Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം

കൊച്ചി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍  അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരെയായിരുന്നു
സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിധി പറഞ്ഞത്.

കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കെയാണു സര്‍വേ നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം മേയില്‍, കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള വിഡിയോ സര്‍വേയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടി. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‌ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇതുള്‍പ്പെടുന്ന ഭാഗം (പള്ളിയില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സര്‍വേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളി പരിസരത്തു സ്വയംഭൂവായ ജ്യോതിര്‍ലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗള്‍ അധിനിവേശത്തില്‍ ഇതു തകര്‍ക്കപ്പെട്ടുവെന്നുമാണ് സര്‍വേ ആവശ്യപ്പെട്ടവരുടെ വാദം. 1669-ല്‍ ഔറംഗസേബിന്റെ ആജ്ഞപ്രകാരം അനുയായികള്‍ ഇതു തകര്‍ത്തു, 1777-80ല്‍ കാശിവിശ്വനാഥ ക്ഷേത്രം പണികഴിപ്പിച്ചു, ഗ്യാന്‍വാപി പള്ളി ഇരിക്കുന്ന സ്ഥലത്താണ് യഥാര്‍ഥ ക്ഷേത്രം എന്നിങ്ങനെയാണു ഹര്‍ജിക്കാരുടെ വാദം.

Leave a Comment

Your email address will not be published. Required fields are marked *