Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ജൂൺ 2 മുതൽ 4 വരെ തൃശ്ശൂരിൽ

തൃശ്ശൂർ ; തൃശ്ശൂരിൽ ജൂൺ രണ്ടുമുതൽ നാലുവരെ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവമായ അരങ്ങ് 2023ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 4000 പേർ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന് തുടക്കമാകുക. കലോത്സവത്തിന് ഇൻഡോർ സ്റ്റേഡിയം മുഖ്യവേദിയാകും. സാഹിത്യ അക്കാദമി ,റീജിയണൽ തിയ്യറ്റർ,  ലളിതകലാ അക്കാദമി, ജവഹർ ബാലഭവൻ, വൈഎംസിഎ ഹാൾ എന്നീ ഏഴുവേദികളിലായാണ് മത്സരം.  അരങ്ങ് 2023 ഒരുമയുടെ പലമ എന്ന പേരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സംഘടക സമിതി ഓഫീസ്‌ തുറന്നു. തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ എ സി മൊയ്‌തീൻ എംഎൽഎ ഉത്‌ഘാടനം നിർവഹിച്ചു 14 ജില്ലകളിൽ നിന്നായി 1500 ഓളം മത്സരാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. മത്സരാർത്ഥികൾക്കായി താമസം, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. നഗരപ്രദേശത്ത് ഗതാഗത സൗകര്യവും ഒരുക്കും. മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ഡെപ്യൂട്ടി മേയർ റോസി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ വി വല്ലഭൻ, പി എം അഹമ്മദ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പ്രതിനിധി ദിനേശ് ബാബു, സബ് കലക്ടർ ഷഫീഖ് മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ രതീഷ് കുമാർ,  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ നിർമൽ, ജില്ലാ പ്രോഗ്രം മാനേജർ റെജി തോമസ്, പൊലീസ് ഇൻസ്പെക്ടർ പി വി സിന്ധു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *