തൃശ്ശർ: ഇരുപത്തിമൂന്നാം കാർഗിൽ വിജയ് ദിവസിന് തൃശ്ശൂർ അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ പ്രൌഢഗംഭീരമായി ചടങ്ങ് സംഘടിപ്പിച്ചു. കേരള എക്സ് സർവീസസ് ലീഗ് തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ മേയർ എം കെ വർഗ്ഗീസ് തൃശൂർ പൗരാവലിക്ക് വേണ്ടി പുഷ്ചക്രം അർപ്പിച്ചു.
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരോടും അവരുടെ കുടുംബങ്ങളോടും നാം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് മുൻ സൈനികൻ കൂടിയായ മേയർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള അമർ ജവാൻ സ്മാരകം തൃശ്ശൂരിൽ ആണെന്നുള്ളത് സാംസ്കാരിക തലസ്ഥാനത്തിന് അഭിമാനമാണെന്ന് പി ബാലചന്ദ്രൻ എം എൽ എ പറഞ്ഞു.
MLA പി ബാലചന്ദ്രൻ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഈനാശുവിന്റെ പത്നി ശ്രീമതി സിജി, ലീഗ് രക്ഷധികാരി കേണൽ എച്ച് പദ്മനാഭൻ, മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, കൗൺസിലർമാരായ എൻ പ്രസാദ്, സ്മിത വിനു,ലീഗ് സംസ്ഥാന പ്രസിഡന്റ് കെ ആർ ഗോപിനാഥൻ നായർ, ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി മോഹൻദാസ് എന്നിവരും പുഷ്പചക്രം അർപ്പിച്ചു.
അനേക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പ്രതിനിധികളും നിരവധി സൈനിക -പൂർവ്വ സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.