തൃശൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജനവിധിയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തൃശൂരിലെത്തി. പടിഞ്ഞാറെ ഗോപുരത്തില്‍ നിന്ന് വടക്കുന്നാഥനെ തൊഴുതു.
വൈകീട്ട് ആറര മണിയോടെയായിരുന്നു ചാണ്ടി ഉമ്മന്‍ വടക്കുന്നാഥക്ഷേത്രമൈതാനിയില്‍ എത്തിയത്. വടക്കുന്നാഥക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ ചാണ്ടി ഉമ്മന്‍ സൗഹൃദസംഭാഷണവും നടത്തി. പിതാവ് ഉമ്മന്‍ചാണ്ടിയോടൊപ്പം തൃശൂര്‍ പൂരത്തിന് വരാറുള്ള കാര്യം ചാണ്ടി ഉമ്മന്‍ ഓര്‍ത്തു. പുതുപ്പള്ളി
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് തുടങ്ങും.