Newsskerala

ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന് വിജയിച്ചു. പുതുപ്പള്ളിയിലെ റെക്കോർഡ് ഭൂരിപക്ഷം

പുതുപ്പള്ളി തൂത്തുവാരി ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 37,719 വോട്ടിന് വിജയിച്ചു.  യുഡിഎഫ്-80,144, എല്‍ഡിഎഫ്-42,425, എന്‍ഡിഎ-6,558 എന്നിങ്ങനെയാണ് വോട്ട്നില.

ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9,044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2,074 വോട്ടുകളുടെ ലീഡ് ആയിരുന്നു. അതേസമയം ചാണ്ടി ഉമ്മന് ലഭിച്ചത് 10,218 വോട്ടുകളും.

പുതുപ്പള്ളിയില്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ ഇത്തവണയും പുതുപ്പള്ളിക്കാര്‍ കൈവിട്ടു. 2016-ല്‍ 44,505 വോട്ടുകളും 2021-ല്‍ 54,328 വോട്ടുകളും ലഭിച്ച ജെയ്കിന് ഇത്തവണ 40,000 പോലും എത്തിക്കാനായില്ല. അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3,768 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021-ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *