനയോട്ടത്തിൽ പങ്കെടുത്തത്.അനയോട്ടത്തിന് ശേഷം ദേവീ-ദേവന്മാർ പിടിക്കപറമ്പ് തേവരെ വലംവച്ചതിന് ശേഷം ചാത്തക്കുടം ശാസ്താവിന് ഉപചാരം ചൊല്ലിയാണ് പിരിഞ്ഞത്. .

തൃശ്ശൂര്‍ പൂരം പ്രദര്‍ശനം ഉദ്ഘാടനം 24ന്

ത്യശ്ശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ 24ന് ഉദ്ഘാടനം ചെയ്യും. എക്‌സിബിഷന്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജന്‍, ഡോ.ബിന്ദു, മേയര്‍ എം.കെ.വര്‍ഗീസ് എം.പി.ടി.എന്‍.പ്രതാപന്‍, എം.എല്‍.എ പി.ബാലചന്ദ്രന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.വടക്കുന്നാഥക്ഷേത്രമൈതാനത്ത് വടക്ക്കിഴക്കേ ഭാഗത്താണ് പ്രദര്‍ശനം. മെയ് 22ന് സമാപിക്കും.  തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിലുള്ള 61-ാമത്തെ പ്രദര്‍ശനമാണിത്.ഏപ്രില്‍ 19, 20 തിയതികളിലാണ് ഇക്കൊല്ലത്തെ ത്യശ്ശൂര്‍ പൂരം. 180 പരം സ്റ്റാളുകളും …

തൃശ്ശൂര്‍ പൂരം പ്രദര്‍ശനം ഉദ്ഘാടനം 24ന് Read More »

തേറമ്പിലിനോട് വോട്ടു ചോദിച്ചില്ലെന്നും അനുഗ്രഹം തേടിയെന്നും സുരേഷ് ഗോപി

തൃശൂര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്റെ വീട്ടിലെത്തി.രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സുരേഷ്‌ഗോപി സൗഹൃദം പുതുക്കാന്‍ തേറമ്പിലിന്റെ അയ്യന്തോളിലെ വസതിയിലെത്തിയത്.താന്‍ വോട്ടു ചോദിച്ചില്ലെന്നും, അനുഗ്രഹം മാത്രമാണ് അഭ്യര്‍ത്ഥിച്ചതെന്നും സുരേഷ്‌ഗോപി പറഞ്ഞു.നേരത്തെ തന്നെ താന്‍ സുരേഷ്‌ഗോപിയുടെ സുഹൃത്താണെന്നും, രാഷ്ട്രീയം സംസാരിച്ചില്ലെന്നും തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

പട്ടിക്കാട് പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പിറകില്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു.

തൃശൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.  പട്ടിക്കാട് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പിറകില്‍ ലോറി ഇടിച്ച് ഡ്രൈവര്‍ മരിക്കുകയായിരുന്നു. തമിഴ്‌നാട്ടുകാരനായ എം മോഹന്‍കുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. വാനിന്റെ പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. മോഹന്‍ കുമാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടയര്‍ മാറ്റാന്‍ സഹായിച്ച മറ്റൊരു പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോഹന്‍കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. …

പട്ടിക്കാട് പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പിറകില്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു. Read More »

കൊടുങ്ങല്ലൂരില്‍ 130 കിലോ കഞ്ചാവ് പിടികൂടി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും, കൊടുങ്ങല്ലൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണല്‍ പെര്‍മിറ്റ് ലോറിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ തെക്കെ നടയ്്്ക്ക് സമീപമാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി റജിസ്‌ട്രേഷനിലുള്ള ലോറി പിടിയിലായത്. …

കൊടുങ്ങല്ലൂരില്‍ 130 കിലോ കഞ്ചാവ് പിടികൂടി Read More »

പ്രശസ്തരുടെ പിന്തുണ തേടിയ സ്ഥാനാര്‍ത്ഥികളായ സുനില്‍കുമാറും, സുരേഷ്‌ഗോപിയും വെട്ടിലായി

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രശസ്തരുടെ പിന്തുണ തേടിയ തൃശൂരിലെ സ്ഥാനാര്‍ത്ഥികള്‍ വെട്ടിലായി. കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയും, നടന്‍ ടോവിനോ തോമസിനൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാറുമാണ് വിവാദക്കുരുക്കിലായത്.ഇന്നലെ പൂങ്കുന്നത്ത് സിനിമാ ഷൂട്ടിംഗിന്റെ ചിത്രീകരണത്തിനിടയിലാണ്നടന്‍ ടോവിനോ തോമസിനെ  പ്രചാരണത്തിനിറങ്ങിയ വി.എസ്.സുനില്‍കുമാര്‍ സന്ദര്‍ശിച്ചത്. ടോവിനോയുമൊത്ത് ഫോട്ടോയെടുക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഷൂട്ടിങ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട് ഫോട്ടോ പങ്കുവച്ചപ്പോള്‍  വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ തന്നെ യാത്രയാക്കിയതെന്നും …

പ്രശസ്തരുടെ പിന്തുണ തേടിയ സ്ഥാനാര്‍ത്ഥികളായ സുനില്‍കുമാറും, സുരേഷ്‌ഗോപിയും വെട്ടിലായി Read More »

മുണ്ടും നേര്യതും ഗോപിയാശാന്‍ നിരസിച്ചാല്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കുമെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും കലാമണ്ഡലം ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. മണലൂര്‍ വെസ്റ്റ് സെന്റ് ജോസഫ് ചര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.താന്‍ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്റെ  മകന്റെ  പോസ്റ്റ് വായിച്ചിട്ടില്ല. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ  വീട്ടില്‍ …

മുണ്ടും നേര്യതും ഗോപിയാശാന്‍ നിരസിച്ചാല്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കുമെന്ന് സുരേഷ്‌ഗോപി Read More »

തൃശൂരില്‍ ആടിയുലഞ്ഞ് കോര്‍പറേഷന്‍ ഭരണം

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തകൃതിയായ പ്രചാരണത്തിനിടെ തൃശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരന്‍ എത്തിയതോടെയാണ് തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചടക്കാന്‍ സജീവമായ ശ്രമം തുടങ്ങിയത്. കെ.മുരളീധരന്റെ വരവോടെ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മേയര്‍ എം.കെ.വര്‍ഗീസ് ഭരണമാറ്റത്തിന് താല്‍പര്യം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം.കെ.വര്‍ഗീസിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് കോര്‍പറേഷന്‍ ഭരണം പിടിച്ചടക്കിയത്. മുരളീധരനോട് അടുപ്പമുള്ള ചില കൗണ്‍സിലര്‍മാര്‍ ഭരണമാറ്റത്തിന് അനുകൂലമായി സമ്മതം മൂളിയതായും സംസാരമുണ്ട്. …

തൃശൂരില്‍ ആടിയുലഞ്ഞ് കോര്‍പറേഷന്‍ ഭരണം Read More »

പൂതനയുടെ വേഷം കെട്ടി ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധ സമരം

തൃശൂർ: ഡ്രൈവിംഗ് പരിശീലനത്തിൻ്റെ പേരിൽ ഏർപ്പെടുത്തിയ കരിനിയമങ്ങൾക്കെതിരെ ഡൈവിംഗ് സ്കൂൾ ഉടമകൾ പ്രത്യക്ഷ സമരത്തിലേക്ക് സംയുക്ത ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൂതനയുടെ വേഷവുമായി നഗരത്തിൽ പ്രകടനം നടത്തി. സമര പൂതന എന്ന പേരിൽ അയ്യന്തോൾ ചുങ്കത്ത് നിന്ന് തുടക്കിയ പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചുധർണ കൗൺസിലർ സി.പി.പോളി ഉദ്ഘാടനം ചെയ്തു പെപ്പിൻ ജോർജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു.

കുടിവെള്ള വിതരണത്തിൽ ഒരു കോടിയുടെ അഴിമതി കൗൺസിലിൽ ഡപ്യൂട്ടി മേയറെ വളഞ്ഞു

തൃശൂർ: കോർപ്പറേഷനിലെ ലോറികളിലെ കുടിവെള്ള വിതരണത്തിൽ ഒരു കോടിയുടെ അഴിമതിയാരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. രാജി ആവശ്വപ്പെട്ട് ഡപ്യൂട്ടി മേയർ എം.എൽ.റോസിയെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ തടഞ്ഞുവെച്ചു. പ്രതിഷേധം ശക്തമായപ്പോൾ ഡപ്യൂട്ടി മേയർ യോഗത്തിൽ നിന്ന് എഴുന്നേറ്റ് പോയി.കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കരാറുകാരന് കരാർ നൽകാതെ കൂടിയ തുകയ്ക്ക് കുടിവെള്ള വിതരണത്തിന് അനുമതി നൽകിയ മുൻ മേയർ അജിതാ ജയരാജൻ ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ എം എൽ റോസി എന്നിവർക്കെതിരെയുള്ള ഓംബുഡ്സ്മാൻ ശുപാർശ നടപ്പിലാക്കണമെന്ന് …

കുടിവെള്ള വിതരണത്തിൽ ഒരു കോടിയുടെ അഴിമതി കൗൺസിലിൽ ഡപ്യൂട്ടി മേയറെ വളഞ്ഞു Read More »

തൃശൂരിൽ കെ.മുരളീധരന് ആയിരങ്ങളുടെ വരവേൽപ്പ്

തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരനെ തൃശൂരിൽ വരവേറ്റത് ആയിരങ്ങൾ.ഉച്ചയ്ക്ക് റെയിൽവെ സ്റ്റേഷനിൽ കുർള എക്സ്പ്രസിലാണ് മുരളീധരൻ എത്തിയത്‌ടി. എൻ പ്രതാപൻ, ജോസ് വളളൂർ, എം.പി.വിൻസെൻ്റ് തുടങ്ങിയ പ്രമുഖ നേതാക്കളും, നൂറുകണക്കിന് പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ മുരളീധരനെ സ്വീകരിച്ചു.തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുരളീധരനെ ഡി.സി.സി ഓഫീസിലേക്ക് ആനയിച്ചു. വടകരയിൽ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന മുരളീധരനെ അപ്രതീക്ഷിതമായാണ് തൃശൂരിലേക്ക് മാറ്റിയത്. വടകരയിലെ സിറ്റിംഗ് എം.പി.യാണ് മുരളീധരൻ. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയ തൃശൂരിലെ സിറ്റിംഗ് എം.പിയായ ടി.എൻ.പ്രതാപനാണ് മുരളീധരൻ്റെ …

തൃശൂരിൽ കെ.മുരളീധരന് ആയിരങ്ങളുടെ വരവേൽപ്പ് Read More »

വടക്കുന്നാഥന് മുന്നില്‍ നൃത്താഞ്ജലിയായി 100 വനിതകളുടെ നാട്യയോഗ

തൃശ്ശൂര്‍ : മഹാശിവരാത്രി ദിനത്തില്‍ നൃത്തനാഥനായ വടക്കുന്നാഥന്റെ സവിധത്തില്‍ നൃത്താഞ്ജലിയായി നൂറ് വനിതകളുടെ നാട്യയോഗ അരങ്ങേറി. മോഹിനിയാട്ടവും, യോഗയും ചേര്‍ന്നുള്ള നാട്യയോഗയില്‍ 4 വയസ്സു തൊട്ട്് 75 വയസ്സുവരെയുള്ളവര്‍ അണിനിരന്നു.നാട്യയോഗയില്‍ എഴുപത്തിയഞ്ചുകാരിയായ സുധടീച്ചറുടെ അമ്മയും, മകളും വേഷമിട്ടതോടെ മൂന്ന് തലമുറകളുടെ അപൂര്‍വസംഗമത്തിനും വടക്കുന്നാഥന്റെ തിരുമുറ്റം വേദിയായി. അന്താരാഷ്ട്രവനിതാദിനവും, ശിവരാത്രിയും ഒന്നിച്ചുവന്ന ധന്യദിനത്തില്‍ നാട്യയോഗ കാണാന്‍ വന്‍തിരക്കായിരുന്നു. തേക്കിന്‍കാട് മൈതാനത്ത് കിഴക്കേഗോപുരനടയില്‍ രാവിലെ അരങ്ങേറിയ നാട്യയോഗ ചിട്ടപ്പെടുത്തിയത്് പേരാമംഗലം ശ്രീദുര്‍ഗാ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എം. …

വടക്കുന്നാഥന് മുന്നില്‍ നൃത്താഞ്ജലിയായി 100 വനിതകളുടെ നാട്യയോഗ Read More »

തൃശൂരില്‍ അപ്രതീക്ഷിത മാറ്റം, കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രചാരണതന്ത്രങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. ലീഡര്‍ കെ.കരുണാകരന്റെ  തട്ടകമായ തൃശൂരില്‍  മകനും വടകര എം.പിയുമായ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. കെ.മുരളീധരന്‍ മത്സരിക്കാന്‍ നിശ്ചയിച്ചിരുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ രാത്രി അപ്രതീക്ഷിതമായി്ട്ടായിരുന്നു സ്ഥാനാര്‍ത്ഥികളെ മാറ്റുന്നതില്‍ തീരുമാനമെടുത്തത്.തൃശൂരില്‍ മത്സരിക്കേണ്ടിയിരുന്ന സിറ്റിംഗ് എം.പി. കൂടിയായ ടി.എന്‍.പ്രതാപന് ഇക്കുറി സീറ്റില്ല.  കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.  ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും, കണ്ണൂരില്‍ കെ സുധാകരനും …

തൃശൂരില്‍ അപ്രതീക്ഷിത മാറ്റം, കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി Read More »