തൃശൂര്‍: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ നിന്ന് വയനാട്ടിലെ മാനന്തവാടി ടൗണിലെത്തിയ തണ്ണീര്‍ക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടിവെച്ച് കാടുകയറ്റുന്നതിന് മുന്‍പ് വേണ്ടത്ര പരിചരണം നല്‍കിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഗജചികിത്സാ വിദഗ്ധന്‍ ഡോ.പി.ബി.ഗിരിദാസ് പറഞ്ഞു. അവശനിലായിരുന്ന കൊമ്പന് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി.
കാട്ടാനയെ എത്രയും പെട്ടെന്ന് കാട്ടിലേക്ക് വിടാനായിരുന്നു ശ്രമം. ആനയ്ക്ക് പരിക്കും, ക്ഷീണവുമുണ്ടായിരുന്നു. നിര്‍ജലീകരണമുണ്ടായിരുന്നതായി വേണം മനസ്സിലാക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാട്ടാനയുടെ ആരോഗ്യനില മനസ്സിലാക്കാതെ, വേണ്ടത്ര കൂടിയാലോചനകളില്ലാതെ മയക്കുവെടി വെയ്ക്കുന്നത് ഇനിയെങ്കിലും ഒഴിവാക്കപ്പെടണമെന്നും വെറ്റെറിനറി സര്‍ജന്‍ കൂടിയായ ഡോ.ഗിരിദാസന്‍ പറഞ്ഞു.