Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

world

ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം

ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂകമ്പം. 111 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരും. 220 പേര്‍ക്ക് പരിക്കേറ്റു.  6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ചൈന നടുങ്ങി.  ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു ഭൂചലനം. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകര്‍ന്നിട്ടുണ്ട്. ഭൂചലനത്തിന്റെ നിരവധി വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ …

ചൈനയില്‍ വന്‍ ഭൂകമ്പം; നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം Read More »

ലോകം ഇന്ത്യയില്‍. ജി-20 പ്രമേയം ഇന്ത്യയുടെ വലിയനേട്ടം; സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍

ഉക്രൈൻ യുദ്ധം ഉൾപ്പെടെ തർക്ക വിഷയങ്ങൾ ഉൾക്കൊള്ളിച്ച് എല്ലാ രാജ്യങ്ങളുടെയും അംഗീകാരത്തോടെ G20 ഡൽഹി പ്രമേയം അംഗീകരിച്ചത് ഇന്ത്യൻ നയതന്ത്രത്തിന്റെ മികച്ച നേട്ടമായി സമ്മേളന വേദിയിൽ ‘ഇന്ത്യ ‘ എന്ന പേരിനു പകരം പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ‘ഭാരത് ‘ എന്ന പ്ലക്കാർഡ് വയ്ച്ചത് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ രാജ്യത്തിനെ ‘ഭാരത് ‘ എന്ന ഔദ്യോഗിക നാമകരണം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെടുമെന്നത്തിന്റെ വ്യക്തമായ സൂചനയായി പെട്രോളിൽ ഫോസിൽ ഇന്ധനം അല്ലാത്ത എത്തനോള് 20 ശതമാനം വരെ ചേർക്കാം …

ലോകം ഇന്ത്യയില്‍. ജി-20 പ്രമേയം ഇന്ത്യയുടെ വലിയനേട്ടം; സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍ Read More »

താച്ചറിനും തെരേസയ്ക്കും ശേഷം ബ്രിട്ടനെ നയിക്കാൻ വനിതയായി ഇനി ലിസ് ട്രസ്

കൊച്ചി: വനിതാ പ്രധാനമന്ത്രികളായ മാർഗ്രറ്റ് താച്ചറിന്നും (1979 – 90) തെരേസ മെയ്ക്കും (2016 – 19) ശേഷം ബ്രിട്ടന്റെ വനിത പ്രധാനമന്ത്രിയാകാൻ കൺസർവേറ്റീവ് പാർട്ടി നിലവിൽ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസിനെ തിരഞ്ഞെടുത്തു. ട്രസ് ഉൾപ്പെടെ ബ്രിട്ടന്റെ ചരിത്രത്തിൽ മൂന്ന് വനിത പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തത് കൺസർവേറ്റീവ് പാർട്ടിയാണ്. ലിസിന് 81,326 വോട്ടുകൾ ലഭിച്ചപ്പോൾ  ഇന്ത്യൻ വംശജനായ സുനകിന് ലഭിച്ചത് 60,399 വോട്ടുകളാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഒരു ഇന്ത്യൻ വംശജനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ സാധ്യത …

താച്ചറിനും തെരേസയ്ക്കും ശേഷം ബ്രിട്ടനെ നയിക്കാൻ വനിതയായി ഇനി ലിസ് ട്രസ് Read More »

6 ലക്ഷം കോടി കടം; ലങ്കയിൽ ജനം പ്രസിഡന്റ് കൊട്ടാരം കയ്യേറി 

അഴിമതിയും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളും അവസാനിച്ച് ജനങ്ങൾക്ക് വിശ്വാസമുള്ള ഭരണസംവിധാനം നിലവിൽ വന്നാൽ  ശ്രീലങ്കയെ കയ്യഴഞ്ഞ് സഹായിക്കാൻ തയ്യാറാണെന്ന് ലോക ബാങ്കും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കും തയ്യാറാവുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു കൊച്ചി: ഇന്ധനത്തിനും, പാചകവാതകത്തിനും, ഭക്ഷ്യവസ്തുക്കൾക്കുമുള്ള ക്ഷാമം തീരുന്നില്ല. സർക്കാർ ഓഫീസുകൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പ്രവർത്തിക്കുന്നു. ജനങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാനോ നടപടികൾ കൈക്കൊള്ളാനോ സർക്കാരിന് സാധിക്കുന്നില്ല. പെട്രോൾ അടിക്കാൻ മൂന്നും – നാലും ദിവസം വരിനിൽക്കണം. ലഭ്യമായ വസ്തുക്കൾക്കെല്ലാം തീപിടിച്ച വില.  6 ലക്ഷം …

6 ലക്ഷം കോടി കടം; ലങ്കയിൽ ജനം പ്രസിഡന്റ് കൊട്ടാരം കയ്യേറി  Read More »

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു

ഇന്ത്യയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം പത്മവിഭൂഷന്‍ നല്‍കി ഇന്ത്യ ആദരിച്ചിരുന്നു കൊച്ചി:  കൊച്ചി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്  വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഷിന്‍സേ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെച്ച ശേഷവും സംഭവ …

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു Read More »

‘നിഷ്പക്ഷത’യിൽ ഊന്നി റഷ്യ – ഉക്രൈൻ ചർച്ചകൾ

നാറ്റോയിൽ ചേരാതെ സ്വീഡന്റേയും ഓസ്ട്രിയെയും പോലെ പരിമിതമായ ആയുധബലം നിലനിർത്തി ‘ന്യൂട്രൽ ‘ (നിഷ്പക്ഷ) രാജ്യമായി നിലനിന്നാൽ വെടിനിർത്തലിനെ കുറിച്ച് തീരുമാനമെടുക്കാമെന്നാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ ഉക്രൈയിന് മുന്നിൽവച്ച ഉപാധി. കൊച്ചി: സമാധാന ചർച്ചയിൽ പുരോഗതി എന്ന് സൂചന നൽകി ഉക്രൈയിനും റഷ്യയും. നാറ്റോയിൽ ചേരാതെ സ്വീഡന്റേയും ഓസ്ട്രിയെയും പോലെ പരിമിതമായ ആയുധബലം നിലനിർത്തി ‘ന്യൂട്രൽ ‘ (നിഷ്പക്ഷ) രാജ്യമായി നിലനിന്നാൽ വെടിനിർത്തലിനെ കുറിച്ച് തീരുമാനമെടുക്കാമെന്നാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ ഉക്രൈയിന് മുന്നിൽവച്ച ഉപാധി. എന്നാൽ ഉക്രൈൻ  …

‘നിഷ്പക്ഷത’യിൽ ഊന്നി റഷ്യ – ഉക്രൈൻ ചർച്ചകൾ Read More »

ഉക്രൈയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾക്കായുള്ള നടപടി തുടങ്ങി

#WatchNKVideo here തൃശ്ശൂർ: ഉക്രൈൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ   വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് തിരികെ  കൊണ്ടുവരാനുള്ള നടപടികൾ  ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ  അറിയിച്ചു. ഉക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂൾ റദ്ദാക്കിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും  കേന്ദ്ര മന്ത്രി പറഞ്ഞു.  ഇത്തരം ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ  വിവരങ്ങൾ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ  …

ഉക്രൈയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾക്കായുള്ള നടപടി തുടങ്ങി Read More »

വിശ്വസൗന്ദര്യത്തിന്റെ നെറുകയിൽ ഇന്ത്യയുടെ ഹർനാസ് സന്ദു

കൊച്ചി: ഇസ്രയേലിലെ എലാറ്റ് നഗരത്തിലെ വിശ്വസുന്ദരി പട്ടത്തിനായുള്ള വേദിയെ പുളകമണിയിച്ച് 21ന്ന് വയസുകാരി പഞ്ചാബി സുന്ദരി ഹർന്നാസ് സന്ദു സുന്ദരി പട്ടം നേടി. ആത്മവിശ്വാസ കുറവാണ് യുവത്വത്തിൻറെ പ്രശ്നമെന്നും മറ്റു പല വിഷയങ്ങളെക്കുറിച്ച് ആവലാതിപെടേണ്ട യുവത്വം പരസ്പരം താരതമ്യം ചെയ്തു സമയം കളയാതെ സ്വന്തം വിശ്വാസത്തിൽ തന്നെ നയിക്കുന്നത് താൻ തന്നെയാണെന്ന ഉത്തമ ബോധ്യത്തിൽ മുന്നോട്ടു പോവുകയാണ് വേണ്ടതെന്ന തകർപ്പൻ മറുപടിയിൽ പ്രേക്ഷകരും ജഡ്ജിമാരും ഞെട്ടി തരിച്ചു.. ഭാരതീയ രീതിയിൽ നമസ്തേ പറഞ്ഞ് സന്ദു മറുപടി അവസാനിപ്പിച്ചു. …

വിശ്വസൗന്ദര്യത്തിന്റെ നെറുകയിൽ ഇന്ത്യയുടെ ഹർനാസ് സന്ദു Read More »

മലാലയ്ക്ക് മംഗല്യം

കൊച്ചി: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന അസര്‍ മാലിക് ആണ് മലാലയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ കാലം പ്രണയത്തിലായിരുന്നു വിവാഹ വാര്‍ത്ത ചിത്രങ്ങള്‍ മലാല തന്റെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത് ഏവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും തേടി . ഇരുപത്തിനാലുകാരിയായ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പ്രവര്‍ത്തനം നടത്തവേ പാകിസ്ഥാനിലെ ഗോത്രവര്‍ഗ്ഗ മേഖലയായ സ്വാത്ത് താഴ്വരയില്‍വെച്ച് ഇസ്ലാമിക ഭീകരവാദ സംഘടനയായ തഹരീകി താലിബാന്റെ ആക്രമണത്തില്‍ …

മലാലയ്ക്ക് മംഗല്യം Read More »

കോവാക്‌സിന്‍ എടുത്തവര്‍ക്ക് ദീപാവലിത്തലേന്ന് സന്തോഷ വാര്‍ത്ത

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമായി കൊച്ചി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കി. കോവാക്സിന്‍ എടുത്ത് വിദേശത്ത് പോകാനിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും ഇതൊരു ആശ്വസവാര്‍ത്തയായി. കോവിഡ് വൈറസിനെതിരേ 77.8 ശതമാനം പ്രതിരോധശേഷി കോവാക്സിനുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പുതിയ കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റ വൈറസിനെതിരെ 65.2 ശതമാനം പ്രതിരോധശക്തി കോവാക്സിനുണ്ടെന്നും കണ്ടെത്തി. Photo Credit: You Tube

ചരിത്രം കുറിച്ച് മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം.മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് മോദി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് വത്തിക്കാനില്‍ ലഭിച്ചത്. 20 മിനിറ്റ് നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ മോദിയെ അനുഗമിച്ചു. മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുത്ത് കര്‍ദിനാള്‍ ക്ലീമിസ് ബാവയെ സന്ദര്‍ശിച്ചു. ലോകത്ത് സംസ്‌കാരങ്ങളില്‍ വച്ച് ഏറ്റവും പ്രാചീനമായ …

ചരിത്രം കുറിച്ച് മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം.മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് മോദി Read More »

ഇന്ത്യയിൽ വാക്‌സിനേഷന്‍ 100 കോടി കടന്നു

കൊച്ചി: കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ രാജ്യം നൂറ് കോടിയുടെ നിറവില്‍. 278 ദിവസം ( 9 മാസം) കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എം.എല്‍. ആശുപത്രിയിലെത്തി. ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി …

ഇന്ത്യയിൽ വാക്‌സിനേഷന്‍ 100 കോടി കടന്നു Read More »

ഇന്ത്യയില്‍ ഇനി കുട്ടികള്‍ക്കും വാക്‌സിന്‍

കൊച്ചി:  2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക്  ഭാരത് ബയോ ടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സബ്‌ജെക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്    കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡ്രഗ്‌സ് ഇന്ത്യ (ഡി.സി.ജി.എ) അംഗീകാരം നല്‍കി.  അറിയിച്ചു.. കൂട്ടികളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം രണ്ട് മാസത്തിനുള്ളില്‍ 2 മുതല്‍ 18 വയസ്സുവരെയുളള കുട്ടികള്‍ക്ക് കൊടുക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.   . 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ച ആദ്യത്തെ രാജ്യമായി ഇന്ത്യ. …

ഇന്ത്യയില്‍ ഇനി കുട്ടികള്‍ക്കും വാക്‌സിന്‍ Read More »

കാബൂൾ വീണു; ഇനി ഇസ്ലാമിക്ക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ

ന്യൂഡല്‍ഹി: താലിബാന് കാബൂള്‍ നഗര വീഥികള്‍ തുറന്നിട്ട് അമേരിക്കയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും മാറിനിന്നു. കഴിഞ്ഞ ഇരുപത് വര്‍ഷം അഫ്ഗാനില്‍ രാഷ്ട്ര നിമാണത്തിനായും സൈനിക പരിശീലനത്തിനുമായി അമേരിക്ക ചിലവഴിച്ച ഒരു ട്രില്യണ്‍ ഡോളര്‍ (75 ലക്ഷം കോടി രൂപ) എന്തിനായിരുന്നു എന്ന ചോദ്യം ഏവരിലുമുയര്‍ത്തി സായുധരായ താലിബാന്‍ പോരാളികള്‍ കാബൂളിലെ നഗരവീഥികളിലൂടെ ഞായറാഴ്ച്ച രാത്രിയില്‍ ഒഴിഞ്ഞുകിടന്ന അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് താന്‍ അഫ്ഗാനിസ്ഥാന്‍ വിടുന്നതെന്നും രാജ്യത്തെ ജനങ്ങളെയും അവരുടെ വസ്തുവകകളും സംരക്ഷിക്കേണ്ട …

കാബൂൾ വീണു; ഇനി ഇസ്ലാമിക്ക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ Read More »