Newsskerala

അപമാനിച്ചവരെ വെറുതെവിടില്ല; ആനന്ദിന്റെ  ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: ബിജെപിയെ പ്രതിക്കൂട്ടിലാക്കി ആനന്ദിന്റെ ശബ്ദസന്ദേശം പുറത്ത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ്  പുറത്തായത്.  
സംഘടനക്ക് വേണ്ടി എല്ലാം നല്‍കി. എത്ര കൊമ്പനായാലും പോരാടും. അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തില്‍ പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും,രണ്ടും കല്‍പ്പിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും സംഭാഷണത്തില്‍ ആനന്ദ് പറയുന്നുണ്ട്.

സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെ തുടര്‍ന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് പോലീസിന്റെ  എഫ്‌ഐആറില്‍ പറയുന്നു. ആനന്ദിന്റെ  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതേസമയം ആനന്ദ് ശിവസേനയില്‍ (യുടിബി) അംഗത്വമെടുത്തതിന്റെ  ദൃശ്യങ്ങളും പുറത്തുവന്നു.

ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില്‍ നിന്ന് ആനന്ദ് അംഗത്വമെടുക്കുന്നതിന്റെ  ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *