ചാലക്കുടി:: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചുതകര്‍ത്തതായി പരാതി. സംഭവത്തിന് പിന്നാലെ ചാലക്കുടിയില്‍ വീണ്ടും പൊലീസിന് നേരെ കൈയ്യേറ്റം. ജീപ്പ് തകര്‍ത്ത പ്രതിയെ തിരഞ്ഞെത്തിയ ഡിവൈ.എസ.്പിയെ എസ്.എഫ്.ഐ – ഡി..വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതായി പരാതി. ചാലക്കുടി ഐ.ടി.ഐക്ക് സമീപത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ താമസ സ്ഥലത്ത് പ്രതിയെ തിരഞ്ഞെത്തിയപ്പോഴാണ് ഡിവൈ.എസ്.പി ടി.എസ് .സിനോജിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റത്തിന് ശ്രമിച്ചത്. ഇതോടെ പോലീസ് വീണ്ടും ലാത്തി വീശി.
ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലായി. മുഖ്യപ്രതി നിധിനായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഇന്ന് ചാലക്കുടി ഐ.ടി.ഐയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പായിരുന്നു. ഇന്നലെ കോളേജിന് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസുകാര്‍ അഴിപ്പിച്ചിരുന്നു. ഇതില്‍ എസ്.എഫ്.ഐ – ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകര്‍ രോഷത്തിലായിരുന്നു.
ഇന്ന് വൈകിട്ട് ഫലം വന്നപ്പോള്‍ കോളേജില്‍ വന്‍ ഭൂരിപക്ഷത്തില്‍ എസ്.എഫ.്‌ഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. പിന്നാലെ ആഹ്ലാദ പ്രകടനവും നടന്നു. ഇത് കഴിഞ്ഞ് മടങ്ങും വഴി പുറകിലുണ്ടായിരുന്ന പൊലീസ് ജീപ്പ് ഇവര്‍ ആക്രമിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി വടി ഉപയോഗിച്ച് ജീപ്പിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ജീപ്പില്‍ പൊലീസുകാര്‍ ഇരിക്കെയാണ് ആക്രമണം നടന്നത്. പിന്നാലെ നിധിനടക്കമുള്ള പ്രവര്‍ത്തകര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് നിധിനെ പിടികൂടാന്‍ കൂടുതല്‍ പൊലീസുകാര്‍ എത്തിയെങ്കിലും പ്രദേശത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞു. സ്ഥലത്ത് വാക്കേറ്റമുണ്ടായി. ബലപ്രയോഗത്തിലൂടെ പൊലീസ് നിധിനെ പിടികൂടിയെങ്കിലും കസ്റ്റഡിയില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ പൊലീസുകാര്‍ക്ക് സാധിച്ചതുമില്ല. പിന്നാലെയാണ് ചാലക്കുടി ഡിവൈ.എസ്.പി തന്നെ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. ഐ.ടി.ഐയിലെ എസ്.എഫ.്‌ഐ പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് പ്രതി ഒളിച്ചുകഴിയുന്നുണ്ടോയെന്ന് അറിയാനാണ് ഇവിടേക്ക് പൊലീസ് എത്തിയത്. എന്നാല്‍ പൊലീസുകാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ െൈകയാറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.