Newsskerala

ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; ഡിസംബർ 15 മുതൽ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അർധവാർഷിക പരീക്ഷയിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു. പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താനാണ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായത്. ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. 23ന്  പരീക്ഷ പൂർത്തിയായി സ്‌കൂൾ അടക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി ഏഴിന് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *