Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പുതുപ്പള്ളിയിൽ നിലം തൊടാതെ സിപിഎം; ഒരു ബൂത്തിൽ പോലും ലീഡ് ലഭിക്കാതെ ജെയ്ക്ക്; 45,000 ഭൂരിപക്ഷത്തിലേക്ക്

നിലം തൊടാതെ സിപിഎം; ചിത്രത്തിൽ ഇല്ലാതെ ബിജെപി

പുതുപ്പള്ളിയിൽ നിലം തൊടാതെ സിപിഎം; ഒരു ബൂത്തിൽ പോലും ലീഡ് ലഭിക്കാതെ ജെയ്ക്ക്

റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ ….

പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ആളി കത്തി …..

കൊച്ചി: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ചരിത്രവിജയത്തിലേക്ക്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കാല്‍ലക്ഷം കടന്നു. നാല് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് 26,001 ആയി.  ഇനി വോട്ടെണ്ണല്‍ എല്‍.ഡി.എഫിന് സ്വാധീനമുള്ള മേഖലകളിലാണ്.

ഇപ്പോള്‍ മണര്‍കാട് എണ്ണിക്കൊണ്ടിരിക്കുകയാണ് . സി.പി.എം മേഖലകളിലും വലിയ ലീഡാണ് ചാണ്ടി ഉമ്മന്‍ നേടിക്കൊണ്ടിരിക്കുന്നത്്. ജെയ്ക് സി തോമസിന് കഴിഞ്ഞ തവണ ഭൂരിപക്ഷം കിട്ടിയ ബൂത്തുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ജെയ്കിന്റെ ജന്‍മനാടായ മണര്‍കാടും ഇടതുമുന്നണിയെ കൈവിട്ടു.

ഇതോടെ ചാണ്ടി ഉമ്മന്‍ വന്‍ വിജയം നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. 2011-ല്‍ ഉമ്മന്‍ചാണ്ടി നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായ മുപ്പത്തിമൂവായിരം വോട്ടിന്റ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടക്കുമെന്ന് ഉറപ്പായി

Leave a Comment

Your email address will not be published. Required fields are marked *