കൊല്ലം: രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ഉരുള്‍പൊട്ടലില്‍
കേന്ദ്രം അര്‍ഹമായ ദുരിതാശ്വാസസഹായം നല്‍കിയില്ലെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാല്‍ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് സമ്മേളനം അടിവരയിട്ട് പറയുന്നത്.
ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനമാണിത്. എത്രമാത്രം കരുത്ത് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയില്‍ സിപിഎം പ്രവര്‍ത്തിച്ചു വന്നതിന്റെ ഫലമാണ് ഈ രീതിയില്‍ ഉള്ള കരുത്തിലേക്ക് പാര്‍ട്ടിക്ക് വളരാന്‍ കഴിഞ്ഞത്. സമ്മേളനം ചര്‍ച്ച ചെയ്തത് പാര്‍ട്ടിയുടെ വളര്‍ച്ചയാണ്. സിപിഎമ്മിനെ കൂടുതല്‍ ജനപിന്തുണയിലേക്ക് എങ്ങനെ വളര്‍ത്താന്‍ ആകും എന്ന ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പാര്‍ട്ടി എത്തി. ഈ മൂന്ന് വര്‍ഷക്കാലം വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന് എല്ലാ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കുന്ന സമീപനമായിരുന്നു. കേരളത്തെ എങ്ങനെയൊക്കെ കുറ്റപ്പെടുത്താന്‍ കഴിയുമെന്നല്ലേ നോക്കിയിരുന്നത് – അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കേന്ദ്രത്തെ അനുകൂലിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. നാടിന്റെ പ്രശ്നങ്ങള്‍ തുറന്ന് കാട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് കേരളത്തോട് വിരോധം ഉണ്ടാകേണ്ട കാര്യം ഉണ്ടോ ? – അദ്ദേഹം ചോദിച്ചു.
ഇനി എങ്ങനെ മുന്നോട്ട് പോകണം എന്നാണ് ചര്‍ച്ച ചെയ്തതെന്നും കേന്ദ്രം സഹായിച്ചില്ലെങ്കില്‍ മുന്നോട്ട് പോകേണ്ടന്ന് തീരുമാനിക്കാനാകുമോയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വിഭവശേഷി ചോര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ദുരന്തഘട്ടത്തില്‍ എല്ലാം നാം തകരട്ടെയെന്ന സമീപനമായിരുന്നു കേന്ദ്രത്തിനെന്നും അദ്ദേഹം വിമര്‍ശിച്ചു. നമ്മുടെ നാടിന് അസാമാന്യമായ ശേഷി് ഉണ്ടെന്നും അത് ജനങ്ങളുടെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. ആ കരുത്തിലൂടെയാണ് നാം പല പ്രതിസന്ധികളും തരണം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം വലിയതോതില്‍ മാറിയെന്ന് രാജ്യം തന്നെ അംഗീകരിക്കുന്നുവെന്നും കേരളത്തിന്റെ പുതുവളര്‍ച്ച അംഗീകരിച്ചതിന്റെ ഉദാഹകരണമാണ് നിക്ഷേപ സംഗമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപ സംഗമം വിജയിക്കാന്‍ കാരണം നാടിന്റെ മാറ്റം. കേരളം വലിയതോതില്‍ മാറിയെന്ന് രാജ്യം തന്നെ അംഗീകരിക്കുന്നു. കേരളത്തിന്റെ പുതുവളര്‍ച്ച അംഗീകരിച്ചതിന്റെ ഉദാഹകരണമാണ് നിക്ഷേപ സംഗമം. നിക്ഷേപം നാടിന്റെ വികസനത്തിന് കാരണമാകും – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.