തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച പ്രതിഭയായിരുന്ന ടി.കെ.ചാത്തുണ്ണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഇന്‍ഡോര് സ്‌റ്റേഡിയത്തിലേക്ക് നൂറുകണക്കിന് പേരെത്തി. ടി.കെ.ചാത്തുണ്ണിയുടെ ഭൗതിക ശരീരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചത്.മന്ത്രിമാരായ ആര്‍.ബിന്ദു, കെ.രാധാകൃഷ്ണന്‍, മേയര്‍ എം.കെ.വര്‍ഗീസ്, സി.പി.എം പി.ബി.അംഗം എം.എ.ബേബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്, ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, പി.കെ.ഷാജന്‍ കായികതാരങ്ങളായ സി.വി.പാപ്പച്ചന്‍, വിക്ടര്‍ മഞ്ഞില, കുരികേശ് മാത്യു, കെ.ടി.ചാക്കോ എഡിസണ്‍, അലക്‌സ് എബ്രഹാം, വി.പി.സത്യന്റെ ഭാര്യ അനിത, സിറില്‍.സി.വള്ളൂര്‍, അത്‌ലറ്റ് രാമചന്ദ്രന്‍, എം.പി.സുരേന്ദ്രന്‍, കോച്ചുമാരായ എം.പീതാംബരന്‍, സതീവന്‍ ബാലന്‍, ബിനോ ജോര്‍ജ്, ടി.ജി.പുരുഷോത്തമന്‍തുടങ്ങി നിരവധി പേര്‍ കാല്‍പ്പന്തുകളിയിലെ ആചാര്യന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
ടി.കെ.ചാത്തുണ്ണിക്ക് വിട നല്‍കി സാംസ്‌കാരിക നഗരിയും
