Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹോണ്ട ഒബിഡി2 2023 ഷൈന്‍ 125 അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഷൈന്‍125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125 സിസി ബിഎസ്6 പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ ഷൈന്‍ മോഡലിന്. എളുപ്പവും കാര്യക്ഷവുമായ റൈഡിന് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയാണ് 2023 ഷൈന്‍ 125 എത്തുന്നത്. 162 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 1285 എംഎം നീളമുള്ള വീല്‍ബേസും  മികച്ച യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 651 എംഎം നീളമുള്ള സീറ്റാണ് പുതിയ മോഡലിലുള്ളത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡിസി ഹെഡ്ലാംപ്, ഇന്‍റഗ്രേറ്റഡ് ഹെഡ്ലാംപ് ബീം, പാസിങ് സ്വിച്ച് എന്നിവയും വാഹനത്തിന് അത്യാധുനിക സൗകര്യം ഉറപ്പാക്കുന്നു.ക്രോം ഗാര്‍ണിഷോടുകൂടിയ ബോള്‍ഡ് ഫ്രണ്ട് വൈസര്‍, പ്രീമിയം ക്രോം സൈഡ് കവറുകള്‍, അഴകാര്‍ന്ന ഗ്രാഫിക്സ്, ആകര്‍ഷകമായ ക്രോം മഫ്ളര്‍ എന്നിവ പുതിയ മോഡലിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു. നൂതനമായ മീറ്റര്‍ ഡിസൈന്‍, സ്മാര്‍ട്ട് ടെയില്‍ ലാമ്പ്, ട്രെന്‍ഡി ബ്ലാക്ക് അലോയ്കള്‍ എന്നിവയും 2023 ഷൈന്‍ 125നെ വ്യത്യസ്തമാക്കുന്നു.10 വര്‍ഷത്തെ പ്രത്യേക വാറന്‍റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്‍റി) ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റെബല്‍ റെഡ് മെറ്റാലിക്, ഡീസെന്‍റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ 2023 ഷൈന്‍ 125 ലഭിക്കും. ഡ്രം വേരിയന്‍റിന് 79,800 രൂപയും, ഡിസ്ക് വേരിയന്‍റിന് 83,800 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

Leave a Comment

Your email address will not be published. Required fields are marked *