തൃശൂർ: വിവാഹവാഗ്ദാനം നല്കി യുവതിയെ ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതിയായ മേലൂര്‍ വില്ലേജ് വെട്ടുകടവ് ഞാറ്റുകണ്ടത്തില്‍ സദാനന്ദന് മകന് അജീഷ് 29വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളി ഉത്തരവായി.
2020 ഡിസംബര്‍ 18-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്യജില്ലക്കാരിയായ വിധവയായ യുവതിയെ പരിചയപ്പെട്ട പ്രതി വിവാഹം കഴിച്ചു സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്കി കാറില്‍ കയറ്റി തൃശ്ശൂര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി മുറിയെടുത്ത് യുവതിയെ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. പീഢനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഒരു കുട്ടിയെ പ്രസവിച്ചിരുന്നു. പിന്നീട് പ്രതിയുടെ ചതിക്കുകയായിരുന്നു എന്നറിഞ്ഞപ്പോഴാണ് യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
യുവതിയുടെ പരാതി പ്രകാരം ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Photo Credit Twitter