തൃശൂർ : പാർലിമെൻ്റ് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതിൽ തെളിവ് സഹിതം ഉള്ള രേഖകൾ പുറത്ത് വിട്ട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ്. ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെയും സഹോദരൻ സുഭാഷ് ഗോപിയുടെയും കുടുംബാംഗങ്ങൾ ബൂത്ത് നമ്പർ 116-ൽ 1016 മുതൽ 1026 വരെയാണ് വോട്ടുകൾ ചേർത്തിട്ടുള്ളത്.തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ചേർത്ത വോട്ട് ഭാരത് ഹെറിട്ടേജ് എന്ന വീട്ടുപേരിൽ വീട്ടുനമ്പർ 10/219/2 എന്നാ വീട്ടു നമ്പറിൽ ഇപ്പോഴും വോട്ടുകൾ നിലനിൽക്കുന്നതായി ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെല്പ് ലൈൻ ആപ്പിൽ പരിശോധിച്ചാൽ അറിയാവുന്നതാണ്. ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ വീട്ടിൽ നിന്നും തിരഞ്ഞെടുപ്പിനുശേഷം ഒഴിഞ്ഞു പോയെങ്കിലും ഇപ്പോഴും വോട്ട് നിലനിൽക്കുകയാണ്. എന്നാൽ തൃശൂർ കോർപ്പറേഷൻ പ്രസിദ്ധീകരിച്ച 11-മൂക്കാട്ടുകര ഡിവിഷൻ ഭാഗം -2 പട്ടികയിൽ ഇവരുടെ പേരുകളില്ലായെന്നുള്ളത് ഇവർ ഈ വീട്ടിലെ സ്ഥിരതാമസക്കാരല്ലായെന്ന വസ്തുത തെളിയിക്കുന്നതാണ്.
അതുപോലെതന്നെ ബൂത്ത് നമ്പർ 30 ൽ സമാനമായ രീതിയിൽ 45 പേരുടെ പേരുകൾ ക്യാപ്പിറ്റൽ ഗാർഡൻസ്,ടോപ്പ് പാരഡൈസ്,ചൈത്രം ഐഡിബിഐ,ക്യാപ്പിറ്റൽ വില്ലേജ്,ശ്രീശങ്കരി എന്നീ ഫ്ളാറ്റുകളിലായി വോട്ടുകൾ ചേർത്തിട്ടുള്ളതും ഇവർ ആരും തന്നെ തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഈ ഫ്ലാറ്റിലോ മേൽവിലാസത്തിലോ താമസിച്ചതായി ആരുംതന്നെ സാക്ഷ്യപ്പെടുത്തുന്നില്ലഎന്നാൽ ഇവരുടെ ഇലക്ട്രൽ ഐഡി കാർഡ് നമ്പർ ആപ്പ് വഴി പരിശോധിച്ചപ്പോൾ ഇവരുടെ വോട്ടുകൾ ഇതേ പട്ടികയിൽ ഇപ്പോഴും തുടർന്നുവരികയാണ്. സമാനമായ രീതിയിൽ ശോഭാ സഫയർ,ശോഭ സിറ്റി,ചേലൂർ കൺട്രി കോട്ട്,ശക്തി അപ്പാർട്ട്മെൻറ്സ്,വാട്ടർ ലില്ലി ഫ്ലാറ്റ്സ്, ഗോവിന്ദ് അപ്പാർട്ട്മെൻ്റ് സ്,ശോഭ ടോപ്പ് പ്ലാസ എന്നിവിടങ്ങളിലും വോട്ടുകൾ ചേർത്തിയതായി തെളിവുകൾ ഞങ്ങൾ പുറത്തുവിട്ടിട്ടുള്ളതാണ്. ഇവർക്ക് ആർക്കും തന്നെ കോർപ്പറേഷൻ വോട്ടർ പട്ടികയിൽ വോട്ടുകളില്ലായെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
നിയോജക മണ്ഡലത്തിൽ നിന്ന് പുറത്തുള്ളവരും സ്ഥിരതാമസക്കാരുമല്ലാത്ത വോട്ടർമാരെ തിരഞ്ഞെടുപ്പ് സമയത്ത് അടഞ്ഞുകിടക്കുന്ന വീടുകളിലും ഫ്ളാറ്റുകളിലും വോട്ടുകൾ ചേർത്തി . ക്രമ ക്കേട് നടത്തുവെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ശരിവെയ്ക്കുന്നവയാണ് ഡി.സി സി ഇന്ന് പുറത്തു വിട്ട തെളിവുകൾ. സമാനമായ രീതിയിൽ ഇത്തരം ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് അത്യാന്തപേക്ഷിതമാണ്. ഈ ക്രമക്കേടുകൾക്ക് തുടക്കം കുറിച്ചത് എം പി യായ സുരേഷ് ഗോപിയിലൂടേയാണെന്നത് ജനാധിപത്യത്തിനേറ്റ കളങ്കമാണ്.. 65000 വോട്ടുകൾ ചേർത്തിയെന്ന് ബി.ജെ.പി തന്നെ അവകാശപ്പെടുമ്പോൾ ഇത്തരം വഴിവിട്ട രീതിയിലൂടെയാണോ ചേർത്തിയെന്ന് ബി.ജെ.പി വ്യക്തമാക്കേണ്ടതാണ്. ആയത് കണ്ടതേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാണെന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു.