Newsskerala

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി സി.പി. ജോണുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി വെറ്റ് ലീസില്‍ എടുക്കാനും, പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമോചിതമായി നടപ്പിലാക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം, ബസ് ചാര്‍ജ് വര്‍ധനവ്, വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്ക് എന്നിവ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നിലവില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി ബസ് ഉടമകളെ അറിയിച്ചു.

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയെക്കുറിച്ചും പ്രിയദര്‍ശിനി സര്‍വീസുകളുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *