ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൈലറ്റും യാത്രക്കാരും ഉള്‍പ്പെടെ മുഴുവന്‍പേരും മരിച്ചതായി സ്ഥിരീകരണം. ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുര്‍ജിത് സിങ് പന്‍വര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
പൈലറ്റ് ഹിമാന്‍ഷു സബര്‍വാള്‍ (48), യാത്രക്കാരായ പ്രതാപ് (41), അരുണ്‍ സലൂങ്കേ (44), ശങ്കര്‍ ഗൗഡ(39), സുധീര്‍ കെ.(49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്നിന്നുള്ളയാളാണ് ഹിമാന്‍ഷു. യാത്രക്കാര്‍ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. അരുണ്‍ പോലീസ് സേനാംഗവും ശങ്കര്‍ അഭിഭാഷകനുമാണ്.







