Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൊടുങ്കാറ്റായി ജെസിൻ. കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

മുപ്പതാം മിനിറ്റിൽ കോച്ച് ബിനോ ജോസഫ് ടൂർണ്ണമെൻറിൽ ആദ്യമായി തൻറെ ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ഇരുപത്തിരണ്ടുകാരൻ സ്ട്രൈക്കർ ജെസിനെ കളത്തിലിറക്കി. പിന്നീട് മഞ്ചേരി സ്റ്റേഡിയം കണ്ടത് ചരിത്രം. 

കൊച്ചി: മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം ജെസിൻ ടി.കെ.യും മാസ്മരിക പ്രകടനത്തിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തു കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ ഇരുപത്തിയയ്യായിരം കാണികളെ സാക്ഷിനിർത്തി അത്യുജ്വല പ്രകടത്തോടെയാണ് കേരളത്തിൻറെ ഫൈനൽ പ്രവേശനം.

നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുപത്തിയഞ്ചാം മിനിറ്റിൽ കേരളത്തിൻറെ വല ചലിപ്പിച്ച് കർണാടക മുന്നിലെത്തി. മുപ്പതാം മിനിറ്റിൽ കോച്ച് ബിനോ ജോസഫ് ടൂർണ്ണമെൻറിൽ ആദ്യമായി തൻറെ ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ഇരുപത്തിരണ്ടുകാരൻ സ്ട്രൈക്കർ ജെസിനെ കളത്തിലിറക്കി.

പിന്നീട് മഞ്ചേരി സ്റ്റേഡിയം കണ്ടത് ചരിത്രം. 15 മിനിറ്റുകൾക്കുള്ളിൽ ഹാട്രിക് നേടി ജെസിൻ സന്തോഷ് ട്രോഫിയിൽ ചരിത്രം കുറിച്ചു. തൻറെ വേഗത കൊണ്ടും ഫിനിഷിംഗ് മികവുകൊണ്ടും ജെസിൻ കർണാടകയെ ഞെട്ടിച്ചു. ആദ്യപകുതിയിൽ (4-1) കേരളം മുന്നിട്ടുനിന്നു. മത്സരത്തിലെ പത്ത്  ഗോളുകളിൽ അഞ്ചും പിറന്നത് ജെസിന്റെ ബൂട്ടിൽ നിന്ന്. കേരളത്തിന്റെ പ്രതിരോധം ശക്തമല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ കൂടുതൽ ഗോളുകൾ അടിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഗ്രൗണ്ടിൽ ഇറങ്ങിയതെന്ന് മത്സരശേഷം പറഞ്ഞു. കേരളത്തിനുവേണ്ടി ഷിഗിലും അർജുൻ ജയരാജും ഓരോ ഗോൾ വീതം നേടി.

മധ്യനിരയും മുൻനിരയും നല്ല പ്രകടനം കാഴ്ച വെച്ചപ്പോൾ കേരളത്തിൻറെ പ്രതിരോധം മറ്റു പ്രധാനപ്പെട്ട മത്സരങ്ങളിൽ കണ്ട പോലെ സെമിഫൈനലിലും നിലവാരത്തിനൊത്ത് ഉയർന്നില്ല.  നാളെ നടക്കുന്ന മണിപ്പൂർ – വെസ്റ്റ് ബംഗാൾ സെമി ഫൈനൽ മത്സരത്തിലെ വിജയികളെ മെയ് 2ന്  കേരളം ഫൈനലിൽ നേരിടും.

Leave a Comment

Your email address will not be published. Required fields are marked *