തൃശൂര്‍: കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് തുടരുന്നു. ബാങ്കിന്റെ കീഴിലുള്ള അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നീ ബ്രാഞ്ചുകളിലും ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.
ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, മറ്റ് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെ വീടുകളിലും ഇ.ഡി ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്.
വ്യാജ വായ്പകള്‍ നല്‍കിയതില്‍ സാമ്പത്തികക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന നടത്തുന്നത്.










