തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. ദാരിദ്ര ലഘൂകരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക. 20 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. കൂടാതെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ സങ്കേതം ഒരുക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുള്‍പ്പെടെ പ്രകടനപത്രികയിലുണ്ട്. ഭരണത്തില്‍ കൂടുതല്‍ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള കര്‍മ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രികയില്‍ ഉറപ്പു നല്‍കുന്നു.
















