Newsskerala

ഒക്ടോബര്‍ മുതല്‍ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരമാകുന്നു. മധ്യപ്രദേശില്‍നിന്ന് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും നിയന്ത്രണം ഉണ്ടായില്ല. കൂടാതെ ആന്ധ്രാപ്രദേശില്‍ നിന്ന് 150-300 മെഗാവാട്ടും ലഭ്യമാക്കിയിരുന്നു. പുതിയ കരാറുകള്‍ക്കായുള്ള ശ്രമം നടക്കുന്നുവെന്നും അടുത്ത മാസം മുതല്‍ വൈദ്യുതിക്ഷാമം തീരെ ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *