Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരില്‍ ഗുണ്ടാ നേതാവ് അനൂപ് അറസ്റ്റില്‍

തൃശൂര്‍: സംസ്ഥാനത്ത്  ക്വട്ടേഷന്‍ സംഘങ്ങളെ തേടി പോലീസ്. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിരുവനന്തപുരത്ത്് മൂന്ന്് പേരെയും, തൃശൂരില്‍ ഒരാളെയും അറസ്റ്റ്് ചെയ്തു. നാല്്് പേരും ഗുണ്ടാത്തലവന്‍മാരാണ്.
തൃശൂര്‍ കുറ്റൂര്‍  പാടത്ത്്് ‘ആവേശം’ സിനിമ മോഡല്‍ പാര്‍ട്ടി നടത്തിയതിനാണ് ഗുണ്ടാ നേതാവായ കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തത്.  151 വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അനൂപിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ‘ആവേശം’ മോഡല്‍ ആഘോഷപാര്‍ട്ടിയില്‍ കൊലക്കേസില്‍ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തല്‍. പാര്‍ട്ടി സംബന്ധിച്ച് അനൂപില്‍ നിന്ന് വിശദമായ മൊഴിയും പൊലീസ് ശേഖരിച്ചു.
അനൂപിനൊപ്പം കാപ്പ ചുമത്തപ്പെട്ടവരും പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് സൂചന. മറ്റു ജില്ലകളില്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടത്തിയവരും പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന് പൊലീസ് കരുതുന്നു.
ഏപ്രില്‍ മാസം അവസാനമാണ് കൊലക്കേസ് പ്രതിയായ അനൂപ് കുറ്റൂരിലെ പാടത്ത് പാര്‍ട്ടി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ആവേശം സിനിമയിലെ ‘എടാ മോനെ…’ എന്ന ഡയലോഗടക്കം ഇവര്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അടക്കം പരിശോധിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍  അറസ്റ്റിലായത് മൂന്നുപേരാണ്. കാപ്പ ചുമത്തപ്പെട്ടവരെയാണ് പിടികൂടിയത്. നേമം സ്വദേശി അഖില്‍ ദേവ്, ഒട്ടേറെ കേസുകളില്‍ പ്രതിയായ വിഴിഞ്ഞം സ്വദേശി ശ്രീജിത്ത്, ബീമാപള്ളി സ്വദേശി സജാദ് എന്നിവരെയാണ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 250-ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ 30 പ്രത്യേക സംഘങ്ങളായാണ് തിരുവനന്തപുരം നഗരത്തില്‍ മാത്രം ഇന്നലെ പരിശോധന നടത്തിയത്. ആറ് സ്ഥലങ്ങളില്‍ വാഹന പരിശോധനയും നടത്തിയിരുന്നു.
കാപ്പ ചുമത്തപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്ന ഓപ്പറേഷന്‍ ആഗ്, ലഹരി അമര്‍ച്ച ചെയ്യുന്ന ഓപ്പറേഷന്‍ ഡി- ഹണ്ട് എന്നിവയുടെ കീഴിലാണ് പരിശോധന. കാപ്പ ചുമത്തപ്പെട്ട പ്രതികള്‍ക്ക് പുറമെ, ലഹരി സംഘങ്ങള്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെയും പിടികൂടാനാണ് പൊലീസ് ശ്രമം.
കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തിരുവനന്തപുരം കരമനയില്‍ ലഹരിസംഘം വീണ്ടും കൊല നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

Leave a Comment

Your email address will not be published. Required fields are marked *