തൃശൂര്‍: പെരിഞ്ഞനത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി. കൊറ്റംകുളം വന്‍പറമ്പില്‍ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് വൈകീട്ടോടെ ഇടഞ്ഞത്.
മാറാടി ശ്രീഅയ്യപ്പന്‍ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പില്‍ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്.
പാപ്പാന്‍മാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.