തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചുവിടും. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാനകാലത്താണ് ബോര്‍ഡ്്് പുനഃസംഘടിപ്പിച്ചത്.
ഇതുസംബന്ധിച്ച് മുന്നണി തലത്തിലും സര്‍ക്കാര്‍ തലത്തിലും ധാരണയായി. ബോര്‍ഡ് പുനഃസംഘടനയില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ഇത്. എന്നാല്‍ ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയിലെ വ്യവസ്ഥ, സുപ്രീംകോടതി പരിഗണനയിലുള്ള കേസിലെ അന്തിമ വിധിക്ക് ശേഷം തീരുമാനമെടുക്കും. അതുവരെ ആ സ്ഥാനം ഒഴിച്ചിടും.
പുനഃസംഘടിപ്പിക്കുന്ന ബോര്‍ഡിന്റെ ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിക്കുന്ന ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. പിരിച്ചുവിടല്‍ നീക്കത്തിനെതിരെ നിലവിലെ ചെയര്‍മാന്‍ കെ.എസ് ഹംസയും അംഗം മുക്കം ഉമര്‍ ഫൈസിയും കോടതിയെ സമീപിച്ചിരുന്നു. എല്‍.ഡി.എഫ് കാലത്തെ ബോര്‍ഡ് പുനഃസംഘടനയില്‍ അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നത് ഉള്‍പ്പെടെയുള്ള ഹരജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഈ കേസിലാണ് ബോര്‍ഡ് പുനഃസംഘടനയില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്.














