കൊച്ചി: പമ്പയിലെത്തിയ പോലീസ് വാഹനത്തില്‍ പതിച്ച ചന്ദ്രക്കലയും, നക്ഷത്രങ്ങളും വിവാദമായി. ത്രിവേണി സംഗമത്തിന് സമീപം പാര്‍ക്ക് ചെയ്ത തിരുവനന്തപുരം ആംഡ് ബറ്റാലിയന്റെ ഐഷര്‍ വാനിന്റെ പിറകിലാണ് ഇരുവശങ്ങളിലുമായി ആറ് വീതം ഇസ്ലാമിക ചിഹ്നങ്ങള്‍ പതിച്ചതായി കണ്ടെത്തിയത്. മാസപൂജക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കരുനാഗപ്പിള്ളി സ്വദേശി ജയകുമാര്‍ നെടുമ്പ്രത്താണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ ഉന്നതതലങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.