വിശപ്പിന് ഇഡ്ഡലിയും; കാഴ്ചയായി കുടമാറ്റവും
തൃശൂര്‍: സേവനത്തിന് മറ്റൊരു ഉദാത്ത മാതൃകയുമായി ഫാദര്‍ ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ഇത്തവണ തൃശൂര്‍ പൂരത്തിന് പതിനയ്യായിരം പേര്‍ക്ക് സൗജന്യമായി ഇഡ്ഡലി നല്‍കുമെന്ന് മുഖ്യരക്ഷാധികാരി ഫാദര്‍ ഡേവിസ് ചിറമ്മല്‍ . മൂന്ന് ഇഡ്ഡലിയും സാമ്പാറും അടങ്ങുന്ന പായ്ക്കറ്റ് കുടമാറ്റത്തിന്റെ സമയത്താണ് വിതരണം ചെയ്യുക. ആക്ട്സിൻ്റെ സന്നദ്ധപ്രവര്‍ത്തകര്‍ പത്തോളം ആംബുലന്‍സില്‍ പൂരം കാണാനെത്തന്നവര്‍ക്ക് ഇഡ്ഡലി വിതരണം ചെയ്യും.
പെരിങ്ങാവില്‍ തുടങ്ങിയ അമ്മച്ചീടെ അടുക്കളില്‍ രണ്ട് രൂപയ്ക്ക് ഇഡ്ഡലി നല്‍കും. കൂടുതല്‍ എണ്ണം ഇഡ്ഡലി വേണമെങ്കില്‍ രണ്ട് ദിവസം മുന്‍പ് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മച്ചീടെ അടുക്കള രാവിലെ 9 മുതല്‍ 5 വരെയാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ പാചകം ചെയ്യുന്ന അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം, ഉഴുന്നുവട തടങ്ങിയ ഇവിടെ വില്‍ക്കും. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 4 മുതല്‍ 8 വരെ നാട്ടുച്ചന്തയും പ്രവര്‍ത്തിക്കും. പച്ചില സൂപ്പും, ചെമ്പരത്തി ജ്യൂസും, പച്ചക്കറികളും, മത്സ്യങ്ങളും ഉള്‍പ്പെടെ തനിനാടന്‍ ഉത്പന്നങ്ങള്‍ ഇവിടെ വില്‍ക്കും. അച്ചപ്പം, കുഴലപ്പം, പുട്ടുപൊടി, ബേല്‍പ്പൂരി, കോഴിമുട്ട, നെയ്ത്ത് ഉത്പന്നങ്ങള്‍, ഗ്രീന്‍ ടീ എന്നിവയും ഇവിടെ വില്‍പനയ്ക്കുണ്ട്. ഉത്പാദകരായ കര്‍ഷകര്‍ തന്നെയാണ് ഇവിടെ വില്‍പ്പനക്കാരും എന്നതാണ് പ്രത്യേകത. വളര്‍ത്തുനായ്ക്കളെ മുതല്‍ പക്ഷിമൃഗാദികളെ വരെ ഇവിടെ നിന്ന് വാങ്ങാം. നമ്മുടെ വീട്ടില്‍ നട്ടുവളര്‍ത്തുന്ന പച്ചക്കറികളും ഇവിടെ വില്‍ക്കാം.
ഇതിന് പുറമേ ക്ലോത്ത് ബാങ്കും ഇവിടെ പ്രവര്‍ത്തിക്കുന്നു.ക്ലോത്ത് ബാങ്കിന്റെ ഉദ്ഘാടനം മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വഹിച്ചു.
ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ അര്‍ഹരായ കേരളത്തിലെ മുഴുവന്‍ അഗതിമന്ദിരങ്ങളിലെയും അന്തേവാസികളുടെ വിശപ്പടക്കാന്‍ ഉപയോഗിക്കും. ഫാദര്‍ ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഹംഗര്‍ ഹണ്ട് (വിശക്കുന്നവന് ഭക്ഷണം) പദ്ധതിയുമായി ചേര്‍ന്ന് വീട്ടുപടിക്കല്‍ ആവശ്യ സേവനവുമായി എത്തുന്ന ഡോര്‍ സ്‌റ്റെപ്പ് ബാങ്കിംഗ് സര്‍വീസുമായി എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ് വളണ്ടിയര്‍മാര്‍ വീടുകളിലെത്തും. ആധുനിക കാലഘട്ടത്തിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിന് വേണ്ട സൗകര്യങ്ങളില്ലാത്ത സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍,ബാങ്കിംഗ് സേവനങ്ങള്‍ നടത്തുന്നതിനും, ബാങ്കില്‍ പോകാതെ തന്നെ പണവുമായി വീട്ടുപടിക്കല്‍ അടുത്തേക്ക് സേവനം എത്തുന്നതിനും വേണ്ട സൗകര്യം ഉപയോഗപ്പെടുത്തുന്നതിനാണ് തൃശൂര്‍ ജില്ലയില്‍ ഈ ജനസേവന പദ്ധതി നടപ്പാക്കുന്നത്. ആന്റണി സണ്ണിയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, ഷൗക്കത്തലി മൊയ്തു എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ രാജന്‍.പി.തോമസ്, ജനറല്‍ മാനേജര്‍ സെയി്ല്‍സ് അജീഷ് അമയത്ത്, മാനേജിംഗ് ട്രസ്റ്റി സി.വി.ജോസ്, ഐ,ടി. ഓഫീസര്‍ നിതിന്‍ പവിത്രന്‍, സീനിയര്‍ മാനേജര്‍ സെയില്‍സ് വിമല്‍ സദാനന്ദന്‍, ലൈജു സെബാസ്റ്റ്യന്‍, എന്നിവരും പങ്കെടുത്തു.