Newsskerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മര്‍ദ്ദം ; ബില്‍ഒ ജീവനൊടുക്കി

 കണ്ണൂര്‍: ബൂത്ത് ലെവല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുന്നരു എയുപി സ്‌കൂളിലെ ജീവനക്കാരനാണ് അനീഷ്. നിലവില്‍ ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയായിട്ടും മുറിക്കു പുറത്തു വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അനീഷിന് സമ്മര്‍ദ്ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *