കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപി.എം നേതാവായ മുന്‍ എം.പിയ്ക്കും, സിറ്റിംഗ് എം.എല്‍.എയ്ക്കുമെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അറസ്റ്റിലായ ബിനാമി ഇടപാടുകാരന്‍ സതീഷ് കുമാറില്‍ നിന്ന് മുന്‍ എം.പിയും, പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇ.ഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇ.ഡി വ്യക്തമാക്കുന്നു. ഇതിനിടെ മുന്‍ എം.പി പി.കെ.ബിജുവിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ അനില്‍ അക്കര രംഗത്തെത്തിയിട്ടുണ്ട്.